- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ പിരിച്ചങ്കെിലും സുലൈമാൻ സേട്ട് സ്മാരകത്തിന്റെ പ്രാരംഭ പ്രവൃത്തി പോലും നടന്നില്ല; ദേവഗൗഡ തറക്കല്ലിട്ട സ്മാരകം ഇപ്പോഴും കടലാസിൽ തന്നെ; പിരിച്ച പണത്തിനും കണക്കില്ല; ഐ എൻ എൽ നേതൃത്വം കോടികൾ തട്ടിയെന്നാരോപിച്ച് സേട്ട് സാംസ്കാരിക വേദി
കോഴിക്കൊട്: ഇന്ത്യൻ നാഷണൽ ലീഗിന്റെ ( ഐ.എൻ.എൽ) സ്ഥാപക നേതാവായ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിലും പാർട്ടി നേതാക്കൾ തട്ടിപ്പ് നടത്തിയതായി ആരോപണം. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പാർട്ടി നേതൃത്വം പിരിച്ചടെുത്തത് കോടിക്കണക്കിന് രൂപയാണ്. എന്നാൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ മൂന്നു വർഷം മുമ്പ് കോഴിക്കോട്ട് സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും നിർമ്മാണം ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല. ഇതിന് വേണ്ടി ജനങ്ങളിൽ നിന്ന് പിരിച്ച തുകയുടെ കണക്ക് അവതരിപ്പിക്കുകയോ പിരിച്ചടെുത്ത തുക ഓഡിറ്റിന് പോലും വിധേയമാക്കുകയോ ചെയ്തിട്ടില്‌ളെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സേട്ട് സ്മാരക കേന്ദ്രം കോഴിക്കൊട്ട് സ്ഥാപിക്കുമെന്നായിരുന്നു നേതൃത്വം പ്രഖ്യാപിച്ചത്. പഠന ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, ഹ്യുമൺ റിസോഴ്‌സ് സെന്റർ, സ്റ്റുഡൻസ് ഹോം, കോൺഫറൻസ് ഹാൾ എന്നിവയെല്ലാം ഉൾക്കോള്ളുന്ന സ്മാരകത്തിന് പത്ത് കോട
കോഴിക്കൊട്: ഇന്ത്യൻ നാഷണൽ ലീഗിന്റെ ( ഐ.എൻ.എൽ) സ്ഥാപക നേതാവായ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിലും പാർട്ടി നേതാക്കൾ തട്ടിപ്പ് നടത്തിയതായി ആരോപണം. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പാർട്ടി നേതൃത്വം പിരിച്ചടെുത്തത് കോടിക്കണക്കിന് രൂപയാണ്. എന്നാൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ മൂന്നു വർഷം മുമ്പ് കോഴിക്കോട്ട് സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും നിർമ്മാണം ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല. ഇതിന് വേണ്ടി ജനങ്ങളിൽ നിന്ന് പിരിച്ച തുകയുടെ കണക്ക് അവതരിപ്പിക്കുകയോ പിരിച്ചടെുത്ത തുക ഓഡിറ്റിന് പോലും വിധേയമാക്കുകയോ ചെയ്തിട്ടില്‌ളെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ സേട്ട് സ്മാരക കേന്ദ്രം കോഴിക്കൊട്ട് സ്ഥാപിക്കുമെന്നായിരുന്നു നേതൃത്വം പ്രഖ്യാപിച്ചത്. പഠന ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, ഹ്യുമൺ റിസോഴ്‌സ് സെന്റർ, സ്റ്റുഡൻസ് ഹോം, കോൺഫറൻസ് ഹാൾ എന്നിവയെല്ലാം ഉൾക്കോള്ളുന്ന സ്മാരകത്തിന് പത്ത് കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. ഇതിനനുസരിച്ച് സംസ്ഥാനത്ത് വ്യാപകമായ തോതിൽ പിരിവും നടന്നു. എന്നാൽ സ്ഥാപനം തുടങ്ങുന്ന സ്ഥലം പോലും ഏതാണെന്ന് പറയാൻ പോലും നേതൃത്വത്തിന് കഴിയാത്ത സ്ഥിതിയാണുള്ളത്.
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സാമൂഹ്യ സന്നദ്ധ പ്രർത്തകർക്കും പഠനപ്രവർത്തനങ്ങളും അക്കാദമിക ഗവേഷണവും നടത്താനുള്ള സംവിധാനമായിരുന്നു പഠന ഗവേഷണ കേന്ദ്രത്തിൽ വിഭാവനം ചെയ്തത്. വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളുടെ പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ടെക്സ്റ്റ്, വിഷ്വൽ, സൗണ്ട് എന്നിവ ഡിജിറ്റൽ ലൈബ്രറിയിൽ റഫറൻസിന് ലഭ്യമാക്കുമെന്നായിരുന്നു അറിയിപ്പ്. വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുവാനുള്ള സൗകര്യമായിരുന്നു സ്റ്റുഡന്റ്‌സ് ഹോമിൽ ഒരുക്കുമെന്ന് പറഞ്ഞത്. ഹ്യൂമൺ റിസോഴ്‌സ് സെന്ററാവട്ടെ വിവിധ കോഴ്‌സുകൾ ഉൾപ്പെടെ സംഘടിപ്പിക്കാൻ വിഭാവനം ചെയ്തതായിരുന്നു. ആധുനിക സൗകര്യത്തോട് കൂടിയതാവും കോൺഫറൻസ് ഹാളെന്നും നേതൃത്വം അന്ന് വ്യക്തമാക്കി. അതിമനോഹരമായ ബ്രോഷർ ഉൾപ്പെടെ അന്ന് പുറത്തിറക്കുകയും ചെയ്തു. എന്നാൽ എല്ലാം തറക്കല്ലിടലിൽ അവസാനിച്ചിരിക്കുകയാണ്.
ഇക്കാര്യങ്ങൾ ചോദ്യം ചെയ്ത പാർട്ടി നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇവർ സേട്ട് സാഹിബ് സാംസ്കാരിക വേദി എന്ന സംഘടനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഐ എൻ എൽ വിട്ട് നിരവധി നേതാക്കൾ ഉൾപ്പെടെ തങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് സ്മാരക വേദി ജനറൽ സെക്രട്ടറി കരീം പുതുപ്പാടി പറഞ്ഞു.
ഐ എൻ എല്ലിന്റെ കേരള ഘടകം ചില തത്പര കക്ഷികളുടെ കൈയിലാണ് ഇന്നുള്ളത്. നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പല വ്യക്തികൾക്കും ഐ എൻ എല്ലുമായോ ഇബ്രാഹിം സുലൈമാൻ സേട്ടുവുമായോ ബന്ധമില്ല. നിരോധിത സംഘടനയിലും മറ്റും പ്രവർത്തിച്ചവരാണ് ഇന്നത്തെ സംസ്ഥാന ഭാരവാഹികളിൽ പലരും. ഇവർ പലരും പാർട്ടിയുടെ ദേശീയ കമ്മിറ്റിയെ പരസ്യമായി വിമർശിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചവരാണ്. ഇവർ ഇന്നും സംസ്ഥാന ഭാരവാഹികളായി തുടരുന്നത് ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിം സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ളവരുടെ അനുസ്മരണം നടത്താൻ പോലും ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റി തയ്യാറാവുന്നില്ല. കേന്ദ്ര സർക്കാറിന്റെ ദലിത് പിന്നോക്ക മുസ്ലിം പീഡനങ്ങൾക്കെതിരെ ഓഗസ്റ്റ് 15 ന് കോഴിക്കൊട് നിന്ന് തുടങ്ങി ഒക്ടോബർ രണ്ടിന് ഡൽഹിയിൽ സമാപിക്കുന്ന സേവ് ഇന്ത്യാ ക്യാമ്പയിൽ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റി സഹകരിക്കാത്തതിനാൽ ദേശീയ കമ്മിറ്റിക്ക് ക്യാമ്പയിൻ നടത്താൻ സാധിച്ചില്ല. ദേശീയ കമ്മിറ്റിയെ പോലും സംസ്ഥാന നേതൃത്വം അംഗീകരിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ഒരു സംസ്ഥാന ഭാരവാഹിക്ക് ദേശീയ കമ്മിറ്റി കാരണം കാണിക്കൽ നേട്ടീസ് നൽകിയെങ്കിലും മറുപടി കൊടുക്കാതെ ദേശീയ കമ്മിറ്റിയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ആ ഭാരവാഹി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണെന്നും സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂർ കുറ്റപ്പെടുത്തി.