തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് ഇഡി നോട്ടീൽ ആവശ്യപ്പെട്ടിരുന്നത്.

രവീന്ദ്രന് നേരത്തേ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ അദ്ദേഹം കോവിഡ് പോസിറ്റീവായി. പിന്നീട് കോവിഡ് മുക്തനായതോടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്.