- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മേപ്പടിയാന്റെ' കണക്കുകളിൽ കേന്ദ്ര ഏജൻസിക്ക് സംശയം; വിവരങ്ങൾ പരിശോധിച്ച് അസ്വാഭാവികത കണ്ടാൽ വീണ്ടും നടനെ ചോദ്യം ചെയ്യും; ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്ന് മറുനാടനോട് ഉണ്ണി മുകുന്ദൻ; ഒറ്റപ്പാലത്തെ വീട്ടിൽ ഇഡി എത്തിയത് ടാക്സി കാറിൽ
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴസ്മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധന. ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാൻ എന്ന സിനിമയുടെ റിലീസ് അടുത്ത് ദിവസങ്ങളിലുണ്ടാകും ഈ ചിത്രവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഉണ്ണി മുകുന്ദൻ മറുനാടനോട് സ്ഥിരീകരിച്ചു.
വീട്ടിൽ ഉദ്യോഗസ്ഥർ വന്നിരുന്നതായും നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട കണക്കുകൾ അവർ ചോദിച്ചെന്നും നടൻ അറിയിച്ചു. തന്റെ പിതാവാണ് നിർമ്മാണ കമ്പനിയുടെ കാര്യങ്ങൾ നോക്കുന്നത്. വിവരങ്ങൾ ഉദ്യോഗസ്ഥരുമായി പങ്കുവച്ചുവെന്നും അവർ മടങ്ങി പോയെന്നും നടൻ പ്രതികരിച്ചു. നടന്റെ വീട്ടിൽ നിന്ന് ലഭിച്ച കണക്കുകൾ ഇഡി പരിശോധിക്കുകയാണ്. അസ്വാഭാവികതകൾ കണ്ടെത്തിയാൽ നടനേയും അച്ഛനേയും വീണ്ടും കാര്യങ്ങൾ തിരക്കാൻ ഇഡി വിളിപ്പിക്കും.
ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ ജനുവരി 14ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമ്മിക്കുന്നത്. മേപ്പടിയാൻ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതൽ ജനുവരി 10 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോ സങ്കടിപ്പിക്കുന്നുണ്ട്. ഒരു എൽഇഡി വാഹനവും, രണ്ടു മേപ്പടിയാൻ ബ്രാൻഡഡ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്ര.
മേപ്പടിയാൻ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് ഇതെല്ലാം നടത്തുന്നത്. മേപ്പടിയാന്റെ ട്രെയ്ലർ, പാട്ടുകൾ എൽഇഡി വണ്ടിയിൽ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം. ഈ റോഡ് ഷോയിൽ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഈ തിരക്കുകൾക്കിടയിലാണ് നടന്റെ വീട്ടിൽ ഇഡി എത്തുന്നത്. സിനിമയിലെ കള്ളപ്പണ സാധ്യതകൾ തേടുന്ന ഇഡി സമാനമായ പരിശോധനകൾ പല സിനിമാ നിർമ്മാണ കമ്പനികളിലും നടത്തിയിരുന്നു.
ഉണ്ണി മുകുന്ദന്റെ പാലക്കാട് ഒറ്റപ്പാലത്തെ വസതിയിലാണ് അഞ്ചംഗ സംഘം പരിശോധന നടത്തിയത്്. ഇഡി കോഴിക്കോട് യൂണിറ്റിലെയും കൊച്ചി യൂണിറ്റിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് റെയ്ഡിനെത്തിയത്. രാവിലെ 11 മണിക്ക് കോഴിക്കോട് രജിസ്ട്രേഷനിലുള്ള ടാക്സി വാഹനത്തിലാണ് ഇഡി ഉദ്യോഗസ്ഥരെത്തിയത്. പരിശോധനയറിഞ്ഞ് വീട്ടുപരിസരത്തെത്തിയ മാധ്യമ പ്രവർത്തകരോട് റെയ്ഡ് അല്ലെന്നും സൗഹൃദ സന്ദർശനമാണെന്നും ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ നായർ പറഞ്ഞു. ഇഡി കോഴിക്കോട് യൂണിറ്റ് പരിശോധന സ്ഥിരീകരിച്ചിട്ടുണ്ട്.
മേപ്പടിയാൻ, കില്ലാഡി, ബ്രോഡാഡി എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെത്തിയത്. മേപ്പടിയാൻ സിനിമയുടെ നിർമ്മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധന നടക്കുമ്പോൾ ഉണ്ണി മുകുന്ദനും ഒറ്റപ്പാലത്തെ വീട്ടിലുണ്ടായിരുന്നു.. ആദായ നികുതി രേഖകൾ, വാഹനങ്ങൾ, ലാപ് ടോപ് എന്നിവ പരിശോധിച്ചതായാണ് വിവരം. കൊച്ചിയിൽ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തുമെന്ന് സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ