ന്യൂജേഴ്‌സി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഓഫ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തിൽ ലോകപ്രാർത്ഥനാദിനം മാർച്ച് 12നു (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം വരെ ന്യൂജേഴ്‌സി മിഡ്‌ലാൻഡ് പാർക്കിലെ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള, വിവിധ പാരമ്പര്യങ്ങളിൽ പെട്ട ക്രിസ്തീയ വനിതകൾ എല്ലാവർഷവും ഒരു പ്രത്യേകദിനം ലോക പ്രാർത്ഥനാദിനമായി തിരഞ്ഞെടുത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലിരുന്നുകൊണ്ട് അവർ പ്രാർത്ഥനയിൽ ഒന്നാകുന്നു. 170-ാളം രാജ്യങ്ങളിലും മേഖലകളിലും നിന്നുള്ള വനിതകളാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. പ്രാർത്ഥനയും പ്രവൃത്തിയും വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവയ്ക്ക് ലോകത്തിൽ വളരെ സ്വാധീനം ചെലുത്താനാവുമെന്നും ലോകപ്രാർത്ഥനാദിനം ഓർമിപ്പിക്കുന്നു.

വിശുദ്ധ മർക്കോസിന്റെ സുവിശേഷം 10-ാം അധ്യായം 14, 15 വാക്യങ്ങളാണ് ഇത്തവണത്തെ ചിന്താവിഷയം. ('ശിശുക്കൾ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ, അവരെ തടയേണ്ട, എന്തെന്നാൽ ദൈവരാജ്യം അവരുടേതാണ്. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ശിശുവിനെപോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.')

ക്യൂബയെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രാർത്ഥനകൾ. ഇന്ത്യയിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽനിന്നുള്ള റവ. ഡോ പി.സി. തോമസ് ആണ് മുഖ്യപ്രഭാഷകൻ. ഡാർലി ജേക്കബ് (കൊച്ചമ്മ) ബൈബിൾ ക്ലാസെടുക്കും. ഫെലോഷിപ്പ് ചെയർമാനും ക്വയർ ഡയറക്ടറുമായ റവ. ഡോ. ജേക്കബ് ഡേവിഡ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. സണ്ണി ജോസഫും സെക്രട്ടറി ഡോ. സോഫി വിൽസനും ഏവരെയും ഈ പ്രാർത്ഥനാദിന ശുശ്രൂഷകളിലേക്കു സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ് 718 608 5583 , ഡോ. സോഫി വിൽസൺ 848 250 5992 , ഷൈജാ ജോർജ് (ട്രഷറർ) 973 272 3666 , റവ. ഡോ. ജേക്കബ് ഡേവിഡ് (ചെയർമാൻ) 732 425 8002 , ഫാ. ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്റ്) 281 904 6622 . വെബ്‌സൈറ്റ്:  www.njchristian.org
email group: njchristian@googlegroups.com - www.njchristian.org

email group: njchristian@googlegroups.com - See more at: http://www.deepika.com/nri/Pravasi_News.aspx?newscode=74212#sthash.tm35Vwet.dpuf
www.njchristian.org
email group: njchristian@googlegroups.com - See more at: http://www.deepika.com/nri/Pravasi_News.aspx?newscode=74212#sthash.tm35Vwet.dpuf
www.njchristian.org
email group: njchristian@googlegroups.com - See more at: http://www.deepika.com/nri/Pravasi_News.aspx?newscode=74212#sthash.tm35Vwet.dpuf

റിപ്പോർട്ട്: ജോർജ് തുമ്പയിൽ