- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരങ്ങൾ നോക്കിനിൽക്കെ സർക്കസ്സിലെ സിംഹം പരിശീലകനെ കടിച്ചുകൊന്നു; ഈജിപ്തിൽ നിന്നും സർക്കസ് പ്രേമികളെ കരയിക്കുന്ന ഒരു വീഡിയോ
ആവേശത്തോടെ കൈയടികളുമായി സർക്കസ് ആസ്വദിച്ചിരുന്നവർ ഒരുനിമിഷം കൊണ്ട് സ്തബ്ധരായി. കാണികൾ നോക്കിനിൽക്കെ, സർക്കസ് കൂടാരത്തിലെ കൂട്ടിൽ പരിശീലകനെ സിംഹം കടിച്ചുകൊന്നു. ഈജിപ്തിലെ അലക്‌സാൻഡ്രയിൽ പ്രദർശനം നടത്തുന്നതിനിടെയാണ് സംഭവം. 35-കാരനായ ഇസ്ലാം ഷഹീനാണ് കൊല്ലപ്പെട്ടത്. രണ്ടു സിംഹങ്ങളെ വടിയുപയോഗിച്ച് നിയന്ത്രിക്കുന്നതിനിടെ മറ്റൊരു സിംഹം ഷഹീനെ ആക്രമിക്കുകയായിരുന്നു. മറ്റു പരിശീലകർ വടിയും മററുമുപയോഗിച്ച് സിംഹത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അക്രമിയായ സിംഹം പിന്മാറിയില്ല. ഷഹീന്റെ കഴുത്തിൽത്തന്നെ അത് പിടിമുറുക്കി. നിലത്ത് നിസ്സഹായനായി വീണ ഷഹീനെ ഏറെ പരിശ്രമിച്ചശേഷമാണ് പുറത്തെത്തിക്കാനായത്. ഉടൻതന്നെ ആൻഡലൂഷ്യൻ സലാം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തുവർഷമായി സർക്കസ് ട്രൂപ്പിൽ ട്രെയിനറായി ജോലിചെയ്യുകയാണ് ഷഹീൻ. ദക്ഷിണാഫ്രിക്കയിലെ സർക്കസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ഷഹീൻ അടുത്തിടെയാണ് ഈജിപ്തിലെത്തിയത്. ആക്രമണം കണ്ട് കുട്ടികളടക്കമുള്ള കാണികൾ അലമുറയിട്ട് കരഞ്ഞു. കാണികളിൽപ്പലരും കൂടാര
ആവേശത്തോടെ കൈയടികളുമായി സർക്കസ് ആസ്വദിച്ചിരുന്നവർ ഒരുനിമിഷം കൊണ്ട് സ്തബ്ധരായി. കാണികൾ നോക്കിനിൽക്കെ, സർക്കസ് കൂടാരത്തിലെ കൂട്ടിൽ പരിശീലകനെ സിംഹം കടിച്ചുകൊന്നു. ഈജിപ്തിലെ അലക്‌സാൻഡ്രയിൽ പ്രദർശനം നടത്തുന്നതിനിടെയാണ് സംഭവം. 35-കാരനായ ഇസ്ലാം ഷഹീനാണ് കൊല്ലപ്പെട്ടത്. രണ്ടു സിംഹങ്ങളെ വടിയുപയോഗിച്ച് നിയന്ത്രിക്കുന്നതിനിടെ മറ്റൊരു സിംഹം ഷഹീനെ ആക്രമിക്കുകയായിരുന്നു.
മറ്റു പരിശീലകർ വടിയും മററുമുപയോഗിച്ച് സിംഹത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അക്രമിയായ സിംഹം പിന്മാറിയില്ല. ഷഹീന്റെ കഴുത്തിൽത്തന്നെ അത് പിടിമുറുക്കി. നിലത്ത് നിസ്സഹായനായി വീണ ഷഹീനെ ഏറെ പരിശ്രമിച്ചശേഷമാണ് പുറത്തെത്തിക്കാനായത്. ഉടൻതന്നെ ആൻഡലൂഷ്യൻ സലാം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തുവർഷമായി സർക്കസ് ട്രൂപ്പിൽ ട്രെയിനറായി ജോലിചെയ്യുകയാണ് ഷഹീൻ. ദക്ഷിണാഫ്രിക്കയിലെ സർക്കസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ഷഹീൻ അടുത്തിടെയാണ് ഈജിപ്തിലെത്തിയത്.
ആക്രമണം കണ്ട് കുട്ടികളടക്കമുള്ള കാണികൾ അലമുറയിട്ട് കരഞ്ഞു. കാണികളിൽപ്പലരും കൂടാരത്തിൽനിന്ന് പുറത്തേക്കോടി. സിംഹങ്ങൾ ഇണചേരുന്ന സീസണാണിതെന്നും അതുകൊണ്ടാണ് അത് അക്രമകാരിയായതെന്നും സർക്കസ് വക്താവ് മുഹമ്മദ് മുസ്തഫ പറഞ്ഞു. അക്രമം നടത്തിയ സിംഹത്തെ പ്രദർശനത്തിൽനിന്ന് മാറ്റിയതായും വക്താവ് പറഞ്ഞു.. ഒരുവർഷം മുമ്പ് മറ്റൊരു സർക്കസ് സംഘത്തിൽ വനിതാ ട്രെയ്‌നറും സിംഹത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു. ഫാത്തെൻ എൽ ഹെൽവ് എന്ന ട്രെയ്‌നറാണ് ആക്രമിക്കപ്പെട്ടത്. മാരകമായി മുറിവേറ്റെങ്കിലും മറ്റ് ട്രെയ്‌നർമാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഇവരെ രക്ഷിക്കാനായി.