- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കിയത് ബിജെപിയും എസ് ഡി പി ഐയും; എൽഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും നഷ്ടമായപ്പോൾ എസ് ഡി പി ഐയ്ക്കും ബിജെപിക്കും ഓരോ സീറ്റുകൾ ഉയർന്നു; 39ൽ 20 നേടിയ എൽഡിഎഫ് മുൻതൂക്കം നിലനിർത്തിയപ്പോൾ 12 സീറ്റുകൾ നേടി യുഡിഎഫും മാനം കാത്തു; തദ്ദേശ സ്വയം ഭരണ വാർഡുകളിലെ ഫലം അന്തിമമാകുമ്പോൾ സിപിഎമ്മിനെ ഉയർത്തികാട്ടിയ നേട്ടത്തിന്റെ തിളക്കം കുറഞ്ഞു
കൊച്ചി: ഇന്നലെ 39 തദ്ദേശ സ്വയം ഭരണ വാർഡുകളിലെ ഫലമാണ് പുറത്തു വന്നത്. സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 20, യുഡിഎഫ് 11, ബിജെപി 2, എസ്ഡിപിഐ 2, കേരളാ കോൺഗ്രസ് (എം) 1, സ്വതന്ത്രർ 3 വീതം സീറ്റുകൾ നേടി. ഇതോടെ കേരളത്തിൽ ഇടത് തരംഗമെന്ന വാദവും സിപിഎം ഉയർത്തി. ഇത് ചർച്ചയാവുകയും ചെയ്തു. എന്നാൽ തീർത്തും പ്രാദേശികമായി നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റ് നഷ്ടമാവുകയായിരുന്നു. യുഡിഎഫിന് മൂന്നും. നേട്ടമുണ്ടാക്കിയത് ബിജെപിയും എസ് ഡി പി ഐയുമാണ്. തൃശൂരിലെ സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും ആലപ്പുഴയിലെ രണ്ട് സീറ്റ് നേട്ടം ബിജെപിയെ തുണച്ചു. പന്തളത്തെ വിജയത്തോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ എസ് ഡി പി ഐയ്ക്കുള്ള സ്ഥാനവും ചർച്ചയാകുന്നു. ഏതായാലും ഫലത്തിന്റെ അന്തിമ വിലയിരുത്തലിൽ നേട്ടം പ്രധാനമുന്നികളുടേത് അല്ലാതാകുന്നു. നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാർഡുകൾ യുഡിഎഫിൽനിന്നും പറപ്പൂക്കര പള്ളം ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ക
കൊച്ചി: ഇന്നലെ 39 തദ്ദേശ സ്വയം ഭരണ വാർഡുകളിലെ ഫലമാണ് പുറത്തു വന്നത്. സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 20, യുഡിഎഫ് 11, ബിജെപി 2, എസ്ഡിപിഐ 2, കേരളാ കോൺഗ്രസ് (എം) 1, സ്വതന്ത്രർ 3 വീതം സീറ്റുകൾ നേടി. ഇതോടെ കേരളത്തിൽ ഇടത് തരംഗമെന്ന വാദവും സിപിഎം ഉയർത്തി. ഇത് ചർച്ചയാവുകയും ചെയ്തു. എന്നാൽ തീർത്തും പ്രാദേശികമായി നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റ് നഷ്ടമാവുകയായിരുന്നു. യുഡിഎഫിന് മൂന്നും. നേട്ടമുണ്ടാക്കിയത് ബിജെപിയും എസ് ഡി പി ഐയുമാണ്. തൃശൂരിലെ സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും ആലപ്പുഴയിലെ രണ്ട് സീറ്റ് നേട്ടം ബിജെപിയെ തുണച്ചു. പന്തളത്തെ വിജയത്തോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ എസ് ഡി പി ഐയ്ക്കുള്ള സ്ഥാനവും ചർച്ചയാകുന്നു. ഏതായാലും ഫലത്തിന്റെ അന്തിമ വിലയിരുത്തലിൽ നേട്ടം പ്രധാനമുന്നികളുടേത് അല്ലാതാകുന്നു.
നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാർഡുകൾ യുഡിഎഫിൽനിന്നും പറപ്പൂക്കര പള്ളം ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാർഡുകൾ എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തു. പന്തളത്തും ആലപ്പുഴ പുന്നപ്ര തെക്കും എസ് ഡി പി ഐ പടയോട്ടം നടത്തി. ആലപ്പുഴയിലെ തകഴി - വേഴപ്രത്തും കാവാലത്തെ വടക്കൻവെളിയനാടും ബിജെപിയാണ് ജയിച്ചത്. ആലപ്പുഴയിൽ വർഗ്ഗീയ ധ്രൂവീകരണം അതിവേഗം നടക്കുന്നുവെന്നതിന്റെ തെളിവാണ് ബിജെപിയുടേയും എസ് ഡി പി ഐയുടേയും വിജയം. ബിഡിജെഎസിലൂടെ ഈഴവ വോട്ടുകളെ അടുപ്പിച്ച് നിർത്താനും ബിജെപിക്ക് കഴിയുന്നതായി വിലയിരുത്തലെത്തുന്നു. മത്സരിച്ച മിക്കവാറും എല്ലായിടത്തും ബിജെപിക്കും എസ് ഡി പി ഐയ്ക്കും വോട്ട് കൂടുകയും ചെയ്തു.
പന്തളത്തും പത്തനംതിട്ടയിലും ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായി. പന്തളത്ത് എസ് ഡി പി ഐ ജയിക്കുമ്പോൾ ബിജെപിക്ക് കിട്ടിയത് വെറും 7 വോട്ടായിരുന്നു. ശബരിമല വിഷയം ബിജെപിക്ക് ഗുണകരമായില്ലെന്നും വാദമെത്തി. ഭക്തർ പോലും ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് 7 വോട്ടിലേക്ക് കാര്യങ്ങളെത്തിയെന്നും വാദമെത്തി. ഇത് സൈബർ സഖാക്കൾ ആഘോഷമാക്കി. എന്നാൽ ഉപതെരഞ്ഞെടുപ്പ് നടന്ന പന്തളത്തെ വാർഡിൽ ബിജെപിക്ക് ഒരു സ്വാധീനവുമില്ലെന്നതാണ് വസ്തുത. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇവിടെ കിട്ടിയത് വെറും 5 വോട്ടായിരുന്നു. അതായത് 2 വോട്ടിന്റെ നേട്ടമാണ് ബിജെപി ഇവിടെ ഉണ്ടാക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പത്ത് ഹിന്ദു വീടുകൾ മാത്രമാണുള്ളതെന്നതാണ് വസ്തുത.
പത്തനംതിട്ട നഗരസഭയിലെ പത്താം വാർഡിലും ബിജെപിക്ക് വോട്ട് തീരെ കുറവായിരുന്നു. കുലശേഖരപതിയിലും ഹിന്ദു വോട്ടർമാർ കുറവാണ്. 2015ൽ ഇവിടെ ബിജെപിക്ക് സ്ഥാനാർത്ഥി പോലും ഇല്ലായിരുന്നു. സിപിഐയുടെ വിഎസ ഷാജഹാൻ നല്ല ഭൂരിപക്ഷത്തിൽ അന്ന് ജയിച്ചു. എന്നാൽ ഷാജഹാന്റെ മകൻ അൻസർ വിജയിച്ചു. അച്ഛൻ സിപിഎമ്മുകാരനാണെങ്കിലും മകൻ കോൺഗ്രസിലാണ്. ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്നു യുഡിഎഫിനായി വിജയിച്ചത്. അതുകൊണ്ട് ഇവിടെ വിജയം സ്വതന്ത്രനായി മത്സരിച്ച അൻസറിനും. ബിജെപിക്ക് 11 വോട്ടും കിട്ടി. അതായത് കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കഴിയാത്തിടത്താണ് 11 വോട്ട് ബിജെപിക്ക് കിട്ടുന്നത്. അതുകൊണ്ട് തന്നെ പത്തനംതിട്ടയിലെ പന്തളത്തും നഗരസഭയിലും ബിജെപിക്ക് അയ്യപ്പ കോപം ഉണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. ബൂത്തുകൾ പോലും സജീവമല്ലാത്തിടത്ത് സ്ഥാനാർത്ഥിയെ കിട്ടിയതു പോലും ഗുണകരമായി അവർ കരുതുന്നു.
തിരുവനന്തപുരത്ത് കോൺഗ്രസ് ഓരോ കോർപറേഷൻ, പഞ്ചായത്ത് വാർഡ് നിലനിർത്തി. ഒരു പഞ്ചായത്ത് വാർഡ് സിപിഎം കോൺഗ്രസിൽനിന്നു പിടിച്ചെടുത്തു. ഇവിടെയെല്ലാം ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തു. കൊല്ലം വിളക്കുടി പഞ്ചായത്തിൽ 28 വർഷമായി എൽഡിഎഫ് കുത്തകയാക്കി വച്ചിരുന്ന സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. പത്തനംതിട്ടയിലെ പന്തളം നഗരസഭയിൽ സിപിഎം സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. സിപിഎം ഇവിടെ കോൺഗ്രസിനും പിന്നിൽ മൂന്നാമതായി. പത്തനംതിട്ട നഗരസഭയിലാകട്ടെ, സിറ്റിങ് സീറ്റിൽ സിപിഎം നാലാമതായി. യുഡിഎഫ് (മുസ്ലിംലീഗ്) സ്ഥാനാർത്ഥിയെ കോൺഗ്രസ് വിമതൻ തോൽപിച്ചു. എസ്ഡിപിഐ ആണു മൂന്നാമത്. ആലപ്പുഴയിൽ യുഡിഎഫിന്റെ 2 പഞ്ചായത്ത് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. കാവാലം പഞ്ചായത്തിലെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് മൂന്നാമതായി. സിപിഎമ്മും കോൺഗ്രസും എസ്ഡിപിഐയും ഓരോ സീറ്റ് നിലനിർത്തി.
കോട്ടയം: രാമപുരം പഞ്ചായത്തിൽ കോൺഗ്രസ് സീറ്റ് കേരള കോൺഗ്രസ് (എം) പിടിച്ചെടുത്തു. സിപിഎം മൂന്നാമത്. ഇടുക്കി സിപിഎമ്മിനു 2 സിറ്റിങ് സീറ്റ് നഷ്ടം. കുടയത്തൂർ പഞ്ചായത്തിൽ സിപിഐ സ്വതന്ത്രനും അടിമാലി പഞ്ചായത്തിൽ കോൺഗ്രസും ജയിച്ചു. കൊന്നത്തടി പഞ്ചായത്ത് വാർഡ് കോൺഗ്രസ് നിലനിർത്തി. എറണാകുളത്ത് 2 സീറ്റുകൾ നിലനിർത്തിയ സിപിഎം 3 യുഎഡിഎഫ് സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. തൃപ്പൂണിത്തുറ നഗരസഭയിലെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് ബിജെപിക്കും പിന്നിൽ മൂന്നാമതായി. ഇവിടെല്ലാം ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. തൃശൂരിൽ 4 സീറ്റ് നിലനിർത്തിയ എൽഡിഎഫ് ഒരു സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുത്തു. പള്ളത്തെ തോൽവി ബിജെപിക്ക് അപ്രതീക്ഷിതമായി. ഇതാണ് ബിജെപിയുടെ വോട്ട് ഉയർത്തലിന് പോലും തിരിച്ചടിയായത്. പാലക്കാട് ഓരോ ബ്ലോക്ക്, പഞ്ചായത്ത് വാർഡുകൾ സിപിഎം നിലനിർത്തി.
മലപ്പുറംത്ത് 4 വാർഡുകളിൽ യുഡിഎഫിനും എൽഡിഎഫിനും രണ്ടു വീതം. ഒരെണ്ണം എൽഡിഎഫ് പിടിച്ചെടുത്തതാണ്. മലപ്പുറത്ത് സിപിഎമ്മിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഇത്. കോഴിക്കോട് ഒരു സീറ്റ് എൽഡിഎഫ് നിലനിർത്തി. വയനാട് ബത്തേരി നഗരസഭയിൽ സിപിഎം സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതോടെ ഇരുമുന്നണികൾക്കും 17 വീതം സീറ്റായി. നഗരസഭയിലെ ഏക ബിജെപി അംഗത്തിന്റെ നിലപാട് അനുസരിച്ചാകും നിലവിലുള്ള എൽഡിഎഫ് ഭരണത്തിന്റെ ഭാവി. കണ്ണൂരിൽ എൽഡിഎഫും യുഡിഎഫും രണ്ടു സീറ്റുകൾ വീതം നിലനിർത്തി. കാസർകോട് 2 സീറ്റുകൾ എൽഡിഎഫ് നിലനിർത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം വിശദമായി ഇങ്ങനെ
എൽഡിഎഫ് വിജയിച്ച സീറ്റുകൾ
വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ:
തിരുവനന്തപുരം- അതിയന്നൂർ ഗ്രാമപഞ്ചായത്ത് - 12 നെല്ലിമൂട് - ചന്ദ്രിക.എൽ - 91, ആലപ്പുഴ - അമ്പലപ്പുഴ തെക്ക് - 06 കരുമാടി പടിഞ്ഞാറ് - ജിത്തു കൃഷ്ണൻ - 176, എറണാകുളം - തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി - 49 മാരംകുളങ്ങര - കെ.ജെ.ജോഷി - 450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് - 22 ചെറിയാപ്പിള്ളി - ആശ സിന്തിൽ - 32, വടക്കേക്കര - 09 മടപ്ലാത്തുരുത്ത് കിഴക്ക് - റ്റി.എ.ജോസ് - 181, എളങ്കുന്നപ്പുഴ - 22 പഞ്ചായത്ത് വാർഡ് - സമ്പത്ത് കുമാർ വി.കെ - 47, പറവൂർ ബ്ലോക്ക് പഞ്ചായത്ത് - 13 വാവക്കാട് - രജിതാ ശങ്കർ - 821.
തൃശൂർ - ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി - 02 ബംഗ്ലാവ് - കെ.എം. കൃഷ്ണകുമാർ - 85, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് - 05.കോടത്തുംകുണ്ടൺ - കെ.വി.രാജൻ - 149, ചേലക്കര ഗ്രാമപഞ്ചായത്ത് - 02.വെങ്ങാനെല്ലൂർ നോർത്ത് - ഗിരീഷ് (മണി) പറങ്ങോടത്ത് - 121, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് - 14.യത്തീംഖാന - പി. നിർമ്മലാദേവി - 343, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് - 02.പറപ്പൂക്കര പള്ളം - പി. ജെ. സിബി - 161, പാലക്കാട് - പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - 21 കൊളക്കൺണ്ടാംപറ്റ - ഷിമൽകുമാർ. റ്റി.എം - 614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് - 10, കോതച്ചിറ - ഉഷ - 2373.
മലപ്പുറം - വട്ടംകുളം ഗ്രാമപഞ്ചായത്ത് - 19 മേൽമുറി - കെ. വി. കുമാരൻ - 61, കോഴിക്കോട് - പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് - 04. പാലേരി - കിഴക്കയിൽ ബാലൻ - 1192, കണ്ണൂർ - പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് - 06.കോട്ടക്കുന്ന് - അഡ്വ. സുലേഖ ഷംസുദ്ദീൻ - 229, കണ്ണൂർ - കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് - 13 വൻകുളത്ത് വയൽ - പി. പ്രസീത - 1717, കാസർകോഡ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത് - 05.ബീമ്പുങ്കാൽ - സി.എം. വിജയകുമാർ - 543, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് - 05 ചെറിയാക്കര - പി. ഇന്ദിര - 300.
യുഡിഎഫ് വിജയിച്ച സീറ്റുകൾ
തിരുവനന്തപുരം - മുനിസിപ്പൽ കോർപ്പറേഷൻ - 12 കിണവൂർ - ശീലാസ് - 733, ബാലരാമപുരം ഗ്രാമപഞ്ചായത്ത് - 12 പാലച്ചകോണം - രാജൻ.ജെ -233, കൊല്ലം - വിളക്കുടി ഗ്രാമപഞ്ചായത്ത് - 1 കുന്നിക്കോട്വടക്ക് - ലീനാ റാണി - 146, ആലപ്പുഴ - തകഴി ഗ്രാമപഞ്ചായത്ത് - 11 കുന്നുമ്മ - ഗീതാജ്ഞലി - 19, ഇടുക്കി - അടിമാലിഗ്രാമ പഞ്ചായത്ത് - 09. തലമാലി - മഞ്ചു ബിജു - 144, കൊന്നത്തടി - 04. മുനിയറ - ബിനോയ് മാത്യു - 194.
മലപ്പുറം - വളാഞ്ചേരി മുനിസിപ്പാലിറ്റി - 28. മീമ്പാറ - ഫാത്തിമ നസിയ - 55, മലപ്പുറം - കൊണ്ടേൺാട്ടി ബ്ലോക്ക്പഞ്ചായത്ത് - 15 ഐക്കരപ്പടി - ഫൈസൽ കൊല്ലോളി - 1354, വയനാട് - സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി - 08 കരുവള്ളിക്കുന്ന് - റിനു ജോൺ - 51, കണ്ണൂർ - നടുവിൽ ഗ്രാമപഞ്ചായത്ത് - 16. അറയ്ക്കൽ താഴെ - കെ. മുഹമ്മദ് കുഞ്ഞി - 594, ന്യൂമാഹി - 12.ചവോക്കുന്ന് - സി. കെ. മഹറൂഫ് - 50.
ബിജെപി വിജയിച്ച സീറ്റുകൾ
ആലപ്പുഴ - തകഴി - വേഴപ്രം - വാസുദേവൻ - 40, കാവാലം - വടക്കൻവെളിയനാട് - അജിത - 46.
എസ് ഡിപിഐ വിജയിച്ച സീറ്റുകൾ
പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി - 10. കടയ്ക്കാട് - ഹസീന.എം.ആർ - 9, ആലപ്പുഴ - പുന്നപ്ര തെക്ക് - 10 പവർഹൗസ് - സീനത്ത് - 132.
കേരള കോൺഗ്രസ് വിജയിച്ച സീറ്റുകൾ
കോട്ടയം - രാമപുരം ഗ്രാമ പഞ്ചായത്ത് - 18 അമനകര - ബെന്നി അബ്രഹാം - 129
സ്വതന്ത്രർ വിജയിച്ച സീറ്റുകൾ
പത്തനംതിട്ട - പത്തനംതിട്ട മുനിസിപ്പാലിറ്റി - 13.കുലശേഖരപതി - അൻസർ മുഹമ്മദ് - 251, ഇടുക്കി - കുടയത്തൂർ ഗ്രാമപഞ്ചായത്ത് - 02.കൈപ്പ - ശശി.പി.കെ - 56, മലപ്പുറം - അമരമ്പലം ഗ്രാമപഞ്ചായത്ത് - 02 ഉപ്പുവള്ളി - അനിത രാജു - 146.