- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസത്തിനിടെ ഒരു കുടംബത്തിൽ രണ്ടു മരണം; ശ്രീനിവാസന്റെ മൃതദേഹ സംസ്കരണത്തിന് തടസ്സമായി വീട്ടിന് ചുറ്റമുള്ള വെള്ളക്കെട്ട്; മാതൃകയായി പള്ളി സമെത്തേരിയിൽ സ്ഥലം അനുവദിച്ച് എടത്വാ പള്ളിയും; സോഷ്യൽ മീഡിയ കൈയടിക്കുന്ന കോവിഡ് കാല ഇടപെടൽ ഇങ്ങനെ
ആലപ്പുഴ: ഈ മാതൃകയ്ക്ക് കൈയടിക്കേണ്ടതാണ്. കോവിഡ് മരിച്ച ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചത് എടത്വാ പള്ളിയിലാണ്. മൃതദേഹം വെള്ളക്കെട്ട് കാരണം വീട്ടിൽ സംസ്‌കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിച്ചുകൊണ്ട് മാതൃകയായി വിശുദ്ധ എടത്വ പള്ളി അധികൃതർ മാതൃകയാവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ കുടുംബത്തിലെ അമരാവതി അമ്മയും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി ഒരേ കുടുംബത്തിൽ രണ്ടു മരണം. ഇതിനിടെയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിക്കാൻ മഴ തടസ്സമായത്. കനത്ത മഴയിൽ പ്രദേശമാകെ വെള്ളം കയറി. വീട്ടിൽ സംസ്‌കാരം പറ്റാതെയായി. ഇതോടെയാണ് പള്ളിയുടെ സഹായം കിട്ടുന്നത്. സിപിഎം-ഡിവൈഎഫ്‌ഐ-എസ് എഫ് ഐ പ്രവർത്തകരാണ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മതൃതദേഹം സംസ്‌കരിച്ചത്.
സിപിഎം ലോക്കൽ സെക്രട്ടറിയായ വിപിൻ ഉണ്ണികൃഷ്ണന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
എടത്വ പള്ളിയും മാനേജ്‌മെന്റും മാതൃകയായി.....??????
കോവിഡ് ബാധിച്ചു ഇന്നു 25/05 മരിച്ച ശ്രീ ശ്രീനിവാസന്റെ ( അശ്വതി ടെസ്റ്റെയിൽസ് കുടുംബം )മൃതദേഹം വെള്ളക്കെട്ട് കാരണം വീട്ടിൽ സംസ്‌കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിച്ചുകൊണ്ട് മാതൃകയായി വിശുദ്ധ എടത്വ പള്ളി അധികൃധർ.
കഴിഞ്ഞ ദിവസം ഇതേ കുടുംബത്തിലെ ശ്രീമതി അമരാവതി അമ്മയും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.തൊട്ടടുത്ത ദിവസങ്ങളിലായി ഒരേ കുടുംബത്തിൽ രണ്ടു മരണം. നമ്മൾ ഒരുപാട് ജാഗ്രത കാണിക്കേണ്ടതായിട്ടുണ്ട്....
ഒരുമാസത്തെ ഇടവേളയിൽ ആറാം തവണയും എനിക്കും എന്റെ കൂടെ നിന്നവർക്കും PPE കിറ്റ് ധരിക്കേണ്ടി വന്നു. വൈകിട്ട് 9 മണിയോട് പള്ളിയിൽ എത്തി PPE കിറ്റ് ധരിച്ച പ്രിയപെട്ടവൻ SFI ജില്ലാ പ്രസിഡന്റ് സഖാവ് ജെഫിൻ, ടൗൺ ബ്രാഞ്ച് സെക്രട്ടറി സഖാവ് ബിബിൻ മാത്യു, SFI യുടെ പ്രിയ സഖാവ് ജിജോ ഫിലിപ്പ് എന്നിവർക്കും എല്ലാത്തിനും കൂടെ നിന്ന ശ്രീ ദിലീപ് എടത്വ, അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി റ്റിന്റു ( ഈ ഘട്ടത്തിൽ എടുത്തു പറയത്തക്ക സാമൂഹ്യ പ്രവർത്തനം ആണ് റ്റിന്റു ഏറ്റെടുക്കുന്നത്, അഭിനന്ദനങ്ങൾ )
നേതൃത്വ പാടവം ഏറ്റെടുത്തു നിന്ന വാർഡ് മെമ്പർ ശ്രീ ബാബു മണ്ണാംതുരുത്തിൽ, സംസ്‌കാരത്തിന് എത്തി മാർഗ്ഗനിർദ്ദേശം നൽകിയ ബഹുമാനപെട്ട ഹെൽത് ഇൻസ്പെക്ടർ ശ്രീ ശ്രീജിൻ സാർ, എന്നിവരോടുള്ള നന്ദി അറിയിക്കുന്നു..... ????????
ഈ അവസ്ഥയിൽ ആ കുടുംബത്തെ സഹായിച്ചു മാതൃകയായ ബഹുമാനപെട്ട എടത്വ പള്ളി കാര്യാലത്തിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.... ??????
പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ??????????
മറുനാടന് മലയാളി ബ്യൂറോ