- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രിക പിൻവലിക്കാതെ മത്സരത്തിൽ തുടരുന്നത് 957 സ്ഥാനാർത്ഥികൾ; അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരും; ഇവരിൽ പ്രവാസി വോട്ടർമാരായ 87318 പുരുഷന്മാരും 6086 സ്ത്രീകളും; പട്ടികയിലുള്ളത് 11 ട്രാൻസ്‌ജെൻഡർ വോട്ടർമാർ
തിരുവനന്തപുരം: നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർത്ഥികൾ. പത്രിക സമർപ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു
അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.
140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷന്മാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടും.