- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെജിറ്റേറിയന്മാർക്ക് ഇനി ധൈര്യമായി മുട്ടകഴിക്കാം; പച്ചക്കറിയൽനിന്നും രൂപം കൊടുക്കുന്ന കൃത്രിമ മുട്ട വിപണിയിലേക്ക്; പ്ലാസ്റ്റിക് മുട്ട പേടിയൊട്ടും വേണ്ടതാനും
മത്സ്യ-മാംസാദികൾ കഴിക്കാതിരിക്കുമ്പോഴും വെജിറ്റേറിയന്മാർക്ക് മുട്ടകഴിക്കാമോ എന്ന സംശയം ചിലർ ഉയർത്താറുണ്ട്. മുട്ട നോൺ വെജിറ്റേറിയന്റെ ഗണത്തിൽവരുമോ എന്നാണ് അവരുടെ ചോദ്യം. എന്നാൽ, പൂർണമായും വെജിറ്റേറിയനായ മുട്ട അടുത്തുതന്നെ വിമണിയിലെത്തും. പരിശോധനശാലയിൽ പച്ചക്കറികളിൽനിന്ന് മാത്രമായി നിർമ്മിച്ച പുഴുങ്ങിയ മുട്ടയാണ് അടുത്തുതന്നെ വിപണി പിടിക്കാനെത്തുക. വി-വെഗ്ഗി (V-egg-ie) എന്ന പേരിലെത്തുന്ന കൃത്രിമ മുട്ട, പൂർണമായും വെജിറ്റേറിയനാണെന്ന് മാത്രമല്ല, പ്ലാസ്റ്റിക് മുട്ടയെ ഭയക്കുകയും വേണ്ട. യഥാർഥ മുട്ടയുടെ അതേ ഗുണഗണങ്ങളോടുകൂടിയാണ് പച്ചക്കറി മുട്ട വിപണിയിലെത്തുന്നത്. ഉള്ളിലെ മഞ്ഞക്കരുവുൾപ്പെടെ, രൂപത്തിലും ഭാവത്തിലും അത് യഥാർഥ മുട്ടയെ തോൽപിക്കും സോയാ ബീനിൽനിന്നും വെജിറ്റബിൾ ഓയിലിൽനിന്നുമാണ് ഈ മുട്ടയുണ്ടാക്കുന്നത്. മുട്ടയുടേതിന് സമാനമായ രുചി കിട്ടുന്നത് ഇതിൽ ചേർക്കുന്ന ഉപ്പിൽനിന്നാണ്. വെജിറ്റേറിയന്മാരെ തൃപ്തിപ്പെടുത്തുന്നത് മാത്രമല്ല ഈ മുട്ടയുടെ പ്രത്യേകത. കൊളസ്‌ട്രോളിനെ പേടിക്കാതെ കഴിക്കുകയും ചെയ്യാം.
മത്സ്യ-മാംസാദികൾ കഴിക്കാതിരിക്കുമ്പോഴും വെജിറ്റേറിയന്മാർക്ക് മുട്ടകഴിക്കാമോ എന്ന സംശയം ചിലർ ഉയർത്താറുണ്ട്. മുട്ട നോൺ വെജിറ്റേറിയന്റെ ഗണത്തിൽവരുമോ എന്നാണ് അവരുടെ ചോദ്യം. എന്നാൽ, പൂർണമായും വെജിറ്റേറിയനായ മുട്ട അടുത്തുതന്നെ വിമണിയിലെത്തും. പരിശോധനശാലയിൽ പച്ചക്കറികളിൽനിന്ന് മാത്രമായി നിർമ്മിച്ച പുഴുങ്ങിയ മുട്ടയാണ് അടുത്തുതന്നെ വിപണി പിടിക്കാനെത്തുക. വി-വെഗ്ഗി (V-egg-ie) എന്ന പേരിലെത്തുന്ന കൃത്രിമ മുട്ട, പൂർണമായും വെജിറ്റേറിയനാണെന്ന് മാത്രമല്ല, പ്ലാസ്റ്റിക് മുട്ടയെ ഭയക്കുകയും വേണ്ട.
യഥാർഥ മുട്ടയുടെ അതേ ഗുണഗണങ്ങളോടുകൂടിയാണ് പച്ചക്കറി മുട്ട വിപണിയിലെത്തുന്നത്. ഉള്ളിലെ മഞ്ഞക്കരുവുൾപ്പെടെ, രൂപത്തിലും ഭാവത്തിലും അത് യഥാർഥ മുട്ടയെ തോൽപിക്കും സോയാ ബീനിൽനിന്നും വെജിറ്റബിൾ ഓയിലിൽനിന്നുമാണ് ഈ മുട്ടയുണ്ടാക്കുന്നത്. മുട്ടയുടേതിന് സമാനമായ രുചി കിട്ടുന്നത് ഇതിൽ ചേർക്കുന്ന ഉപ്പിൽനിന്നാണ്. വെജിറ്റേറിയന്മാരെ തൃപ്തിപ്പെടുത്തുന്നത് മാത്രമല്ല ഈ മുട്ടയുടെ പ്രത്യേകത. കൊളസ്‌ട്രോളിനെ പേടിക്കാതെ കഴിക്കുകയും ചെയ്യാം.
ഇറ്റലിയിലെ ഏതാനു ഭക്ഷ്യ ഗവേഷകർ ചേർന്നാണ് പച്ചക്കറി മുട്ട കണ്ടുപിടിച്ചത്. അതിനെ വിപണിയിലെത്തിച്ച് പണം കൊയ്യാനുള്ള ഒരുക്കത്തിലാണ് മറ്റു ചില കമ്പനികൾ. ഇതിനകം പേറ്റന്റ് ലഭിച്ച പച്ചക്കറി മുട്ട വിപണിയിലെത്തിക്കുന്നതിന് ഗവേഷകർ വിവിധ കമ്പനികളുമായി ചർച്ച ആരംഭിച്ചുകഴിഞ്ഞു. ഫോർമുല വൺ ചാമ്പ്യൻ ലൂയി ഹാമിൽട്ടൺ, നടൻ ബ്രാഡ് പിറ്റ്, ബിയോൺസ്, ജെന്നിഫർ ലോപ്പസ് തുടങ്ങിയ സെലിബ്രിറ്റികൾ പച്ചക്കറി മുട്ടയുടെ ആരാധകരായി രംഗത്തുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോൾ താരം ജർമൈൻ ഡെഫോയും ടെന്നീസ് താരം വീനസ് വില്യംസുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.
ഒനന്നരവർഷത്തോളം ഗവേഷണം നടത്തിയാണ് യൂഡിൻ സർവകലാശാലയിലെ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥികൾ പച്ചക്കറി മുട്ട സൃഷ്ടിച്ചത്. പിഴവുകളില്ലാതെ, രുചിയിലും ഗുണത്തിലും യഥാർഥ മുട്ടയ്‌ക്കൊപ്പം നിൽക്കുന്നതാണ് വെഗ്ഗിയെന്ന് ഗവേഷകർ പറയുന്നു. മുട്ടയുടെ നിർമ്മാണ രഹസ്യം അവർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യഥാർഥത്തിലുള്ള മുട്ട പുഴുങ്ങിയാലെങ്ങനെയുണ്ടാവുമോ അതേ രീതിയിൽ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ഗവേഷകരുടെ വക്താവായ ഫ്രാൻസെസ്‌ക സുക്കോലോ പറഞ്ഞു.
പുതിയതായൊരു ഭക്ഷ്യവസ്തു ഉണ്ടാക്കണമെന്ന നിർദ്ദേശം വിദ്യാർത്ഥികൾക്കുമുന്നിൽവെച്ചത് യുഡീൻ സർവകലാശാലയിലെ പ്രൊഫസ്സർ മോണിക്ക അനീസാണ്. തുടർന്നാണ് മുട്ടയെ തോൽപിക്കുന്ന പച്ചക്കറി മുട്ടയ്ക്കായുള്ള ഗവേഷണം ആരംഭിച്ചത്. ആദ്യമായാണ് ബിരുദതലത്തിലെ വിദ്യാർത്ഥികളുടെ ഒരുത്പന്നത്തിന് പേറ്റന്റ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സർവകലാശാലയുടെ പേറ്റന്റ് വിഭാഗവുമായി ഇതിനകം ചില വലിയ കമ്പനികൾ ചർച്ച ആരംഭിച്ചതായും മോണിക്ക വ്യക്തമാക്കി.