- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന വിദേശികളെ 60 വയസു കഴിഞ്ഞാൽ പിരിച്ചുവിടും; ഉത്തരവ് അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ60 വയസ് കഴിഞ്ഞാൽ പിരിച്ചുവിടാനുള്ള നിർദ്ദേശം നടപ്പിലാക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നടപ്പിലാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശി പൗരന്മാരെ പിരിച്ചുവിടാൻ തീരുമാനിച്ചതാ
കുവൈറ്റ് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ60 വയസ് കഴിഞ്ഞാൽ പിരിച്ചുവിടാനുള്ള നിർദ്ദേശം നടപ്പിലാക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നടപ്പിലാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശി പൗരന്മാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി വകുപ്പ് അധികൃതർ അറിയിച്ചതായാണ് വിവരം.
ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ മന്ത്രി ബദൽ അല ഇസ്സ ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പിരിച്ചു വിടലിനായി തയ്യാറാക്കിയ ആദ്യപട്ടിക മന്ത്രി അംഗീകരിച്ചു. മറ്റു പട്ടിക തയ്യാറാക്കാൻ വിവിധ വിദ്യാഭ്യാസ സോണുകൾക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത അദ്ധ്യായന വർഷം മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരുക. സർവീസ് കാലാവധി പരിഗണിക്കാതെ 60 വയസ്സിനു മുകളിലുള്ള എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തും. പിരിച്ചു വിടലിന് നിയമപരമായ തടസങ്ങൾ ഒന്നും തന്നെ നിലവിലില്ല.