- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടപ്പാളിൽ കാർ വൈദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്കുമറിഞ്ഞ് നാലുപേർ മരിച്ചു; ആറ് പേർക്ക് പരിക്ക്; അപകടത്തിിൽപെട്ടത് കാലിക്കറ്റ് സർവകലാശാലയിൽ ഹാൻഡ്‌ബോൾ മൽസരത്തിൽ പങ്കെടുത്തു മടങ്ങിയ എറണാകുളത്തിന്റെ താരങ്ങൾ
എടപ്പാൾ: കാർ വൈദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഫോർട്ട് കൊച്ചു സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാലിക്കറ്റ് സർവകലാശാലയിൽ ഹാൻഡ്‌ബോൾ മൽസരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന എറണാകുളം ടീം സഞ്ചരിച്ച കാറാണ് എടപ്പാളിൽ വച്ച് അപകടത്തിൽ പെട്ടത്. എടപ്പാൾ-പൊന്നാനി റോഡിൽ ബിയ്യം ചെറിയ പാലത്തിനു സ
എടപ്പാൾ: കാർ വൈദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഫോർട്ട് കൊച്ചു സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാലിക്കറ്റ് സർവകലാശാലയിൽ ഹാൻഡ്‌ബോൾ മൽസരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന എറണാകുളം ടീം സഞ്ചരിച്ച കാറാണ് എടപ്പാളിൽ വച്ച് അപകടത്തിൽ പെട്ടത്. എടപ്പാൾ-പൊന്നാനി റോഡിൽ ബിയ്യം ചെറിയ പാലത്തിനു സമീപത്താണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അർധരാത്രി 12ന് ആയിരുന്നു അപകടം.
റോഡരികിലെ മരത്തിലിടിച്ച ശേഷം വയലിലിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും പൊന്നാനിയിൽനിന്നെത്തിയ പൊലീസും അഗ്‌നിശമനസേനയും ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. എടപ്പാൾ പഞ്ചായത്ത് ക്ലാർക് സേവ്യർ മരിച്ചവരിൽ ഉൾപ്പെടുന്നു.
പത്തുപേർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും നാലുപേരെ തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച നാലുപേരും എറണാകുളം ഫോർട്ട് കൊച്ചി സ്വദേശികളാണ്.
കോഴിക്കോട്ടുനിന്ന് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് കഴിഞ്ഞ് പൊന്നാനിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി ഭക്ഷണംകഴിച്ച് എറണാകുളത്തേക്കുപോവുകയായിരുന്നു ഇവർ. പരിക്കേറ്റ മറ്റുള്ളവർ അബോധാവസ്ഥയിലായതിനാൽ കൂടുതൽ വിവരങ്ങളറിവായിട്ടില്ല. നാലുപേരുടെ മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ തൃശ്ശൂർ അമല ആശുപത്രിയിലേയ്ക്ക് മാറ്റി.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്ത് ഇരുട്ടായതിനാൽ വാഹനങ്ങൾ തടഞ്ഞുനിർത്തി അവയുടെ വെളിച്ചത്തിലായിരുന്നു കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.