- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ചാരിറ്റി റാഫിൾ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു
ഫിലഡൽഫിയ: സാഹോദരീയ നഗരത്തിലെ ഇതര സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പതിവുപോലെ എല്ലാ വർഷവും നടത്തി വരാറുള്ള ചാരിറ്റി റാഫിൾ ടിക്കറ്റിന്റെ വിതരണോദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ഏകദിന വനിതാ സെമിനാറിൽ നടത്തി. റവ. ഫാ. ജോണിക്കുട്ടി പുലി
ഫിലഡൽഫിയ: സാഹോദരീയ നഗരത്തിലെ ഇതര സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പതിവുപോലെ എല്ലാ വർഷവും നടത്തി വരാറുള്ള ചാരിറ്റി റാഫിൾ ടിക്കറ്റിന്റെ വിതരണോദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ഏകദിന വനിതാ സെമിനാറിൽ നടത്തി.
റവ. ഫാ. ജോണിക്കുട്ടി പുലിശേരി (EFICP ചെയർമാൻ ) ആദ്യ ടിക്കറ്റിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മിഡൽ ഈസ്റ്റ് മേഖലയിൽ കഷ്ടതയനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇതിൽ നിന്ന് സമാഹരിക്കുന്നതിൽ നിന്നും സഹായം ചെയ്യുമെന്നും കൂടാതെ മുൻ പതിവ് അനുസരിച്ചുള്ള രീതിയിൽ ഇന്ത്യയിലും അമേരിക്കയിലുമായിട്ടായിരിക്കും ചാരിറ്റി പ്രവർത്തനം ചെയ്യുകയെന്നും പറയുകയുണ്ടായി വെരി. റവ. ഫാ. സി. ജെ. ജോൺസൺ കോറെപ്പിസ്കോപ്പാ, റവ. ഫാ. സജി മുകറ്റ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.
എല്ലാ ദേവാലയങ്ങളിലേയും മുഴുവൻ ആളുകളും ഈ ചാരിറ്റി ധനശേഖരണ ഉദ്യമത്തിൽ പങ്കു ചേർന്ന് വൻ വിജയമാക്കിത്തീർക്ക ണമെന്ന് ജീമോൻ ജോർജ് (ചാരിറ്റി കോർഡിനേറ്റർ) അറിയിച്ചു. റാഫിൾ ടിക്കറ്റിന്റെ മുഖ്യ സ്പോൺസേഴ്സായി റിയാ ട്രാവൽസ്, (ജിജോ മാത്യു) കെയർ ഡന്റൽ (ഡോ. സക്കറിയ ജോസഫ്) എന്നിവരാണ്. ആദ്യ സമ്മാനം : 2 വിമാന ടിക്കറ്റ് ഇന്ത്യക്കും, രണ്ടാം സമ്മാനം ഐപാഡുമാണ്.
എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 12 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ George washington High School (10175 Bustleton- Ave Philadelfiya, PA-19116) ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്ന് അറിയിച്ചു.



