ലൂസിയാന: സെക്കന്റ് കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റിൽ നിന്നും യു.എസ്. കോൺഗ്രസ്സിലേക്ക് ഏപ്രിൽ 24 ശനിയാഴ്ച നടന്ന റൺ ഓഫ് മത്സരത്തിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ട്രോയ് കാർട്ടർക്ക് ഉജ്ജ്വല വിജയം.

നിലവിലുള്ള അംഗം സെഡ്രിക്ക് റിച്ച്മോണ്ട് പ്രസിഡന്റ് ബൈഡന്റെ സീനിയർ അഡ് വൈസറായി നിയമിതനായതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്ക് നടന്ന സ്പെഷൽ ഇലക്ഷനിൽ സ്വന്തം പാർട്ടിയിലെ തന്നെ കേരൺ കാർട്ടറെ പരാജയപ്പെടുത്തിയാണ് ട്രോയ് വൻ വിജയം നേടിയത്.

ശനിയാഴ്ച നടന്ന റൺ ഓഫ് മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ആരും തന്നെ യോഗ്യത നേടിയിരുന്നില്ല. നിലവിലുള്ള അംഗം റിച്ച്മോണ്ട് പിന്തുണ നൽകിയത്. ട്രോയ് കാർട്ടർക്കായിരുന്നു. പോൾ ചെയത വോട്ടിന്റെ 56 ശതമാനം ട്രോയ് നേടി.ന്യൂ ഓർലിയൻസ് ഉൾപ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ വോട്ടുകൾ പോലും ട്രോയ്ക്ക് നേടാനായതാണ് വിജയം ഉറപ്പിച്ചത്.ട്രോയ് കാർട്ടറും, കേരൺ കാർട്ടറും നിലവിലുള്ള ലൂസിയാന സ്റ്റേറ്റ് സെനറ്റ് അംഗങ്ങളാണ്.

കേരൺ കാർട്ടറെ യു.എസ്. കോൺഗ്രസ് അംഗം അലക്സാൻഡ്രിയ ഒക്കേഷ്യ- കോർട്ടസ്, മുൻ ജോർജിയ ഗവർണർ സ്ഥാനാർത്ഥി സ്റ്റേയ്സ് അബ്രഹാം എന്നിവർ പിന്തുണച്ചിരുന്നുവെങ്കിലും വിജയിക്കാനായില്ല. കേരണിന്റെ പരാജയം ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് അംഗങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. യു.എസ്. ഹൗസിൽ നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഡമോക്രാറ്റിക് പാട്രിക്ക് കാർട്ടറുടെ വിജയത്തോടെ 435 ൽ 219 അംഗങ്ങളുടെ പിന്തുണയായി. ആകെ(435), റിപ്പബ്ലിക്കൻ(212), ഒഴിവ് 4 സീറ്റ്.