കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി), കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) സംയുക്തമായി നടത്തുന്ന ഈദ് ഗാഹുകളുടെ ഒരുക്കം തുടങ്ങി. കുവൈത്തിലെ ഒമ്പത് സ്ഥലങ്ങളിലാണ് സംയുക്ത ഈദ് ഗാഹ് ഇത്തവണയും ഒരുക്കുന്നത്.

ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി ഫഹാഹീൽ ബലദിയ്യ പാർക്കിലെ ഈദ് ഗാഹിന് നേതൃത്വം നൽകും. കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിന് സമീപത്തെ ഈദ് ഗാഹിനും നേതൃത്വം നൽകും.

സാൽമിയ പാർക്കിൽ അബ്ദുൽ അസീസ് സലഫി, കുവൈത്ത് സിറ്റിയിൽ അനീസ് ഫാറൂഖി, മംഗഫ് കേംബ്രിഡ്ജ് സ്‌കൂളിന് സമീപം കെ.എം അൻസാർ, ഫർവാനിയ പാർക്കിൽ മുഹമ്മദ് അരിപ്ര, റിഗ്ഗഈ പെട്രോൾ പമ്പിന് സമീപത്തെ പാർക്കിൽ കെ.എ സുബൈർ, ജഹ്‌റ മസ്ജിദ് അൽ മുഅ്തസീം ഷമീമുള്ള സലഫി, മഹ്ബൂല മസ്ജിദ് റഹ്മാന് സമീപത്തെ ഫുഡ്‌ബോൾ കോർട്ടിൽ അനീസ് അബ്ദുസ്സലാം എന്നിവർ വിവിധ ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകും.

പെരുന്നാൾ നമസ്‌കാരം കാലത്ത് 5.10 ന് ആരംഭിക്കും. എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. ഈദ് ഗാഹുകളുടെ സുഖമമായ നടത്തിപ്പിന് എല്ലായിടത്തും വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.