- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ മികവ് പുലർത്തുന്ന ഏഷ്യക്കാരനും ആഫ്രിക്കക്കാരനും എന്തുകൊണ്ട് ജോലിക്കാര്യത്തിൽ മണ്ടന്മാരാകുന്നു? നമ്മളെക്കുറിച്ചുള്ള റിപ്പോർട്ട് ചർച്ച ചെയ്ത് സായിപ്പന്മാർ
പഠന നിലവാരത്തിലെ മികവ് ജോലിക്കാര്യത്തിൽ എന്തുകൊണ്ട് പുലർത്താനാവുന്നില്ല എന്ന വലിയ ചോദ്യമാണ് ഏഷ്യക്കാരും ആഫ്രിക്കക്കാരും ഇന്ന് യൂറോപ്പിൽ നേരിടുന്നത്. എന്നാൽ, പഠനത്തിൽ അത്ര മികവൊന്നും ഇല്ലെങ്കിലും ജോലിക്കാര്യത്തിൽ യൂറോപ്യന്മാർ മേന്മ പുലർത്തുകയും ചെയ്യുന്നു. സോഷ്യൽ മൊബിലിറ്റി കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽനിന്നുള്ള മുസ്ലിം വംശജരും ആഫ്രിക്കക്കാരുമാണ് പഠനത്തിൽ ഏറ്റവും മിടുക്കന്മാർ. പഠനകാലത്തെ മികവും മേന്മയും ജോലിക്കാര്യത്തിലും തുടരുന്നതിൽ ഏഷ്യൻ വംശജർക്കിടയിലും ആഫ്രിക്കക്കാർക്കിടയിലും വലിയ അന്തരം നിലനിൽക്കുന്നതായി സോഷ്യൽ മൊബിലിറ്റി കമ്മീഷന്റെ അധ്യക്ഷൻ അലൻ മിൽബേൺ പറയുന്നു. പഠിക്കാൻ മിടുക്കരായ ഇവർക്ക് പലപ്പോഴും ഉദ്ദേശിച്ച പോലെ ജോലി ലഭിക്കണമെന്നില്ല. അതുതന്നെ അവരുടെ ജീവിതത്തെ തളർത്തുകയും സാമൂഹികമായ വികാസം നിഷേധിക്കുകയും ചെയ്യുന്നു. എന്നാൽ, സ്‌കൂളുകളിൽ അത്ര മിടുകക്കന്മാരല്ലാത്ത വെള്ളക്കാർ, തൊഴിലിന്റെ ഘട്ടമെത്തുമ്പോൾ അസാമാന്യമായ മേന്മ പ്രദർശിപ്പിക്കുകയും പടിപടിയായി ഉയർന്നുപോവുകയും ചെയ്യുന്ന
പഠന നിലവാരത്തിലെ മികവ് ജോലിക്കാര്യത്തിൽ എന്തുകൊണ്ട് പുലർത്താനാവുന്നില്ല എന്ന വലിയ ചോദ്യമാണ് ഏഷ്യക്കാരും ആഫ്രിക്കക്കാരും ഇന്ന് യൂറോപ്പിൽ നേരിടുന്നത്. എന്നാൽ, പഠനത്തിൽ അത്ര മികവൊന്നും ഇല്ലെങ്കിലും ജോലിക്കാര്യത്തിൽ യൂറോപ്യന്മാർ മേന്മ പുലർത്തുകയും ചെയ്യുന്നു. സോഷ്യൽ മൊബിലിറ്റി കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽനിന്നുള്ള മുസ്ലിം വംശജരും ആഫ്രിക്കക്കാരുമാണ് പഠനത്തിൽ ഏറ്റവും മിടുക്കന്മാർ.
പഠനകാലത്തെ മികവും മേന്മയും ജോലിക്കാര്യത്തിലും തുടരുന്നതിൽ ഏഷ്യൻ വംശജർക്കിടയിലും ആഫ്രിക്കക്കാർക്കിടയിലും വലിയ അന്തരം നിലനിൽക്കുന്നതായി സോഷ്യൽ മൊബിലിറ്റി കമ്മീഷന്റെ അധ്യക്ഷൻ അലൻ മിൽബേൺ പറയുന്നു. പഠിക്കാൻ മിടുക്കരായ ഇവർക്ക് പലപ്പോഴും ഉദ്ദേശിച്ച പോലെ ജോലി ലഭിക്കണമെന്നില്ല. അതുതന്നെ അവരുടെ ജീവിതത്തെ തളർത്തുകയും സാമൂഹികമായ വികാസം നിഷേധിക്കുകയും ചെയ്യുന്നു.
എന്നാൽ, സ്‌കൂളുകളിൽ അത്ര മിടുകക്കന്മാരല്ലാത്ത വെള്ളക്കാർ, തൊഴിലിന്റെ ഘട്ടമെത്തുമ്പോൾ അസാമാന്യമായ മേന്മ പ്രദർശിപ്പിക്കുകയും പടിപടിയായി ഉയർന്നുപോവുകയും ചെയ്യുന്നുണ്ട്. മികച്ച ജോലികൾ കണ്ടെത്തുന്നതിലും വെള്ളക്കാർ മറ്റുള്ളവരെ പിന്നിലാക്കുന്നുണ്ടെന്ന് 'എത്‌നിസിറ്റി, ജെൻഡർ ആൻഡ് സോഷ്യൽ മൊബിലിറ്റി' റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രൈമറി തലം മുതൽക്കെയുള്ള വിദ്യാർത്ഥികളുടെ വളർച്ച രേഖപ്പെടുത്തുകയും പിന്നീട് അവരുടെ കരിയറിനെ വിശദമായി പഠിക്കുകയും ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റലാബിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് ഇതിനാധാരമാക്കിയിട്ടുള്ളത്. സ്‌കൂൾ വിദ്യാഭ്യാസത്തിലെ മികവ് ജോലിയുടെ കാര്യത്തിലേക്ക് എങ്ങനെ പരിവർത്തിപ്പിക്കുന്നു എന്നതാണ് പഠനത്തിന് വിഷയമായതും.
ഓരോ വിഭാഗത്തിലുമുള്ളവരെ ഈ രീതിയിൽ പഠനത്തിന് വിധേയരാക്കി. വിദ്യാഭ്യാസ കാലത്തുടനീളം ശരാശരിയിൽത്താഴെ മാത്രം പ്രകടനം നടത്തുന്ന വെള്ളക്കാർ പിന്നീട് തീർത്തും വിഭിന്നമായ രീതിയിൽ നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പ്രൈമറി ഘട്ടത്തിൽ അസാമാന്യമായ പാടവം പ്രദർശിപ്പിക്കുന്ന കറുത്തവർഗക്കാരായ കുട്ടികൾക്ക് വലിയ ക്ലാസ്സുകളിലേക്ക് എത്തുമ്പോഴേക്കും കണക്കും ശാസ്ത്രവും വിഷമം പിടിച്ച സംഗതികളായി മാറുന്നു. ഏറ്റവും കൂടുതൽ സ്‌കൂൾ ഡ്രോപ്പൗട്ടുകളുണ്ടാകുന്നതും കറുത്തവർഗക്കാരിലാണെന്ന് റിപ്പോർട്ട് കണ്ടെത്തി.