- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയെ ശല്യപ്പെടുത്തിയ മധുവിനോട് വൈരാഗ്യം തീർത്തത് ബന്ധുവിന്റെ മനസമ്മത ദിവസം രാത്രി; കുടുംബ ശത്രുവിനെ വകവരുത്തിയ മകനെ സഹായിക്കാൻ ഓടിയെത്തിയത് അച്ഛനും കൊച്ഛനും; മൃതദേഹം വെള്ളക്കെട്ടിൽ തള്ളുന്നതിന് സഹായിച്ച് ദൃശ്യം മോഡലിൽ പങ്കാളിയായി; കളിക്കൂട്ടുകാരെ കഞ്ചാവ് ലഹരിയെ കൊന്ന മോബിനെ സഹായിച്ച പിതൃസഹോദരൻ അറസ്റ്റിൽ; ഗൾഫിലുള്ള മാത്യുവിനെയും പ്രതി ചേർത്തു
ആലപ്പുഴ: ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇരട്ടക്കൊലപാതകം നടത്തിയ 25കാരന് അച്ഛന്റേയും സഹായം കിട്ടയെന്ന് പൊലീസ്. സഹോദരിയെ ശല്യം ചെയ്ത അയൽവാസിയെ സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്‌ത്തുകയും പിന്നീട് തെളിവില്ലാതാക്കാൻ സുഹൃത്തിനെ ട്രെയിനിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിൽ സുഹൃത്തുക്കളായ എടത്വാ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു-25), പിതൃസഹോദരപുത്രൻ കാഞ്ചിക്കൽ ജോഫിൻ ജോസഫ് (28) എന്നിവരാണ് പിടിയിലായത്. എടത്വ പച്ച സ്വദേശി മധുവിനെയും (40), എടത്വ ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫിനെയും (ലിന്റോ-28) കൊലപ്പെടുത്തിയ കേസിലാണ് മോബിൻ പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് പ്രതികളിൽ ഒരാളുടെ അച്ഛന്റെ സഹായം കിട്ടയെന്ന് പൊലീസിന് വ്യക്തമായത്. ജോഫിൻ ജോസഫിന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചൻ-60) വിയൊണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്‌പി അനീഷ് ബി. കോര എന്നിവരുടെ നിർദേശാനുസരണം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ തകഴി എട്ടാം വാർഡ് ചെക്കിടിക
ആലപ്പുഴ: ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇരട്ടക്കൊലപാതകം നടത്തിയ 25കാരന് അച്ഛന്റേയും സഹായം കിട്ടയെന്ന് പൊലീസ്. സഹോദരിയെ ശല്യം ചെയ്ത അയൽവാസിയെ സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്‌ത്തുകയും പിന്നീട് തെളിവില്ലാതാക്കാൻ സുഹൃത്തിനെ ട്രെയിനിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിൽ സുഹൃത്തുക്കളായ എടത്വാ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു-25), പിതൃസഹോദരപുത്രൻ കാഞ്ചിക്കൽ ജോഫിൻ ജോസഫ് (28) എന്നിവരാണ് പിടിയിലായത്.
എടത്വ പച്ച സ്വദേശി മധുവിനെയും (40), എടത്വ ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫിനെയും (ലിന്റോ-28) കൊലപ്പെടുത്തിയ കേസിലാണ് മോബിൻ പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് പ്രതികളിൽ ഒരാളുടെ അച്ഛന്റെ സഹായം കിട്ടയെന്ന് പൊലീസിന് വ്യക്തമായത്. ജോഫിൻ ജോസഫിന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചൻ-60) വിയൊണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്‌പി അനീഷ് ബി. കോര എന്നിവരുടെ നിർദേശാനുസരണം അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ തകഴി എട്ടാം വാർഡ് ചെക്കിടിക്കാട് കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു -25)വിന്റെ പിതൃസഹോദരൻ കൂടിയാണ് പിടിയിലായ ബേബിച്ചൻ. ഏഴുമാസം മുമ്പ് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട ചെക്കിടിക്കാട് കറുകത്തറ മധു (40) മരിച്ച സംഭവത്തിലാണ് ബേബിച്ചന്റെ അറസ്റ്റ്. മധു കൊല്ലപ്പെട്ടശേഷം ബേബിച്ചനും ഒന്നാംപ്രതിയായ മോബിന്റെ പിതാവ് മാത്യു കെ. മാത്യുവും സംഭവസ്ഥലത്തെത്തിയിരുന്നതായും മൃതദേഹം വെള്ളക്കെട്ടിൽ തള്ളുന്നതിന് സഹായിച്ചതായും വ്യക്തമായതോടെയാണ് അറസ്റ്റുണ്ടായത്. കേസിൽ പ്രതി ചേർക്കപ്പെട്ട മാത്യു കെ. മാത്യു ഇപ്പോൾ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മധുവിന്റെ കൊലപാതകത്തിൽ പങ്കാളിയായ ലിന്റോയെ, വിവരം പുറത്തറിയുമെന്ന ഭീതിയിൽ കൊല്ലുകയായിരുന്നു. ലിന്റോയെ മോബിൻ കൊലപ്പെടുത്തുകയും ആത്മഹത്യയാക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് തള്ളുകയുമായിരുന്നു. മൂന്നുമാസം പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഡി.എൻ.എ. പരിശോധന നടത്തിയപ്പോഴാണു ലിന്റോയാണു മരിച്ചതെന്നു സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരും പ്രതികളും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. മോബിന്റെ ബന്ധുവിന്റെ മനഃസമ്മതം കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു ആദ്യ കൊല. മധു തന്റെ സഹോദരിയെ ശല്യപ്പെടുത്തുന്നതിനെച്ചൊല്ലി മോബിനു വൈരാഗ്യമുണ്ടായിരുന്നു. സംഭവദിവസം രാത്രി പച്ചയിലെ ബന്ധുവീടിനു സമീപമുള്ള പാടത്തിരുന്ന് മോബിൻ, മധു, ലിന്റോ എന്നിവരുൾപ്പെട്ട എട്ടംഗസംഘം മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. ഇതിനിടെ മധു ടോർച്ച് തെളിച്ചുവച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. പ്രശ്‌നം പരിഹരിച്ചശേഷം മറ്റു സുഹൃത്തുക്കൾ സ്ഥലംവിട്ടു.
മധു വീണ്ടും മദ്യം കൊണ്ടുവന്നതോടെ മോബിനും ലിന്റോയും ഒപ്പംകൂടി. പിന്നീടും ബഹളമുണ്ടായി. തുടർന്ന് മധുവിനെ ഇരുവരും ചേർന്നു കീഴ്‌പ്പെടുത്തി തെങ്ങിനോടു ചേർത്ത് ഇൻസുലേറ്റഡ് കേബിൾകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചിറയോടു ചേർന്നുള്ള നന്നാട്ടുമാലിൽ പാടം ചാലിലൂടെ വലിച്ചിഴച്ച്, മധു വീട്ടിലേക്കു പോകുന്ന വഴിക്കുള്ള തെങ്ങിൻപാലത്തിനു താഴെ വെള്ളക്കെട്ടിൽ ഉപേക്ഷിച്ചു. പാലത്തിൽനിന്നു വീണുമരിച്ചെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. ഈ സംഭവത്തിലാണ് അച്ഛന്മാരും പങ്കാളിയായി സഹായിക്കാനെത്തിയത്.
മൃതദേഹം കണ്ടെടുത്തപ്പോൾ ഇൻക്വസ്റ്റ് മുതൽ സംസ്‌കാരച്ചടങ്ങിൽ വരെ മോബിനും ലിന്റോയും സജീവമായി പങ്കെടുത്തു. പിന്നീടു രൂപീകരിച്ച ആക്ഷൻ കൗൺസിലിലും അംഗങ്ങളായി. അന്വേഷണത്തിന്റെ ഭാഗമായി മോബിനും ലിന്റോയും ഉൾപ്പെടെയുള്ളവർക്കു പൊലീസ് നുണപരിശോധനാ നോട്ടീസ് നൽകി. ഇതോടെ ലിന്റോയെ കാണാതായി. മോബിനാണ് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്തത്. എന്നാൽ, മനഃസാക്ഷിക്കുത്തുമൂലം എല്ലാം പൊലീസിനോടു തുറന്നുപറയാൻ പോകുകയാണെന്നു ലിന്റോ വെളിപ്പെടുത്തി. ഇതാണ് ലിന്റോയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
സത്യം പുറത്തുവരാതിരിക്കാൻ ജൂൺ 21-നു മുമ്പ് മോബിനും പിതൃസഹോദരപുത്രനും ചേർന്നു ലിന്റോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയയ അതിന് ശേഷം വിജനമായ തകഴി റെയിൽ ക്രോസിങ് ഭാഗത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19-നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെനിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ്, പഴ്‌സ്, ചെരുപ്പ് എന്നിവ പരിശോധിച്ചപ്പോൾ, മരിച്ചതു ലിന്റോയാണെന്ന സംശയം ഉണ്ടാക്കി. ഡിഎൻഎ പരിശോധനയിൽ സത്യം തെളിഞ്ഞു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, ചോദ്യംചെയ്തപ്പോൾ ഉയർന്ന സംശയങ്ങളാണു പ്രതികളെ പിടികൂടാൻ സഹായിച്ചത്.
ഇരു കൊലപാതകങ്ങളും അതിവിദഗ്ധമായി ആസൂത്രണം ചെയ്ത മോബിൻ തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമ കണ്ടത് 17തവണയാണെന്നും പൊലീസിനോട് പറഞ്ഞു. ഓരോ തവണ സിനിമ കണ്ടപ്പോഴും തനിക്ക് പുതിയ ആശയങ്ങൾ ലഭിച്ചതായും മോബിൻ പൊലീസിനോട് പറഞ്ഞു. ഒടുവിൽ ദൃശ്യം സിനിമയിലെ നായകൻ കാണിച്ച അതേ ആത്മ വിശ്വാസം മോബിനും പ്രകടപ്പിച്ചതോടെയാണ് കുരുക്ക് മുറുകിയത്. കൂലിപ്പണിക്കാരനായ മധു കഴിഞ്ഞ ഏപ്രിൽ 19നാണ് കൊല്ലപ്പെടുന്നത്. സഹോദരിയെ ശല്യം ചെയ്തതിന് മധുവിനെ മോബിൻ ലിന്റോയുടെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്‌ത്തുകയായിരുന്നു. എല്ലാം പൊലീസിനോട് തുറന്ന് പറയുമെന്ന് പറഞ്ഞപ്പോൾ തെളിവ് ഇല്ലാതാക്കാനാണ് ലിന്റോയെ കെട്ടിവരിഞ്ഞ് ലെവൽ ക്രോസിൽ കൊണ്ടിട്ടത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയ ജോലി കഴിഞ്ഞ് എല്ലാദിവസവും വൈകിട്ട് വീട്ടിൽ വന്നിരുന്ന മധു അന്ന് എത്താതിരുന്നതിനെ തുടർന്ന് പിറ്റേന്നു രാവിലെ സഹോദരി വിവരം ബന്ധുവിനെ അറിയിച്ചു. തലേദിവസം രാത്രി മധുവും സുഹൃത്തുക്കളും മദ്യപിച്ച സ്ഥലത്ത് ഇവർ പരിശോധന നടത്തിയപ്പോൾ മധുവിന്റെ കൈലിമുണ്ട് വെള്ളക്കെട്ടിൽ കണ്ടെത്തി. തുടർന്ന് വെള്ളത്തിൽ തെരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.