- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ നീനോയുടെ ആക്രമണം ശക്തമാകുന്നു; രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
മസ്‌ക്കറ്റ്: എൽ നീനോ ചുഴലിയുടെ ആക്രമണം മൂലം രാജ്യത്ത് കനത്ത തോതിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമാനിൽ സാധാരണ ഉണ്ടാകുന്നതിൽ കവിഞ്ഞായിരിക്കും അടുത്ത നാലു മാസം മഴ ഉണ്ടാകുന്നതെന്നാണ് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ റിസർച്ച് സെന്റർ തലവൻ ഡോ. സയ്യിദ് അൽ സർമി വ്യക്തമാക്കി. കനത്ത മഴ ഏറെ നാശം വിതയ്ക്കാൻ സാധ്യത
മസ്‌ക്കറ്റ്: എൽ നീനോ ചുഴലിയുടെ ആക്രമണം മൂലം രാജ്യത്ത് കനത്ത തോതിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമാനിൽ സാധാരണ ഉണ്ടാകുന്നതിൽ കവിഞ്ഞായിരിക്കും അടുത്ത നാലു മാസം മഴ ഉണ്ടാകുന്നതെന്നാണ് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ റിസർച്ച് സെന്റർ തലവൻ ഡോ. സയ്യിദ് അൽ സർമി വ്യക്തമാക്കി.
കനത്ത മഴ ഏറെ നാശം വിതയ്ക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനാണ് കാലാവസ്ഥാ കേന്ദ്രം പൊലീസിനോടും റെസ്‌ക്യൂ സർവീസിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണയേക്കാൾ ശക്തമായ തോതിലായിരിക്കും മഴയെന്നും പ്രധാനമായും ഇത് വടക്കൻ പർവത മേഖലകളിലും ഉൾപ്രദേശങ്ങളിലുമായിരിക്കും അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.
പൊതുജനങ്ങൾക്കും ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമയാനുസൃതം നൽകും. ഇതിനനുസരിച്ച് ഗവൺമെന്റ് ബോഡികളും പൊതുജനങ്ങളും സഹകരിച്ച് പ്രവർത്തിച്ച് സാഹചര്യത്തെ അതിജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കിഴക്ക്, മദ്ധ്യ പസഫിക്ക് കടലിൽ താപനില സാധാരണയേക്കാൾ ഉയരുമ്പോളാണ് ഈ പ്രതിഭാസം ഉണ്ടാകുക. ഇത് മൂലം വലിയ രീതിയിലുള്ള കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമാകും. കാറ്റ്, പ്രെസിപ്പിറ്റേഷൻ, കടലിലെ സമ്മർദ്ദം, താപനില എന്നിവ ഉയരും.