കുവൈറ്റ് സിറ്റി: ഈദ് അൽ അദ 24നാണെന്ന് കണ്ടെത്തിയതിനു പിന്നാലെ സർക്കാർ ഓഫീസുകൾക്ക് 23 മുതൽ 27 ദിവസം വരെ അവധിയും സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. 23 മുതൽ ആരംഭിക്കുന്ന അവധിക്കു ശേഷം 28നായിരിക്കും ഗവൺമെന്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുക.

നേരത്തെ ബലിപ്പെരുന്നാൾ അവധി 22ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ദുൽ ഹജ്ജ ചന്ദ്രമാസം 15ന് ചൊവ്വാഴ്ചയേ ആരംഭിക്കുകയുള്ളൂവെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചതിനെ തുടർന്നാണ് അവധി 23 മുതലാക്കിയത്. ഇതുപ്രകാരം  24നായിരിക്കും ഈദ് അൽ അദയെന്നും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.