- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ സർവ്വേകളിലും രാജസ്ഥാൻ കോൺഗ്രസിന് ഉറപ്പ്; ബിജെപി നേതാക്കൾ പോലും പ്രതീക്ഷ കൈവിട്ടു; മധ്യപ്രദേശിലും ചത്തീസ് ഗഡിലും ഇരു പാർട്ടികൾക്കും തുല്യ സാധ്യത; നിർണ്ണായകമാവുക തെരഞ്ഞെടുപ്പ് കാമ്പൈനിങിലെ വിജയം; തെലുങ്കാനയും മിസ്സോറാമും അപ്രസക്തമായതോടെ എല്ലാ കണ്ണുകളും മൂന്ന് സംസ്ഥാനങ്ങളിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അതിനിർണ്ണായകമാണ് രാജസ്ഥാനും മധ്യപ്രദേശും ചത്തീസ് ഗഡും. മൂന്നിൽ മൂന്നും നേടാനാണ് കോൺഗ്രസ് ശ്രമം. ബിജെപി സർക്കാരുകളുടെ ഭരണ വിരുദ്ധ വികാരം അത്രമേലുണ്ടെന്നാണ് വിലയിരുത്തൽ. അപ്പോഴും സംഘടനാ സംവിധാനത്തിന്റെ കരുത്ത് ബിജെപിക്ക് പ്രതീക്ഷയാണ്. പുറത്തുവരുന്ന സർവ്വേകളും ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് മധ്യപ്രദേശിലും ചത്തീസ് ഗഡിലും വിധിക്കുന്നത്. രാജസ്ഥാനിൽ ഏകപക്ഷീയമാണ് കാര്യങ്ങൾ. അവിടെ കോൺഗ്രസിന് ഏവരും വിജയം നൽകുന്നു. അതുകൊണ്ട് തന്നെ മധ്യപ്രദേശിലും ചത്തീസ് ഗഡിലും ജയിച്ച് ലോക്‌സഭയിലേക്ക് ഒരുങ്ങനാണ് രാഹുലിന്റെ ശ്രമം. മധ്യപ്രദേശിൽ 15 കൊല്ലമായി ബിജെപി ഭരണമാണ്. ഇവിടെ മുഖ്യമന്ത്രി ശിവാരാജ് സിങ് ചൗഹാനെതിരെ നിരവധി ആരോപണങ്ങളും ഉണ്ട്. ഇതെല്ലാം പ്രചരണത്തിൽ നിറയ്ക്കാനാണ് കോൺഗ്രസ് നീക്കം. മൃദു ഹിന്ദുത്വ നിലപാടും രാഹുൽ ചർച്ചയാക്കും. മോദി പ്രഭാവം തീർന്നെന്ന് വരുത്താൻ മധ്യപ്രദേശിലെ വിജയം കോൺഗ്രസിന് അനിവാര്യതയാണ്. ചത്തീസ് ഗഡിലും ബിജെപിക്ക് ഏറെ തിരിച്ചടികൾ
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അതിനിർണ്ണായകമാണ് രാജസ്ഥാനും മധ്യപ്രദേശും ചത്തീസ് ഗഡും. മൂന്നിൽ മൂന്നും നേടാനാണ് കോൺഗ്രസ് ശ്രമം. ബിജെപി സർക്കാരുകളുടെ ഭരണ വിരുദ്ധ വികാരം അത്രമേലുണ്ടെന്നാണ് വിലയിരുത്തൽ. അപ്പോഴും സംഘടനാ സംവിധാനത്തിന്റെ കരുത്ത് ബിജെപിക്ക് പ്രതീക്ഷയാണ്. പുറത്തുവരുന്ന സർവ്വേകളും ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് മധ്യപ്രദേശിലും ചത്തീസ് ഗഡിലും വിധിക്കുന്നത്. രാജസ്ഥാനിൽ ഏകപക്ഷീയമാണ് കാര്യങ്ങൾ. അവിടെ കോൺഗ്രസിന് ഏവരും വിജയം നൽകുന്നു. അതുകൊണ്ട് തന്നെ മധ്യപ്രദേശിലും ചത്തീസ് ഗഡിലും ജയിച്ച് ലോക്‌സഭയിലേക്ക് ഒരുങ്ങനാണ് രാഹുലിന്റെ ശ്രമം.
മധ്യപ്രദേശിൽ 15 കൊല്ലമായി ബിജെപി ഭരണമാണ്. ഇവിടെ മുഖ്യമന്ത്രി ശിവാരാജ് സിങ് ചൗഹാനെതിരെ നിരവധി ആരോപണങ്ങളും ഉണ്ട്. ഇതെല്ലാം പ്രചരണത്തിൽ നിറയ്ക്കാനാണ് കോൺഗ്രസ് നീക്കം. മൃദു ഹിന്ദുത്വ നിലപാടും രാഹുൽ ചർച്ചയാക്കും. മോദി പ്രഭാവം തീർന്നെന്ന് വരുത്താൻ മധ്യപ്രദേശിലെ വിജയം കോൺഗ്രസിന് അനിവാര്യതയാണ്. ചത്തീസ് ഗഡിലും ബിജെപിക്ക് ഏറെ തിരിച്ചടികൾ ഉണ്ട്. ഇതും മുതലാക്കാൻ കോൺഗ്രസ് കരുതലോടെ നീക്കം നടത്തുന്നുണ്ട്. തെലുങ്കാനയിൽ ടി ആർ എസും മിസോറാമിൽ കോൺഗ്രസും അധികാരം പിടിക്കുമെന്നാണ് സൂചന. രണ്ടിടത്തും ബിജെപിക്ക് കാര്യമായ വേരോട്ടമില്ല. മിസോറാമിൽ പിടിമുറുക്കാൻ ശ്രമമുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഡിലുമാണ് ഏവരുടേയും ശ്രദ്ധ.
സാമ്പത്തിക നയങ്ങളുടെ പേരിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാനിൽ രാഹുൽഗാന്ധിയുടെ റാലികൾ ഫലം കാണുന്നുണ്ട്. കാർഷിക കടം ഒരു രൂപപോലും മോദി സർക്കാർ എഴുതിത്ത്തള്ളിയില്ലെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു. ഫോണുകളും ടീഷർട്ടുകളും ചൈനയിൽനിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികൾക്ക് മാത്രമാണ്. റഫാൽ ഇടപാടിൽനിന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ വ്യവസായിയായി സുഹൃത്തിന് നേട്ടമുണ്ടാക്കാൻ മാത്രമാണ്.റാഫേൽ ഇടപാടും ചർച്ചയാക്കുന്നു. ഇതെല്ലാം രാജസ്ഥാനിൽ പ്രചരണത്തിൽ കോൺഗ്രസിന് മുൻതൂക്കം നൽകുന്നു. മുഖ്യമന്ത്രി വസുന്ധരാ രാജയോട് ബിജെപിക്കാർക്ക് പോലും താൽപ്പര്യമില്ല. ഇതും ബിജെപിയെ പിന്നോട്ട് അടിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ മോദി ഫാക്ടർ രാജസ്ഥാനിൽ ഫലം കാണുന്നില്ല.
എന്നാൽ മധ്യപ്രദേശിൽ എങ്ങനേയും ജയിക്കാൻ ആർ എസ് എസ് ശക്തമായി രംഗത്തുണ്ട്. അതിനിടെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനും സമൂഹ മാധ്യമങ്ങളിൽ ഇടപെടൽ ശക്തമാക്കാനും അമിത് ഷാ നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികളുടെ അറിയിപ്പുകൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രത്യേക വിഭാഗം ഓരോ സംസ്ഥാനത്തും ആരംഭിക്കും. രാഷ്ട്രീയ വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാൻ വാർ റൂമുകൾ ആരംഭിക്കാനും തീരുമാനിച്ചു. ഇതെല്ലാം മധ്യപ്രദേശിലും ചത്തീസ് ഗഡിലും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. അമിത് ഷാ ഈ രണ്ട് സംസ്ഥാനത്തും കൂടുതൽ ശ്രദ്ധയും കൊടുക്കും. ഇതിനിടെയാണ് വെല്ലുവിളിയായി അഭിപ്രായ സർവ്വേകൾ എത്തുന്നത്.
കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തുവിട്ട 2 സർവേകളിലൊന്നും മധ്യപ്രദേശിൽ അട്ടിമറി സാധ്യത പ്രവചിക്കുന്നു. 3 സർവേകളും രാജസ്ഥാനിൽ കോൺഗ്രസിനു തന്നെ സാധ്യത കൽപിക്കുന്നു. മധ്യപ്രദേശിൽ 230 സീറ്റിൽ ബിജെപി 109 113, കോൺഗ്രസ് 107 111, മറ്റുള്ളവർ 8 12 എന്നിങ്ങനെയാണു ന്യൂസ് നേഷൻ പ്രവചനം. സീറ്റ് കുറയുമെങ്കിലും ബിജെപി ഭരണം നിലനിർത്തുമെന്നാണു ടൈംസ് നൗ വാർ റൂം സ്ട്രാറ്റജീസ് സർവേ. ബിജെപിക്കു 142, കോൺഗ്രസിന് 77, മറ്റുള്ളവർക്കു 11 വീതമാണു പ്രവചനം. അതായത് മധ്യപ്രദേശിൽ പോലും ത്രിശങ്കു സാധ്യകൾ നിലനിൽക്കുന്നു. ഇത് ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. കടുത്ത മത്സരമാണ് പ്രവചനങ്ങളില്ഡ നിറയുന്നത്. ക്രോം ഡിഎമ്മുമായി ചേർന്നുള്ള ടൈംസ് നൗവിന്റെ മറ്റൊരു സർവേ ബിജെപി 108, കോൺഗ്രസ് 103, മറ്റുള്ളവർ 19 എന്നിങ്ങനെയാണു പ്രവചിക്കുന്നത്. രാജസ്ഥാനിൽ ന്യൂസ് നേഷൻ സർവേ 200 സീറ്റിൽ കോൺഗ്രസ് 113 117, ബിജെപി 71 75, മറ്റുള്ളവർ 10 14. വാർ റൂം സ്ട്രാറ്റജീസ് കോൺഗ്രസ് 115, ബിജെപി 75, മറ്റുള്ളവർ 10. ക്രോം ഡിഎം കോൺഗ്രസ് 102, ബിജെപി 89, മറ്റുള്ളവർ 9.
ഛത്തീസ്‌ഗഡിൽ 90 സീറ്റിൽ ബിജെപി 43 47, കോൺഗ്രസ് 3640, അജിത് ജോഗിയുടെ ജനത കോൺഗ്രസ് ബിഎസ്‌പി സഖ്യം 3 7 എന്നിങ്ങനെയാണു ന്യൂസ് നേഷൻ പ്രവചനം. ബിജെപി കഷ്ടിച്ചു ഭൂരിപക്ഷം നേടിയേക്കാമെന്നും വിലയിരുത്തൽ. എന്നാൽ ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടുമെന്നു ടൈംസ് നൗവിന്റെ രണ്ടു സർവേയും വിലയിരുത്തുന്നു. സീറ്റ് പ്രവചനവും ഒരേ പോലെ 90 സീറ്റിൽ ബിജെപി 47, കോൺഗ്രസ് 33. അതേസമയം വാർ റൂം സ്ട്രാറ്റജീസ് ജനത കോൺഗ്രസ് ബിഎസ്‌പി സഖ്യത്തിനു 10 സീറ്റ് പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സി ഫോർ സർവേയും രാജസ്ഥാനിൽ കോൺഗ്രസിനാണു സാധ്യത കൽപിച്ചത്. അതിനു മുൻപ് എബിപി ന്യൂസ് സി വോട്ടർ സർേവയാകട്ടെ, മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയം പ്രവചിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. ഭരണം നിലനിർത്താൻ ബിജെപി.ക്കും തിരിച്ചുവരാൻ കോൺഗ്രസിനും അവസാനവട്ട തയ്യാറെടുപ്പുകൾ നടത്താനുള്ള പോർമുഖം. പൊതുതിരഞ്ഞെടുപ്പിന് മുന്പായി നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്തെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു. ബിജെപി. ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, കോൺഗ്രസ് ഭരണത്തിലുള്ള മിസോറം, തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) ഭരിക്കുന്ന തെലങ്കാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഢിൽ രണ്ടുഘട്ടമായും മറ്റിടങ്ങളിൽ ഒറ്റഘട്ടമായും വോട്ടെടുപ്പു നടക്കും. ഛത്തീസ്‌ഗഢിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നവംബർ 12-നും രണ്ടാംഘട്ടം 20-നും നടക്കും. നക്‌സൽബാധിത മേഖലയിലെ 18 നിയമസഭാ മണ്ഡലങ്ങളിലാകും ആദ്യവോട്ടെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും നവംബർ 28-നും രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിനുമാണ് വോട്ടെടുപ്പ്.
മിസോറം നിയമസഭയുടെ കാലാവധി ഡിസംബറിലും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് നിയമസഭകളുടെ കാലാവധി ജനുവരിയിലുമാണ് തീരുന്നത്. തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിന് തെലങ്കാന നിയമസഭ പിരിച്ചുവിടുകയായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ 15 വർഷമായി ബിജെപി.യാണ് അധികാരത്തിൽ. രാജസ്ഥാനിൽ കഴിഞ്ഞതവണ കോൺഗ്രസിൽനിന്ന് ബിജെപി. അധികാരം പിടിച്ചു. രാജ്യത്ത് കോൺഗ്രസ് ഭരണത്തിലുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് മിസോറം.