- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പിന്റെ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജ്ജത്തിൽ നിറഞ്ഞ് ഈദ് ഗാഹുകൾ; തിമിർത്ത് പെയ്യുന്ന മഴയിലും നന്മകളാൽ സ്ഫുടം ചെയ്ത മനസ്സുമായി ഒത്തു ചേരലുകൾ; കേരളത്തിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷം: ഏവർക്കും മറുനാടന്റെ റംസാൻ ആശംസകൾ
കോഴിക്കോട്: കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വ്രതവിശുദ്ധിയുടെ മുപ്പത് ദിനങ്ങളിൽ നന്മകളാൽ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷം. പെരുന്നാൾ നമസ്‌ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും സജീവമാണ്. പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികൾ രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മിക്കയിടത്തും പള്ളികളിലാണ് നമസ്‌കാരം. തുടർന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പെരുന്നാൾ സന്തോഷം പങ്കുവെക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യമായ ഒമാനിലും ഇന്നാണ് പെരുന്നാൾ. കാസർകോട് ജില്ലയിലും മംഗളൂരുവിലും ഇന്നലെയായിരുന്നു പെരുന്നാൾ. കർണാടക ഭട്കലിൽ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയിൽ ഇന്നലെ പെരുന്നാൾ ആഘോഷിച്ചത്. ഒമാൻ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാൾ ആഘോഷിച്ചു. ഒരു മാസം നീണ്ട ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജവുമായി സുഗന്ധം പൂശി, പുത്തനുടുപ്പണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലും
കോഴിക്കോട്: കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വ്രതവിശുദ്ധിയുടെ മുപ്പത് ദിനങ്ങളിൽ നന്മകളാൽ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷം.
പെരുന്നാൾ നമസ്‌ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും സജീവമാണ്. പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികൾ രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മിക്കയിടത്തും പള്ളികളിലാണ് നമസ്‌കാരം. തുടർന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പെരുന്നാൾ സന്തോഷം പങ്കുവെക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യമായ ഒമാനിലും ഇന്നാണ് പെരുന്നാൾ. കാസർകോട് ജില്ലയിലും മംഗളൂരുവിലും ഇന്നലെയായിരുന്നു പെരുന്നാൾ. കർണാടക ഭട്കലിൽ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയിൽ ഇന്നലെ പെരുന്നാൾ ആഘോഷിച്ചത്. ഒമാൻ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാൾ ആഘോഷിച്ചു.
ഒരു മാസം നീണ്ട ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജവുമായി സുഗന്ധം പൂശി, പുത്തനുടുപ്പണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലും തിങ്കളാഴ്ച വിശ്വാസികൾ ഒത്തുകൂടുന്നത്. ഞായറാഴ്ച രാത്രി മുതൽ പള്ളികളും വീടുകളും തക്‌ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമായി. പെരുന്നാൾ നമസ്‌കാരത്തിനുശേഷം ബന്ധുവീടുകളിലും സുഹൃദ്ഭവനങ്ങളിലും സന്ദർശനം നടത്തി പരസ്പരബന്ധം ഊഷ്മളമാക്കും. പെരുന്നാളിൽ ആരും പട്ടിണി കിടക്കരുതെന്ന ദൈവകൽപന പാലിക്കുന്നതിനായി ഫിത്ർ സകാത്തിന്റെ വിതരണം തിങ്കളാഴ്ച പുലർച്ചയോടെ പൂർത്തിയാക്കി.
ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്‌ളാദ പൂർണമായ ചെറിയ പെരുന്നാൾ ആശംസിച്ചിരുന്നു. ഒരു മാസത്തെ റമദാൻ വ്രതത്തിനു ശേഷം വന്നെത്തുന്ന ഈദുൽ ഫിത്ർ മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശങ്ങളാണ് നൽകുന്നത്. മനുഷ്യർ പരസ്പരം വിശ്വസിക്കുകയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മുന്നേറാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.