- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടി പൊട്ടിക്കഴിഞ്ഞാലും വിവാദം തീരില്ല; തോറ്റാലും ജയിച്ചാലും യുഡിഎഫിന് തലവേദന മാറില്ല; ഇടതിനേയും ബിജെപിയേയും കാത്തിരിക്കുന്നത് പ്രശ്‌നങ്ങൾ; ബാർകോഴയുടെ ഭാവിയും തെളിയും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുഫലം കേരള രാഷ്ട്രീയത്തിൽ പല പൊട്ടിതെറികളുമുണ്ടാക്കും. യു.ഡി.എഫിൽ മാത്രമല്ല, ഇടതുമുന്നണിയിലും ബിജെപിയിലും ഇത് പ്രശ്‌നമാകും. എല്ലാ പാർട്ടിയിലും തോൽവി വിഭാഗീയ പ്രശ്‌നങ്ങൾ ആളിക്കത്തിക്കും. ചിലർക്ക് രാഷ്ട്രീയ വനവാസം തന്നെ. രണ്ട് രാജികളുടെ കാര്യത്തിലും ഫലം പുറത്തുവരുന്നതോടെ തീരുമാനമാകും. കെ.എം. മാണ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുഫലം കേരള രാഷ്ട്രീയത്തിൽ പല പൊട്ടിതെറികളുമുണ്ടാക്കും. യു.ഡി.എഫിൽ മാത്രമല്ല, ഇടതുമുന്നണിയിലും ബിജെപിയിലും ഇത് പ്രശ്‌നമാകും. എല്ലാ പാർട്ടിയിലും തോൽവി വിഭാഗീയ പ്രശ്‌നങ്ങൾ ആളിക്കത്തിക്കും. ചിലർക്ക് രാഷ്ട്രീയ വനവാസം തന്നെ.
രണ്ട് രാജികളുടെ കാര്യത്തിലും ഫലം പുറത്തുവരുന്നതോടെ തീരുമാനമാകും. കെ.എം. മാണിയുടേയും പി.സി. ജോർജിന്റെയും കാര്യത്തിൽ. ഇതിൽ പി.സി. ജോർജിന്റെ രാജി ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ അദ്ദേഹം രാജിവയ്ക്കുമെന്നാണ് സൂചന. അടുത്ത നിയമസഭാ സമ്മേളനത്തിനുമുമ്പ് ജോർജ് രാജി വയ്ക്കുമെന്നാണ് പ്രചാരണം. യു.ഡി.എഫിന് തദ്ദേശ ഫലം തിരിച്ചടിയായാൽ മാണി ധനമന്ത്രി സ്ഥാനം രാജി വയ്ക്കാൻ നിർബന്ധിതനായേക്കും. അത് യു.ഡി.എഫിൽ പൊട്ടിത്തെറിക്ക് ഇടയാക്കുകയും ചെയ്യും. തിരഞ്ഞെടുപ്പുഫലത്തിനനുസരിച്ച് മാണിയുടെ രാജിക്കാര്യത്തിൽ കോൺഗ്രസിൽ നിന്നുതന്നെ മുറവിളി ഉയരും. തിരഞ്ഞെടുപ്പിനുശേഷം കെപിസിസി നിർവാഹക സമിതിയോഗം ബാർ കോഴക്കേസിലെ തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് കോൺഗ്രസ് ലീഗ് ബന്ധത്തിലും പ്രശ്‌നമാകും. മലപ്പുറത്ത് പലയിടങ്ങളിൽ ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുകയാണ്. അതിന്റെ ഫലം എന്താകുമെന്നതിനനുസരിച്ചാകും ഇരു പാർട്ടികളും തമ്മിലെ ബന്ധത്തിന്റെ പോക്ക്. ജയിച്ചാലും തോറ്റാലും പ്രശ്‌നങ്ങൾ ഉറപ്പ്. യുഡിഎഫ് ജയിച്ചാൽ അത് മാണിയുടെ വിജയമായി കേരളാ കോൺഗ്രസ് വ്യാഖ്യാനിക്കുമെന്ന തലവേദനയും കോൺഗ്രസിന് മുന്നിലുണ്ട്. കൂടുതൽ വിലപേശലുമായി കേരളാ കോൺഗ്രസും മുന്നണിയിൽ നിറയും. അതിനൊപ്പം ബാർ കോഴ വിവാദത്തിന്റെ രാഷ്ട്രീയ ഭാവിയും തദ്ദേശ ഫലം തീരുമാനിക്കും. യുഡിഎഫും മാണിയും ജയിച്ചാൽ ബാർ കോഴയെ പുച്ഛിച്ച് തള്ളി യുഡിഎഫ് മുന്നോട്ട. അല്ലെങ്കിൽ അതിന്റെ വിവാദച്ചുഴിയിൽ യുഡിഎഫ് വീഴും
തദ്ദേശ തിരഞ്ഞെടുപ്പുഫലം അനുസരിച്ച് ഇടതുമുന്നണിയിലും വിവദമുണ്ടാക്കും. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഇടതുമുന്നണിക്ക് വിജയിക്കാനായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചാൽ ചില്ലറ പൊട്ടിത്തെറികൾ മുന്നണിയിലുണ്ടാകും. സിപിഎമ്മിനകത്തും ചില പ്രശ്‌നങ്ങൾ ഉയർന്നുവന്നേക്കാം. പാർട്ടി നേതൃത്വമായി പലപ്പോഴും ഇടഞ്ഞിട്ടുള്ള പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ചാണ് ഇക്കുറി സിപിഐ(എം) തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണിക്ക് പരാജയം സംഭവിച്ചാൽ വി.എസിനോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ തുടർനിലപാടും വി.എസിന്റെ നിലപാടും മാറും. അല്ലെങ്കിൽ വീണ്ടും ഏറ്റുമുട്ടൽ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വി എസ് ഇടതുമുന്നണിയെ നയിക്കുമെന്ന മട്ടിലുള്ള സിപിഐ നേതാവ് സി ദിവാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. സിപിഐ(എം), സിപിഐ നേതാക്കൾ ദിവാകരനെതിരെ തള്ളി രംഗത്തെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ഈ ചർച്ച വീണ്ടും ഉയർന്നുവന്നേക്കാം. ഇടതു മുന്നണി വിപുലീകരണവും ചർച്ചയാകും. ജയിച്ചാലും തോറ്റാലും ഈ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ വാക് പോര് ഉറപ്പാണ്.
ബിജെപിയിലുമുണ്ട് ചില പ്രശ്‌നങ്ങൾ. തിരഞ്ഞെടുപ്പിനുശേഷം പി.പി. മുകുന്ദനെ പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ട്. ഇതിനെ വി മുരളീധരൻ എതിർക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാകും ഈ വിഷയങ്ങളിൽ അന്തിമ തീരുമാനത്തെ സ്വാധീനിക്കുക. തിരഞ്ഞെടുപ്പിനുശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിൽ ചില അഴിച്ചുപണികളും ഉണ്ടാകാനിടയുണ്ട്. ചിലരുടെ സ്ഥാനങ്ങൾ നഷ്ടപ്പെട്ടേക്കാം. ഫലത്തെ അടിസ്ഥാനമാക്കി എസ്.എൻ.ഡി.പിയുമായുള്ള സഖ്യത്തിന്റെ തുടർ നടപടികളും ചർച്ചയാകും. ഇതും ബിജെപിയിലെ ശക്തി കേന്ദ്രങ്ങളെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.