- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് വിറ്റും ബാങ്ക് അക്കൗണ്ട് പൂട്ടിയും എൻഫോഴ്മെന്റിനെ പറ്റിക്കാമെന്ന് കരുതേണ്ട! കാർത്തി ചിദംബരത്തെ പൂട്ടി ഏജൻസിയുടെ നടപടി; 1.16 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കാർത്തിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയതത് പി.ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ
ന്യൂഡൽഹി: മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് നേരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടി.എയർസെൽ-മാക്‌സിസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് 1 കോടി 16 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.കാർത്തിക്ക് ബന്ധമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. എഎസ്സിപിഎൽ മബിനാമി ഇടപാടിലൂടെ കാർത്തി നിയന്ത്രിക്കുന്ന സ്ഥാപനമാണെന്നാണ് എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. സ്വത്തുവകകൾ വിൽക്കാനും ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനും കാർത്തി ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചത്. ചിദംബരം ധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് വഴി മാധ്യമസ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാൻ അനധികൃത ഇടപെടൽ നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഈ കാലയളവിൽ കാർത്തി ചിദംബരം ഐഎൻഎക്‌സിൽ നിന്നും രണ്ട് ലക്ഷം യുഎസ് ഡോളർ കൺസൾട്ടേഷൻ ഫീസ് വാങ്ങിയതായും സിബിഐ ക
ന്യൂഡൽഹി: മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് നേരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടി.എയർസെൽ-മാക്‌സിസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് 1 കോടി 16 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.കാർത്തിക്ക് ബന്ധമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. എഎസ്സിപിഎൽ മബിനാമി ഇടപാടിലൂടെ കാർത്തി നിയന്ത്രിക്കുന്ന സ്ഥാപനമാണെന്നാണ് എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.
സ്വത്തുവകകൾ വിൽക്കാനും ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനും കാർത്തി ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചത്. ചിദംബരം ധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് വഴി മാധ്യമസ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാൻ അനധികൃത ഇടപെടൽ നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.
ഈ കാലയളവിൽ കാർത്തി ചിദംബരം ഐഎൻഎക്‌സിൽ നിന്നും രണ്ട് ലക്ഷം യുഎസ് ഡോളർ കൺസൾട്ടേഷൻ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തി.ഗുരുഗ്രാമിൽ കാർത്തി വാങ്ങിയ ഭൂമി ബഹുരാഷ്ട്ര കമ്പനിക്ക് വാടകയ്ക്ക് നൽകിയായും കണ്ടെത്തി. ഈ കമ്പനിക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താൻ പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെയാണ് അനുമതി കൊടുത്തത്.ഈ ഭൂമി പിന്നീട് വിറ്റ് മാറി നടപടിയിൽ നിന്ന് രക്ഷപെടാനും കാർത്തി ചിദംബരം ശ്രമിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.