- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ജില്ലയിൽ കാലവർഷം ശക്തം; ഞായറാഴ്ച വരെ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി
തൊടുപുഴ: ഇടുക്കി ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും കേന്ദ്രകാലാവസ്ഥ വകുപ്പും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതിനാലും ജില്ലയിൽ അതിശക്തായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് തീരുമാനം.
കോവിഡ് 19 ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, ദുരന്തനിവാരണം, കെഎസ്ഇബി, എന്നിവ ഉൾപ്പെടെയുള്ള
അവശ്യ സർവീസുകളിലെ ജീവനക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നതിന് ഇളവുണ്ട്
മറുനാടന് മലയാളി ബ്യൂറോ
Next Story