ഫീനിക്‌സ്: അരിസോണയിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ ആയ അരിസോണ മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം 12ന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മുതൽ മെസ സിറ്റിയിലെ ഡോബ്‌സൺ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.

വിവിധ പള്ളികളിലെ ഗായകസംഘങ്ങളുടെ ശ്രുതിമധുരമായ ക്രിസ്മസ് കരോൾ ഗാനാലാപത്തോടൊപ്പം വൈവിധ്യമാർന്ന മറ്റു കലാ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ഫിനിക്‌സ് സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ. സജി മർക്കോസ് (പ്രസിഡന്റ്), ജെനു മാത്യു (സെക്രട്ടറി), കുര്യൻ ഏബ്രഹാം (ട്രഷർ), തോമസ് അപ്രേം (കൾച്ചറൽ കോ-ഓർഡിനേറ്റർ), പി.വി. ജോർജ് (ഫുഡ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: ജെനു മാത്യു (സെക്രട്ടറി) 480 2313112, കുര്യൻ ഏബ്രഹാം (ട്രഷർ) 602 690 7892 FREE.


റിപ്പോർട്ട്: റോയി മണ്ണൂർ