- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മധ്യകേരളത്തിലെ സഭാ നേതാക്കളെ സുഖിപ്പിക്കുന്ന ദിവസം; നിശബ്ദ പ്രചരണത്തിൽ മുഖ്യം സഭാ വോട്ടുകളുടെ ഒഴുക്ക്; നാളെ നടക്കുന്നത് കോട്ട കാക്കാനുള്ള യുഡിഎഫ് അങ്കം; പ്രതീക്ഷ കൈവിടാതെ ഇടതുപക്ഷവും ബിജെപിയും
കൊച്ചി: കേരളത്തിലെ 7 ജില്ലകളിൽ നാളെയാണ് തദ്ദേശത്തിലെ വോട്ടെടുപ്പ്. നിശബ്ദ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിലാണ് മധ്യ കേരളം. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ യുഡിഎഫ് കോട്ടകളാണ് പോളിങ്ങ് ബൂത്തിലേക്ക് പോകുന്നത്. ആലപ്പുഴയിലും പാലക്കാട്ടും ഇടതു പക്ഷം പ്രതീക്ഷകൾ പുലർത്തുന്നു. ആലപ്പുഴയിലും പാലക്കാട്ടും ബിജെപി സാന
കൊച്ചി: കേരളത്തിലെ 7 ജില്ലകളിൽ നാളെയാണ് തദ്ദേശത്തിലെ വോട്ടെടുപ്പ്. നിശബ്ദ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിലാണ് മധ്യ കേരളം. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ യുഡിഎഫ് കോട്ടകളാണ് പോളിങ്ങ് ബൂത്തിലേക്ക് പോകുന്നത്. ആലപ്പുഴയിലും പാലക്കാട്ടും ഇടതു പക്ഷം പ്രതീക്ഷകൾ പുലർത്തുന്നു. ആലപ്പുഴയിലും പാലക്കാട്ടും ബിജെപി സാന്നിധ്യവും പരീക്ഷിക്കപ്പെടും. ഇതും യുഡിഎഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും കോൺഗ്രസിനും മുസ്ലിം ലീഗിനും നിർണ്ണായകമായ തെരഞ്ഞെടുപ്പ്. ഇതിൽ മധ്യകേരളത്തിൽ കോട്ടം തട്ടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുമില്ല. ഈ മേഖലയിലെ ക്രൈസ്വ വിഭാഗം ചതിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസിന്റെ നീക്കം. ഈ വോട്ടുകളെല്ലാം പെട്ടിയിലാക്കി തദ്ദേശത്തിൽ മുൻകൈ നേടാനുള്ള അണിയറ തന്ത്രങ്ങളാണ് കോൺഗ്രസ് ക്യാമ്പ് ഒരുക്കുന്നത്.
കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലും പിന്നെ ഒരു പരിധിവരെ തൃശൂരിലെ ക്രൈസ്തവ മേഖലകളാണ് പ്രധാനം. ഇവിടെ വോട്ടുറപ്പിക്കാൻ സഭാ നേതാക്കളെ തൃപ്തിപ്പെടുത്തിയാണ് യുഡിഎഫ് നീക്കം. മുൻ നിര നേതാക്കൾ തന്നെ പ്രാദേശിക തെരഞ്ഞെടുപ്പിൽ വോട്ട് അനുകൂലമാക്കാൻ സജീവമായി രംഗത്തുണ്ട്. ബാർ കോഴക്കേസിൽ മന്ത്രി കെ.എം. മാണിക്കെതിരായ കോടതി വിധി ശക്തികേന്ദ്രങ്ങളിൽ സൃഷ്ടിച്ച ആശയക്കുഴപ്പം മറികടക്കാൻ സഭാ വോട്ടുകൾ നിർണ്ണയകമാണ്. മധ്യകേരളത്തിൽ പലയിടത്തും ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിനുള്ള നീക്കങ്ങളുണ്ട്. സഭ കൈവിടില്ലെന്ന ഉറച്ച നിലപാടിലാണ് യു.ഡി.എഫ്. മുഖ്യമന്ത്രി തുടങ്ങിവച്ച ഈ നീക്കം കേരള കോൺഗ്രസും ഏറ്റെടുത്തു. സഭകളുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാണെന്നതിനാൽ പരമാവധി വോട്ട് തരപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമം. മലപ്പുറത്ത് എന്തുവന്നാലും മുസ്ലിം ലീഗ് ജയിച്ചു കയറുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് നടത്തുന്ന സൗഹൃദ മത്സരങ്ങളും ഇതിന് തടസ്സമാകില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മധ്യകേരളത്തിലാണ് കോൺഗ്രസ് നേതാക്കളുടെ കണ്ണ്.
ഇടതുമുന്നണി മധ്യകേരളത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് യു.ഡി.എഫിനെ ഞെട്ടിച്ചിട്ടുണ്ട്. ഇടതുമുന്നണിയും പി.സി. ജോർജിെന്റ കേരള കോൺഗ്രസ് സെക്കുലറും ബിജെപി–എസ്.എൻ.ഡി.പി സഖ്യവും സൃഷ്ടിക്കുന്ന ഭീഷണിക്ക് തടയിടാൻ സഭാ നേതൃത്വത്തിൽ ത്‌ന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷ. യു.ഡി.എഫ്. സഭ നേതാക്കളെ രഹസ്യമായി സന്ദർശിച്ചും ഫോണിൽ ബന്ധപ്പെട്ടും പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോർത്ത് ഇടതുമുന്നണി പ്രചാരണ രംഗത്ത് സൃഷ്ടിച്ച തരംഗത്തിലെ ആശങ്കയാണ് കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ അവസാന നിമിഷത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ കേരള കോൺഗ്രസിനും പ്രത്യേകിച്ച് യു.ഡി.എഫിനും പ്രേരകമായത്.
ബാർകോഴക്കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് തലസ്ഥാനത്തേക്ക് പോലും പോകാതെ പാലായിലെ വീട്ടിൽ കെ.എം. മാണി ഞായറാഴ്ചയും തിങ്കളാഴ്ചയും പാർട്ടി കേന്ദ്രങ്ങളിൽ പ്രചാരണത്തിനെത്തി. കോൺഗ്രസും കേരള കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നിടത്തും സൗഹൃദ മത്സരമുള്ള പഞ്ചായത്തുകളിലുമാണ് മാണിയുടെ സജീവ സാന്നിധ്യം. മധ്യകേരളത്തിലെ പാർട്ടിയുടെ ഓരോ സ്ഥാനാർത്ഥിയുടെയും വിജയസാധ്യത പ്രവർത്തകരിൽനിന്ന് അറിഞ്ഞ ശേഷമാണ് മാണിയുടെ നീക്കങ്ങൾ. മാത്രമല്ല മുഖ്യശത്രുവായ പി.സി. ജോർജ് ഇടതിനൊപ്പം ചേർന്ന് പാർട്ടിയുടെ തട്ടകത്തിൽ ഉയർത്തുന്ന വെല്ലുവിളിയും കളത്തിലിറങ്ങി കളിക്കാൻ മാണിയെ നിർബന്ധിതനാക്കി. നിലനിൽപിന് ജീവന്മരണ പോരാട്ടത്തിലാണ് ജോർജ്. ജില്ലാ പഞ്ചായത്തിൽ മൂന്നിടത്തും 150ൽപരം വാർഡുകളിലുമാണ് സെക്കുലറിെന്റ പോരാട്ടം.
എറണാകുളത്തും തീപാറുന്ന പോരാട്ടം. 74 ഡിവിഷനുള്ള കോർപറേഷനിൽ 40 സീറ്റെങ്കിലും കിട്ടുമെന്നാണ് കൊച്ചി ഭരിക്കുന്ന യുഡിഎഫിന്റെ വിലയിരുത്തൽ. അത്രതന്നെയേ ഇടതുമുന്നണിക്കും നോട്ടമുള്ളൂ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അത്ഭുതകരമായ വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആ വിജയം അതേപടി നിലനിർത്തുമെന്ന് ധൈര്യത്തോടെ യുഡിഎഫ് പറയാത്തതിന് കാരണം വിമതരുടെ ശല്യമാണ്. കോർപറേഷനിൽ കോൺഗ്രസ് മത്സരിക്കുന്ന 58 സീറ്റുകളിൽ മുപ്പതോളം വിമതരാണ് രംഗത്തുള്ളത്. പശ്ചിമകൊച്ചിയിൽ രണ്ട് ഡിവിഷനുകളിലും ചില നഗരസഭകളിലും വിമതരുണ്ടെങ്കിലും ദോഷകരമാകില്ലെന്നാണ് എൽഡിഎഫിന്റെ നിഗമനം. ബിജെപിയിലും വിമതശല്യമുണ്ട്. സിറ്റിങ് കൗൺസിലറായ ശ്യാമള പ്രഭുവിനെതിരെ ചെറളായിൽ സ്ഥാനാർത്ഥിയെ നിർത്തി ആർഎസ്എസാണ് പുതിയ പോർമുഖം തുറന്നത്. കോർപറേഷനിൽ യുഡിഎഫിന് 48ഉം എൽഡിഎഫിന് 24 കൗൺസിലർമാരുമാണ് നിലവിലെ സമ്പാദ്യം. തൃശൂരിലും വിമതരാണ് കോൺഗ്രസിന് തലവേദന. പാലക്കാട്ടും ഇതേ പ്രശ്‌നമുണ്ട്. പത്തനംതിട്ടയിൽ ഏകപക്ഷീയ വിജയമാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാൽ എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 1,40,08,026 വോട്ടർമാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇടത്, വലത്, ബിജെപി മുന്നണികൾ വാശിയോടെ രംഗത്ത് നിൽക്കുന്ന വോട്ടെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 77.83ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രണ്ടാം ഘട്ടത്തിൽ ഏഴു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12651 വാർഡുകളിലായി 44,388 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഒന്നാംഘട്ടത്തിൽ ഏഴ് ജില്ലകളിലെ 9220 വാർഡുകളിലേക്ക് 31161 സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ കൊച്ചി, തൃശൂർ കോർപറേഷനുകളിലായി യഥാക്രമം 403 ഉം 245 ഉം സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ 55 മുനസിപ്പാലിറ്റികളിലായി 1965 വാർഡുകളാണ് രണ്ടാംഘട്ടത്തിലുള്ളത്.
ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളും വാർഡുകളും മലപ്പുറം ജില്ലയിലാണ്.12 മുനിസിപ്പാലിറ്റികളിലായി 479 വാർഡുകൾ. ഏറ്റവും കുറവ് പത്തനംതിട്ടയിൽ. നാല് മുനിസിപ്പാലിറ്റികളിലായി 132 വാർഡുകൾ. പുതുതായി രൂപീകരിച്ച പന്തളം, ഹരിപ്പാട്, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെർപ്പളശ്ശേരി, മണ്ണാർക്കാട്, താനൂർ, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലായി 469 വാർഡുകളുണ്ട്