കൊല്ലം: മലയാളികളായ മൂന്ന് പേരുടെ തട്ടിപ്പിൽ കുടുങ്ങി ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ് ഈജിപഷ്യൻ പൗരനായ ഹസാം മുഹമ്മദ്. ഒടുവിൽ തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെത്തിയിരിക്കുകയാണ് ഹസാം.

സൗദി അറേബ്യയിലെ അൽ ഖുെറെത്തിൽ റുവാൻ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിവന്ന കരുനാഗപ്പള്ളി തൊടിയൂർ നോർത്തിൽ െതെക്കൂട്ടത്തിൽ തെക്കതിൽ സിറാജുദ്ദീൻ പങ്കുകച്ചവടക്കാരൻ തിരുവനന്തപുരം പോത്തൻകോട് സ്വദേശി ഷിബു, സെയ്റുദ്ദീൻ എന്നിവരാണു സാമ്പത്തികത്തട്ടിപ്പു നടത്തി മുങ്ങിയതെന്നു ഹസാം പറഞ്ഞു.

ഇവർ കാരണം തന്റെ ഭാര്യയും ചെറിയ കുട്ടികളും സൗദിയിൽ സ്‌പോൺസറുടെ കസ്റ്റഡിയിലാണ് പണം നൽകാതെ തനിക്ക് സൗദിയിലേക്ക് തിരിച്ച് പോവാൻ കഴിയില്ലെന്നും ഹസാം പറയുന്നും. കേരളത്തിലെത്തി പത്ര സമ്മേളനം നടത്തിയാണ് ഹസാമിന്റെ കണ്ണീരിൽ കുതിർന്ന വാക്കുകൾ.

സിറാജുദീനും ഷിബുവും ഹസാം മുഹമ്മദ് മുഖേന ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിന്റെ വിലയായ 14,5568 റിയാൽ(24,74,656 രൂപ) 2017 ഒക്ടോബർ 29നു നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു രേഖയെഴുതി നൽകിയശേഷം ഇരുവരും പണം നൽകാതെ കള്ള പാസ്പോർട്ടിൽ കേരളത്തിലേക്കു കടക്കുകയായിരുന്നെന്നും ഹസാം മുഹമ്മദ് പറഞ്ഞു.

മറ്റൊരാളായ സെയ്റുദ്ദീൻ െമെത്തിനി സൗദിയിൽ ലയോലി ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിയിരുന്നപ്പോൾ 14,1921 റിയാൽ (24,12,657 രൂപ) ഈ സ്ഥാപനത്തിൽനിന്നു സാമ്പത്തികതട്ടിപ്പു നടത്തി മുങ്ങുകയുംചെയ്തു.ഇതെല്ലാം തന്നെ ബലിയാടാക്കി ആയിരുന്നു എന്നും ഹസാം പറയുന്നു.

തുടർന്ന് ഇവരുടെ വീട്ടിൽ പോവുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിറാജുദ്ദീന്റെ തൊടിയൂരിലുള്ള വീട്ടിലും ഷിബുവിന്റെ പോത്തൻകോടുള്ള വീട്ടിലും പോയപ്പോൾ ഉടൻ പണം തിരിച്ച തരാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു.

ഈ മാസം 4ന് സൗദിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഹസാം പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ താമസിക്കുകയാണ്. തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ഇർഷാദിന്റെയും ഷിബുവിന്റെയും പേരിൽ പരാതി നൽകിയതിനെ തുടർന്ന് കരുനാഗപ്പള്ളി സി.ഐക്ക് കേസ് കൈമാറി. എന്നാൽ സ്‌റ്റേഷനിൽ ഇവർ ഉടൻ തന്നെ പണം നൽകാമെന്ന് അറിയിച്ചെങ്കിലും നൽകിയില്ല.

അതേസമയം സിറാജുദ്ദീനും ഷിബുവിനും എതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത് നേരിട്ട് കോടതിയെ സമീപിക്കാനാണ് ഹസാം മുഹമ്മദിനോട് പൊലീസ് പറഞ്ഞത്.

താൻ തിരിച്ചെത്തിയാൽ ജയിലിൽ പോകേണ്ടി വരുമെന്നും തന്നെ പറ്റിച്ച് വന്നവർ തട്ടിപ്പു നടത്തിയവർ നാട്ടിലെത്തി പുതിയ കാറും ബൈക്കുമൊക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ഇത്രയും വലിയ തുക ഒറ്റയ്ക്ക് ഉണ്ടാക്കാനുള്ള ശേഷി തനിക്കില്ലെന്നും ഹസാം പറഞ്ഞു.

പ്രതികളുടെ പാസ്‌പോർട്ടിന്റെ രേഖയും കോപ്പിയും ഹസാമിന്റെ പക്കലുണ്ട്.പണം തിരികെ ലഭിക്കാത്തതിനാൽ സ്‌പോൺസർ ഹസാമിന്റെയും ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുകയാണ്. സൗദിയിലെ അബുയാസിർ സെന്റർ എന്ന സ്ഥാപനത്തിലെ എക്സിക്യൂട്ടീവാണ് ഹസാം മുഹമ്മദ്.