- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ കമ്മീഷൻ; പ്രഖ്യാപനം പിന്നീടെന്ന് വിശദീകരണം
ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. കർണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. കർണാടക തിരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യ രഞ്ഞെടുപ്പ് കമ്മീഷണർ ഓംപ്രകാശ് റാവത്ത് പത്രസമ്മേളനം നടത്തിയത്. സാധാരണയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരിഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതോടെ മണ്ഡലത്തിലെ സർക്കാർ ഔദ്യോഗിക പരിപാടികൾ അവസാനിപ്പിക്കേണ്ടി വരും. പ്രചരണം ചൂടു പിടിക്കുകയും ചെയ്യും. ചെങ്ങന്നൂരിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാണ്. ദേശീയ രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ് കർണ്ണാ
ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
കർണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. കർണാടക തിരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യ രഞ്ഞെടുപ്പ് കമ്മീഷണർ ഓംപ്രകാശ് റാവത്ത് പത്രസമ്മേളനം നടത്തിയത്. സാധാരണയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരിഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതോടെ മണ്ഡലത്തിലെ സർക്കാർ ഔദ്യോഗിക പരിപാടികൾ അവസാനിപ്പിക്കേണ്ടി വരും. പ്രചരണം ചൂടു പിടിക്കുകയും ചെയ്യും. ചെങ്ങന്നൂരിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാണ്. ദേശീയ രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ് കർണ്ണാടകയിലെ തിരഞ്ഞെടുപ്പ്. ഇവിടെ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. ആരും ജയിച്ചാലും അത് ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും.