കോഴിക്കോട്: പാർട്ടിയുടെ കുത്തക സീറ്റായ കോഴിക്കോട്ടെ ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തെചൊല്ലി സിപിഎമ്മിൽ കടുത്ത ഭിന്നത്. ബേപ്പൂർ മണ്ഡലത്തിൽ മുൻ മന്ത്രിയും കേന്ദ്രകമ്മറ്റി അംഗവുമായ എളമരംകരീമിനുപകരം ഇടതുമുന്നണി സ്ഥാനാർത്ഥിയായി എം. മെഹബൂബിനെ സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും നിർദേശിച്ചതിതാണ് പാർട്ടിയിൽ അസംതൃപ്തി. ഉയർത്തുന്നത്. സിറ്റിങ് എംഎ‍ൽഎ എളമരം കരീമിനെ മത്സരിപ്പിക്കുന്നില്ലെങ്കിൽ അനുയോജ്യനായ മറ്റൊരാളെ നിർദേശിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശത്തിലെ വിയോജിപ്പ് പ്രാദേശിക നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു.

കോംട്രസ്റ്റ് അഴിമതി ആരോപണണടക്കമുള്ള നിരവധി ആരോപണങ്ങൾ നേരിടുന്ന മഹബൂബ് ഒട്ടും ജനകീയനല്‌ളെന്നും സിപിഐ(എം) അനുഭാവികൾ ചൂണ്ടിക്കാട്ടുന്നു.എളമരം കരീമിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ബേപ്പൂർ ഉൾപ്പെടുന്ന ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ആവശ്യം. ഈയാവശ്യമാണ് ജില്ലാ സെക്രട്ടേറിയറ്റ് നേരത്തേ നിർദേശിച്ചത്. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് ഇദ്ദേഹത്തിന്റെ പേര് വെട്ടിയതോടെ പ്രാദേശിക നേതാക്കളിൽ കടുത്ത നിരാശയുയർന്നു.

പാർട്ടി നിർദ്ദേശം അംഗീകരിച്ചെങ്കിലും ശക്തനായ സ്ഥാനാർത്ഥി വരുമെന്ന് പ്രാദേശിക നേതൃത്വം കണക്കുകൂട്ടി. കോഴിക്കോട് സൗത്ത് മണ്ഡലം ഐ.എൻ.എല്ലിന് വിട്ടുകൊടുക്കുന്നതോടെ സി.പി. മുസഫർ അഹമ്മദ് ബേപ്പൂരിലത്തെുമെന്നും ഇവർ പ്രതീക്ഷിച്ചു. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റംഗം എം. മെഹബൂബിന്റെ പേര് നിർദേശിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. ഒരുകാലത്ത് എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവും മണ്ഡലവുമായി അടുത്ത ബന്ധവുമുള്ള

2011ലെ തെരഞ്ഞെടുപ്പിൽ 5316 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എളമരം കരീം വിജയിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. വിജയരാഘവന് മണ്ഡലത്തിൽ 1700 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 10,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷവും മുന്നണിക്കുണ്ട്. ഭൂരിപക്ഷത്തിലുണ്ടായ ഏറ്റക്കുറച്ചിൽ ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കോൺഗ്രസിലെ എംപി. ആദം മുൽസി തന്നെയാവും യു.ഡി.എഫ് സ്ഥാനാർത്ഥി. ഇദ്ദേഹം മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. ഇതെല്ലാം പ്രാദേശിക നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം: ജില്ലയിൽ സിപിഐ(എം) സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളപ്രചാരണമാണെന്നും ഇത് തള്ളിക്കളയണമെന്നും ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കി. പാർട്ടി അണികളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കാൻ ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള നിർദേശങ്ങൾ ജില്ലാ സെക്രട്ടേറിയറ്റ് ഐകകണ്‌ഠ്യേന തയാറാക്കിയതാണ്. കൂട്ടായ ചർച്ചയിലൂടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സ്ഥാനാർത്ഥി നിർണയം ഏതെങ്കിലും നേതാവിന്റെ തീരുമാനത്തിന് വിടുന്ന സ്വഭാവം പാർട്ടിക്കില്ല. 2011 ലെ തെരഞ്ഞെടുപ്പിലേതിനെക്കാൾ ജില്ലയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.