റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപ്പെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്.

ഹിജ്‌റ മാസമായ ദുൽഖഹദ് ഇന്ന് (ജൂൺ 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ തുടങ്ങുകയും ചെയ്യും. ഒമാനിലും ബലി പെരുന്നാൾ ജൂലൈ ഒൻപതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.