- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ മത്സരം നേരിട്ടു കാണാൻ കൊതിമൂത്ത എട്ട് ഇറാൻ വനിതകൾ സ്റ്റേഡിയത്തിലെത്തിയത് പുരുഷ വേഷത്തിൽ; സുരക്ഷാ ജീവനക്കാർ കയ്യോടെ പിടികൂടിയ വനിതകൾ നിയമനടപടികൾ നേരിടുന്നു; കിരാത നിയമങ്ങൾ സ്ത്രീ സുരക്ഷയ്ക്കെന്ന് അധികൃതർ
ടെഹ്‌റാൻ: ഫുട്‌ബോൾ മത്സരം കാണാനായി പുരുഷന്മാരുടെ വേഷത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച എട്ടു വനികളെ ഇറാൻ സുരക്ഷാ സേന പിടികൂടി. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം മത്സരം കാണുന്നതിന് ഇറാനിൽ വിലക്കുണ്ട്. ഇതിനാലാണ് എട്ടു പേരും പുരുഷ വേഷത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത്. ഫെബ്രുവരി 12ന് ടെഹ്‌റാനിലെ അസാദി സ്റ്റേഡിയത്തിലായിരുന്നു സംഭവം. പെർസിപ്പോളിസ് എഫ്‌സിയും ഇസ്തഗ്ലാൽ എഫ്‌സിയും തമ്മിലുള്ള മത്സരം കാണാനായിട്ടാണ് പുരുഷ വേഷത്തിൽ സ്ത്രീകൾ എത്തിയത്. എന്നാൽ സ്റ്റേഡിയത്തിന്റെ വാതിൽക്കലുണ്ടായിരുന്ന സുരക്ഷാസേന ഇവരെ തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫുഡ്‌ബോൾ മത്സരം കാണാൻ കൊതിമൂത്തെത്തിയ സ്ത്രീകളെല്ലാവരും ഇപ്പോൾ നിയമനടപടി നേരിടുകയാണ്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം മത്സരം കാണുന്നതിനു മാത്രമല്ല ഇറാനിൽ വിലക്കുള്ളത്. പൊതുനിരത്തുകളിൽ സ്ത്രീകൾ സൈക്കിൾ ചവിട്ടുന്നതിനും ഇവിടെ വിലക്കുണ്ട്. സൈക്കിൾ ചവിട്ടുന്നത് നിരോധിച്ചുള്ള ഉത്തരവ
ടെഹ്‌റാൻ: ഫുട്‌ബോൾ മത്സരം കാണാനായി പുരുഷന്മാരുടെ വേഷത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച എട്ടു വനികളെ ഇറാൻ സുരക്ഷാ സേന പിടികൂടി. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം മത്സരം കാണുന്നതിന് ഇറാനിൽ വിലക്കുണ്ട്. ഇതിനാലാണ് എട്ടു പേരും പുരുഷ വേഷത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത്.
ഫെബ്രുവരി 12ന് ടെഹ്‌റാനിലെ അസാദി സ്റ്റേഡിയത്തിലായിരുന്നു സംഭവം. പെർസിപ്പോളിസ് എഫ്‌സിയും ഇസ്തഗ്ലാൽ എഫ്‌സിയും തമ്മിലുള്ള മത്സരം കാണാനായിട്ടാണ് പുരുഷ വേഷത്തിൽ സ്ത്രീകൾ എത്തിയത്. എന്നാൽ സ്റ്റേഡിയത്തിന്റെ വാതിൽക്കലുണ്ടായിരുന്ന സുരക്ഷാസേന ഇവരെ തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫുഡ്‌ബോൾ മത്സരം കാണാൻ കൊതിമൂത്തെത്തിയ സ്ത്രീകളെല്ലാവരും ഇപ്പോൾ നിയമനടപടി നേരിടുകയാണ്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി.
സ്ത്രീകൾ പുരുഷന്മാർക്കൊപ്പം മത്സരം കാണുന്നതിനു മാത്രമല്ല ഇറാനിൽ വിലക്കുള്ളത്. പൊതുനിരത്തുകളിൽ സ്ത്രീകൾ സൈക്കിൾ ചവിട്ടുന്നതിനും ഇവിടെ വിലക്കുണ്ട്. സൈക്കിൾ ചവിട്ടുന്നത് നിരോധിച്ചുള്ള ഉത്തരവ് അടുത്തിടെയാണ് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുറപ്പെടുവിച്ചത്.
സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസിനും വേണ്ടിയാണ് ഇത്തരം നിയമങ്ങളെന്ന് ഇറാൻ അധികൃതർ അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ഫുട്‌ബോൾ മത്സരം കാണണമെന്നുണ്ടെങ്കിൽ വീട്ടിലിരുന്നു ടിവിയിൽ കണ്ടാൽ മതിയെന്നും അധികൃതർ പറയുന്നു.