- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫയർ കേരള കുവൈത്തിന്റെ ഫർവാനിയ മേഖല ഈദ് ഓണം സംഗമം ഈണം സൗഹൃദസംഗമമായി
ഫർവാനിയ: ബലിപ്പെരുന്നാളും ഓണവും ഒരുമിച്ചു വന്ന ഇത്തവണത്തെ അസുലഭ സന്ദർഭം അന്വർത്ഥമാക്കി വെൽഫയർ കേരള കുവൈത്തിന്റെ ഫർവാനിയ മേഖല ഈദ് ഓണം സംഗമം 'ഈണം - 2016'എന്ന പേരിൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. നാനൂറിൽ പരം പേർ പങ്കെടുത്ത പരിപാടിയിൽ കുടുംബിനികൾ വീട്ടിൽ തയ്യാറാക്കിയ ഓണസദ്യയും ഓണപൂക്കളവും കുട്ടികളുടെ കലാപരിപാടികളും തുടർന്ന് നൗഫൽ ,ഹുസ്‌ന തുടങ്ങിയവരുടെ നേതൃത്വത്തിൽ കരോക്കെഗാനമേളയും അരങ്ങേറി. സാംസ്‌കാരിക സംഗമം കേന്ദ്ര സെക്രട്ടറി റസീനമൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. സാഹോദര്യം തകർക്കപെടുന്ന ആഘോഷങ്ങൾ വാണിജ്യവൽക്കരിക്കപെടുന്ന, രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രം തന്നെ വളച്ചൊടിക്കപെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി ഏറിവരികയാണെന്നു സ്‌നേഹത്തിനും സാഹോദര്യത്തിനും നന്മക്കുമായി എന്നും ഐക്യത്തോടെ നിലകൊള്ളണമെന്നും അവർ സദസിനെ ഓർമ്മിപ്പിച്ചു. ഫർവാനിയ മേഖല പ്രസിഡണ്ട് അഫ്താബ് ആലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ വാഹിദ് സ്വാഗതവും കേന്ദ്ര പ്രസിഡണ്ട് ഖലീലു റഹ്മാൻ ഈണം സന്ദേശവും നേർന്
ഫർവാനിയ: ബലിപ്പെരുന്നാളും ഓണവും ഒരുമിച്ചു വന്ന ഇത്തവണത്തെ അസുലഭ സന്ദർഭം അന്വർത്ഥമാക്കി വെൽഫയർ കേരള കുവൈത്തിന്റെ ഫർവാനിയ മേഖല ഈദ് ഓണം സംഗമം 'ഈണം - 2016'എന്ന പേരിൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു.
നാനൂറിൽ പരം പേർ പങ്കെടുത്ത പരിപാടിയിൽ കുടുംബിനികൾ വീട്ടിൽ തയ്യാറാക്കിയ ഓണസദ്യയും ഓണപൂക്കളവും കുട്ടികളുടെ കലാപരിപാടികളും തുടർന്ന് നൗഫൽ ,ഹുസ്‌ന തുടങ്ങിയവരുടെ നേതൃത്വത്തിൽ കരോക്കെഗാനമേളയും അരങ്ങേറി. സാംസ്‌കാരിക സംഗമം കേന്ദ്ര സെക്രട്ടറി റസീനമൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സാഹോദര്യം തകർക്കപെടുന്ന ആഘോഷങ്ങൾ വാണിജ്യവൽക്കരിക്കപെടുന്ന, രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രം തന്നെ വളച്ചൊടിക്കപെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി ഏറിവരികയാണെന്നു സ്‌നേഹത്തിനും സാഹോദര്യത്തിനും നന്മക്കുമായി എന്നും ഐക്യത്തോടെ നിലകൊള്ളണമെന്നും അവർ സദസിനെ ഓർമ്മിപ്പിച്ചു.
ഫർവാനിയ മേഖല പ്രസിഡണ്ട് അഫ്താബ് ആലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ വാഹിദ് സ്വാഗതവും കേന്ദ്ര പ്രസിഡണ്ട് ഖലീലു റഹ്മാൻ ഈണം സന്ദേശവും നേർന്നു.സനോജ്, അനിയൻകുഞ്ഞ്, ശൗക്കത്ത് വളാഞ്ചേരി, മിനി വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജസീൽ