- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കത്ത് വർക്ക്ഷോപ്പ് ഉടമയ്ക്ക് എട്ടംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; അക്രമം ബുള്ളറ്റ് കഴുകി നൽകാൻ വൈകിയെന്നാരോപിച്ച്; സിസിടിവി ദൃശ്യം പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ പൊലീസ്
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വർക്ക് ഷോപ്പ് ഉടമയെ എട്ടംഗ സംഘം മർദ്ദിച്ചു. ബൈക്കുകളിൽ എത്തിയ എട്ടംഗ സംഘമാണ് കൊടിയത്തൂർ സ്വദേശി റുജിഷ് റഹ്മാൻ എന്ന വർക്ക് ഷോപ്പ് ഉടമയെ ക്രൂരമായി മർദ്ദിച്ചത്. ബൈക്ക് കഴുകി നൽകാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദിക്കാൻ കാരണമെന്നാണ് വർക്ക് ഷോപ്പിലെ ജീവനക്കാർ പറയുന്നത്.
റുജീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. 90 ഗാരേജ് എന്ന സ്ഥാപനം നടത്തുകയാണ് റുജീഷ്. കഴിഞ്ഞ ദിവസം ബുള്ളറ്റ് ബൈക്ക് കഴുകി നൽകാൻ വൈകിപ്പോയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ക്രൂരമായ മർദ്ദനമാണ് റുജീഷിന് ഏൽക്കേണ്ടി വന്നതെന്ന് ജീവനക്കാർ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് റുജീഷിന്റെ തീരുമാനം. നടപടികൾ സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ