- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപകാരികളിൽനിന്ന് രക്ഷതേടി ഇഹ്‌സാൻ ജാഫരി വളിച്ചപ്പോൾ മോദി പറഞ്ഞു;'താങ്കൾ ഇനിയും മരിച്ചിട്ടില്ല എന്നത് അതിശയകരം തന്നെ', ഫോണിലൂടെ ശകാരവർഷവും നടത്തി: ഗുൽബർഗ കൂട്ടക്കൊലയിലെ ദൃക്‌സാക്ഷിയായ വീട്ടമ്മയുടെ അഭിമുഖം വൈറലാവുന്നു
ന്യൂഡൽഹി:ഗുജറാത്ത് കലാപം എത്രകാലം കഴിഞ്ഞാലും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വേട്ടയാടുമെന്നതിന് ഇതാ പുതിയ തെളിവുകൾകൂടി. ഗുൽബർഗ കൂട്ടക്കൊലയിലെ ദൃക്‌സാക്ഷിയായ രൂപ ബെൻ എന്ന പാർസി വീട്ടമ്മയുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട്് ക്യാച് ന്യൂസ് എന്ന അന്വേഷണാത്മ പോർട്ടൽ പുറത്തുവിട്ട വാർത്ത ഇപ്പോൾ വൈറലാവുകയാണ്.അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്. കലാപകാരികളിൽനിന്ന് രക്ഷതേടി കോൺഗ്രസ് നേതാവും എംപിയുമായ ഇഹ്‌സാൻ ജാഫരി ടെലിഫോണിൽ വളിച്ചപ്പോൾ മോദി അദ്ദേഹത്തെ ശകാരിക്കുകയായിരുന്നെന്നും ഈ സംഭവത്തിന് താനടക്കമുള്ളവർ ദൃക്‌സാക്ഷികളാണെന്നം രൂപ പറയുന്നു.'താങ്കൾ ഇനിയും മരിച്ചിട്ടില്ല എന്നത് അതിശയകരംതന്നെ' എന്ന് പറഞ്ഞ് ഫോണിലൂടെ ജാഫരിക്കുനേരെ മോദി ശകാരവർഷവും നടത്തിയെന്ന് ഇവർ ഓർത്തെടുക്കുന്നു. കലാപകാരികളെ നിയന്ത്രിക്കാൻ പൊലീസ് എത്തിയില്ല. ജനക്കൂട്ടം ജാഫരിയെ പിടികൂടി തറയിലൂടെ വലിച്ചിഴച്ചു. തുടർന്ന് കുത്തിയും വെട്ടിയും പരിക്കേൽപിച്ചു. ശേഷം ദേഹത്തിൽ പെട്ര
ന്യൂഡൽഹി:ഗുജറാത്ത് കലാപം എത്രകാലം കഴിഞ്ഞാലും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വേട്ടയാടുമെന്നതിന് ഇതാ പുതിയ തെളിവുകൾകൂടി. ഗുൽബർഗ കൂട്ടക്കൊലയിലെ ദൃക്‌സാക്ഷിയായ രൂപ ബെൻ എന്ന പാർസി വീട്ടമ്മയുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട്് ക്യാച് ന്യൂസ് എന്ന അന്വേഷണാത്മ പോർട്ടൽ പുറത്തുവിട്ട വാർത്ത ഇപ്പോൾ വൈറലാവുകയാണ്.അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്.
കലാപകാരികളിൽനിന്ന് രക്ഷതേടി കോൺഗ്രസ് നേതാവും എംപിയുമായ ഇഹ്‌സാൻ ജാഫരി ടെലിഫോണിൽ വളിച്ചപ്പോൾ മോദി അദ്ദേഹത്തെ ശകാരിക്കുകയായിരുന്നെന്നും ഈ സംഭവത്തിന് താനടക്കമുള്ളവർ ദൃക്‌സാക്ഷികളാണെന്നം രൂപ പറയുന്നു.'താങ്കൾ ഇനിയും മരിച്ചിട്ടില്ല എന്നത് അതിശയകരംതന്നെ' എന്ന് പറഞ്ഞ് ഫോണിലൂടെ ജാഫരിക്കുനേരെ മോദി ശകാരവർഷവും നടത്തിയെന്ന് ഇവർ ഓർത്തെടുക്കുന്നു. കലാപകാരികളെ നിയന്ത്രിക്കാൻ പൊലീസ് എത്തിയില്ല. ജനക്കൂട്ടം ജാഫരിയെ പിടികൂടി തറയിലൂടെ വലിച്ചിഴച്ചു. തുടർന്ന് കുത്തിയും വെട്ടിയും പരിക്കേൽപിച്ചു. ശേഷം ദേഹത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നും ഇതിന് താൻ ദൃക്‌സാക്ഷിയാണെന്നും രൂപ പറയുന്നു.എന്നിട്ടും തങ്ങൾക്ക് കോടതിയിൽനിന്നുപോലും നീതികിട്ടിയില്‌ളെന്നും അവർ വ്യക്തമാക്കുന്നു.
അഭിമുഖത്തിന്റെ പ്രസ്‌കത ഭാഗങ്ങൾ ഇങ്ങനെ: റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി കലാപ ദിവസം ഓർത്തെടുക്കയാണ് രൂപ.
'പാർസി കുടുംബാംഗമായ ഞാൻ എന്റെ മകൻ, മകൾ എന്നിവർക്കൊപ്പം ഗുൽബർഗിലെ കോൺഗ്രസ് നേതാവും എംപിയുമായ ഇഹ്‌സാൻ ജാഫരിയുടെ വീട്ടിലാണ് അഭയംതേടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. 36 പേരെ കുറ്റമുക്തരാക്കിയെന്ന വാർത്ത പത്രങ്ങൾ വഴി അറിയാൻ സാധിച്ചു. 11 പേർക്കു മാത്രമാണ് ശിക്ഷ വിധിച്ചത്. ഇത് പൂർണമായ നീതിയാണെന്ന് പറയാൻ വയ്യ. പൊലീസ് ഓഫിസർ കെ.ജി. എർഡപോലും കുറ്റമുക്തനാക്കപ്പെട്ടിരിക്കുന്നു. അയാളെ പ്രത്യേകം പരാമർശിക്കാൻ കാരണമുണ്ട്.
ലഹള ഏകദേശം ശമിക്കാൻ തുടങ്ങിയ ഘട്ടത്തിൽ ഞാൻ എന്റെ മകനെ തേടി ഓരോ ദിക്കിലും മൂലയിലും പപരക്കംപായാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് എർഡ എന്നെ കണ്ടത്. അയാൾ എന്നെയും കൂട്ടി ഒരു സംഘം ലഹളക്കാരുടെ മുന്നിലത്തെി. അയാൾ ലഹളക്കാരോട് എന്റെ മുന്നിൽവച്ച് ചോദ്യങ്ങൾ ചോദിച്ചു. എന്നോടൊപ്പം അഞ്ചു പേർകൂടി ഉണ്ടായിരുന്നു. മകന്റെയും മറ്റും ഫോട്ടോ കൊണ്ടുവരാൻ എർഡ നിർദ്ദേശിച്ചു. ആ മഞ്ഞ ടീഷർട്ടുകാരന്റെ കഥ തീർത്തോ എന്ന് അയാൾ ലഹളക്കാരോട് ചോദിക്കുന്നത് ഞാൻ ശരിക്കും കേട്ടിരുന്നു. ഇല്‌ളെന്ന് ഒരാൾ മറുപടി കൊടുത്തു. അത്രതന്നെ. പിന്നീട് അന്വേഷണങ്ങളോ ചോദ്യങ്ങമോ ഒന്നും ഉണ്ടായില്ല. ആരെയും പിന്നീട് കണ്ടതായും ഓർക്കുന്നില്ല.
ഫെബ്രുവരി 28ന് മകനും മകളും ഞാനും വീട്ടിലുണ്ടായിരുന്നു. എന്റെ വീട് ഉൾപ്പെടെ മിക്ക വീടുകൾക്കും തീകൊളുത്തിയിരുന്നു. ഞാൻ മക്കളുടെ കൈപിടിച്ച് അടുക്കളയിലേക്കോടി. പക്ഷേ, അഗ്‌നി അവിടെയും പടരാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ പരിഭ്രാന്തരായി. അവിടെ തങ്ങിയാൽ തീയിൽ വെന്തുമരിക്കും. പുറത്തിറങ്ങിയാൽ ലഹളക്കാർ വെട്ടിനുറുക്കും. പുറത്തിറങ്ങി ഓടാൻതന്നെ തീരുമാനിച്ചു. തീയിൽ വെന്ത് കരിക്കട്ടയായാൽ ഒരു തെളിവുമില്ലാതെ ഞങ്ങൾ ഒടുങ്ങും. ലഹളക്കാർ വെട്ടിക്കൊന്നാൽ ശരീരഭാഗമെങ്കിലും തെളിവായി ശേഷിക്കാതിരിക്കില്ല. ഫ്‌ളാറ്റിലെ മൂന്നാംനിലയിൽനിന്ന് താഴോട്ടിറങ്ങുമ്പോൾ മറ്റു പലരും പ്രാണരക്ഷാർഥം ഓടുന്നത് കാണാൻ കഴിഞ്ഞു. എല്ലാവരും ജാഫരിയുടെ വീട്ടിലാണ് അഭയംതേടി ഓടിക്കൂടിയിരുന്നത്. ഞങ്ങളും അദ്ദേഹത്തിന്റെ വീട്ടിലത്തെി. ആ സമയത്ത് ജാഫരി സാഹിബ് ഭയാശങ്കയോടെ നരേന്ദ്ര മോദിയോട് ഫോണിൽ സംസാരിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. ലഹളക്കാരിൽനിന്ന് രക്ഷതേടിയായിരുന്നു അദ്ദേഹത്തിന്റെ വിളി. പക്ഷേ, മോദിയുടെ മറുപടി ഞങ്ങളെ ചകിതരാക്കി. താങ്കൾ ഇനിയും മരിച്ചിട്ടില്ല എന്നത് അതിശയകരംതന്നെ എന്നായിരുന്നു മോദിയുടെ പ്രതികരണം. ഫോണിലൂടെ ജാഫരിക്കുനേരെ ശകാരവർഷവും നടത്തി.
അതിനകം ഗുൽബർഗ് സൊസൈറ്റിയുടെ വേലികൾ ചാടി ചില ലഹളക്കാർ അകത്തു കയറിയിരുന്നു. ഞങ്ങളെ രക്ഷിക്കുന്നതിനായി ലഹളക്കാരുമായി നേരിട്ട് സംസാരിക്കാൻ ജാഫരി വീടിനു പുറത്തിറങ്ങി.
പക്ഷേ, ബീഭത്സദൃശ്യത്തിനാണ് ഞാനപ്പോൾ സാക്ഷിയായത്. ജനക്കൂട്ടം ജാഫരിയെ പിടികൂടി തറയിലൂടെ വലിച്ചിഴച്ചു. തുടർന്ന് കുത്തിയും വെട്ടിയും പരിക്കേൽപിച്ചു. ശേഷം ദേഹത്തിൽ പെട്രോൾ ഒഴിച്ചു. തുടർന്ന് തീകൊളുത്തി. അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞു. അതോടെ ഞങ്ങൾ കൂടുതൽ ഭയവിഹ്വലരായി. അവസാന അഭയകേന്ദ്രവും നഷ്ടപ്പെട്ടിരിക്കുന്നു. ജാഫരിയുടെ വീട്ടിൽനിന്ന് ഓടിരക്ഷപ്പെടുക മാത്രമാണ് പോംവഴി. ഞാൻ മക്കളെയും ചേർത്തുപിടിച്ച് ഓടാൻ തുടങ്ങി. മനുഷ്യ ശരീരങ്ങൾ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. മരിച്ചവരോ ബോധശൂന്യരോ ആകാം. ഒരാളുടെ ശരീരത്തിൽ കാൽ തട്ടി ഞാൻ വീണു. സഹോദരന്റെ കൈവിട്ട് മകൾ എന്നെ പിടിച്ചുയർത്താൻ കൈ നീട്ടി. ഞാൻ പതുക്കെ എഴുന്നേറ്റു. പക്ഷേ, അപ്പോൾ സമീപത്ത് എന്റെ മകൻ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അവനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. എന്റെ കൈയും മുഖവും പൊള്ളിയിരുന്നു. ഞാൻ സമീപത്തെ ടെറസിനുനേരെ നീങ്ങി. പക്ഷേ, അവിടെയുണ്ടായിരുന്ന പൊലീസുകാരൻ എനിക്കുനേരെ കല്‌ളെറിയാൻ തുടങ്ങി. ഞാൻ വീണ്ടും ഓടി. ആസിഡ് കുപ്പികളും തീപിടിച്ച ടയറുകളും പലരും ഞങ്ങൾക്കുനേരെ വലിച്ചെറിയുന്നുണ്ടായിരുന്നു. പൊള്ളലേറ്റവരുടെ ദീന രോദനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്ന ഉഗ്രശബ്ദം.
അന്ന് ഇഹ്‌സാൻ ജാഫരിയുടെ ഡയറി എടുത്ത് സൂക്ഷിക്കാതിരുന്നത് വലിയ അബദ്ധമായി എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. ജാഫരി ആരാണെന്ന് തനിക്കറിയില്‌ളെന്നാണ് അന്വേഷക സംഘത്തോട് മോദി കള്ളംപറഞ്ഞത്. അത്തരം കള്ളങ്ങൾ എനിക്ക് പൊളിക്കാൻ സാധിക്കുമായിരുന്നു.
പക്ഷേ, നാം നിരാശക്ക് കീഴ്‌പ്പെട്ടുകൂടാ. കുറ്റമുക്തരാക്കപ്പെട്ട പ്രതികളെ സ്വൈരവിഹാരത്തിന് അനുവദിക്കാനും പാടില്ല. പൂർണ നീതി ലഭിക്കുംവരെ ഒരുമിച്ച് ഈ നിയമപോരാട്ടം വിജയിപ്പിക്കുക എന്നതാണ് നമ്മുടെ കടമ.'കാച് ന്യുസിൽ വന്ന ഈ വാർത്ത ഇതിനകം സൈബർ ലോകം ഏറ്റെടത്തു കഴിഞ്ഞു. ഗുൽബർഗ കേസിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ പ്രവർത്തകരും ശക്തമായ കാമ്പയിനുമായി രംഗത്തുണ്ട്.
( തർജ്ജമക്ക് കടപ്പാട് മാദ്ധ്യമം ദിനപ്പത്രം)