- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ അവധി ദിനങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ
മസ്‌ക്കറ്റ്: പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്ററിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കുട്ടികളെ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് മാതാപിതാക്കൾ പിന്തിരിപ്പിക്കമെന്ന് അഭ്യർത്ഥിച്ചു. ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന പട
മസ്‌ക്കറ്റ്: പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്ററിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കുട്ടികളെ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് മാതാപിതാക്കൾ പിന്തിരിപ്പിക്കമെന്ന് അഭ്യർത്ഥിച്ചു. ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന പടക്കങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നത് പതിവാണ് എന്നതിനാലാണ ഇത്തരമൊരു നിർദ്ദേശം. വീടുകളിൽ പ്രഥമശുശ്രൂഷ ബോക്‌സുകൾ സ്ഥാപിക്കമെന്നും, ബലിയർപ്പിക്കുമ്പോഴും മറ്റും കത്തികൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.
അവധി ദിനങ്ങളിൽ റോഡപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. 2013-ലെ ബലിപ്പെരുന്നാൾ അവധി ദിനങ്ങളിലാകട്ടെ വാഹനാപകടങ്ങളിൽ 15 പേർ മരിക്കുകയും 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഈ വർഷം പെരുന്നാൾ അവധി ദിനങ്ങൾ കുറവായതിനാൽ ആളുകൾ ദൂരയാത്രകൾക്ക് പോകാൻ സാധ്യത കുറവാണ്. ഷോപ്പിങ് മാളുകൾ അടക്കം ഇൻഡോർ വിനോദകേന്ദ്രങ്ങളിലാകും അധികംപേരും സന്ദർശനം നടത്തുക.
ചെറിയ അശ്രദ്ധ ഇത്തരം സ്ഥലങ്ങളിൽ അപകടത്തിന് കാരണമാകും.
ബീച്ചുകളിലും വാദികളിലും നീന്താൻ ഇറങ്ങുന്നവരും ശ്രദ്ധപാലിക്കണം. കഴിഞ്ഞ വർഷം ബലിപ്പെരുന്നാൾ അവധിദിനത്തിൽ ഒമ്പത് പേരാണ് വിവിധ സംഭവങ്ങളിലായി മുങ്ങിമരിച്ചത്. മരിച്ചവരിൽ കൊല്ലം, വടകര സ്വദേശികളുമുണ്ടായിരുന്നു.. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ ആ സ്ഥലങ്ങളിൽ പരിചയമുള്ള ഗൈഡുമാരുടെ സഹായം തേടുന്നത് ഉത്തമമായിരിക്കും.കുട്ടികളുമായി ബീച്ചിലത്തെുന്ന രക്ഷാകർത്താക്കൾ ജാഗ്രത പാലിക്കണം. മലകയറ്റത്തിനും മറ്റും പോകുന്നവർ രേഖപ്പെടുത്താത്ത മേഖലകളിൽ പോകരുത്. പരിചയസമ്പന്നരായ ഗൈഡുമാരുടെ സഹായം തേടുകയുംവേണം. ബുറൈമിയിൽ മലകയറ്റത്തിനിടെ വഴിതെറ്റി ബ്രിട്ടീഷ് പൗരത്വമുള്ള വനിത മരിച്ചത് അടുത്തിടെയാണ്.
അടിയന്തരസഹായം ആവശ്യമുള്ളവർ 24343666 നമ്പറിൽ ബന്ധപ്പെടാം.