തിരുവനന്തപുരം: സംസ്ഥാനത്തെ 879 ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 545 എണ്ണം എൽ.ഡി.എഫും, 313 എണ്ണം യു.ഡി.എഫും 12 എണ്ണം ബിജെപി യും നേടി. ഒമ്പത് പഞ്ചായത്തുകളിൽ സ്വതന്ത്രർ തിരഞ്ഞെടുക്കപ്പെട്ടു. 145 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിൽ 92 എണ്ണം എൽ.ഡി.എഫും 53 എണ്ണം യു.ഡി.എഫും, നേടി. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫും യു.ഡി.എഫും 7 എണ്ണം വീതം നേടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കാണിത്.

വിശദാംശങ്ങൾ ചുവടെ.
തിരുവനന്തപുരം:
ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-എട്ട്, യു.ഡി.എഫ്-രണ്ട്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-51, യു.ഡി.എഫ്-18, ബിജെപി-നാല്.
കൊല്ലം:
ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-11
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-55, യു.ഡി.എഫ്-ഒമ്പത്
പത്തനംതിട്ട:
ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-മൂന്ന്, യു.ഡി.എഫ്-അഞ്ച്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-28, യു.ഡി.എഫ്-19, ബിജെപി-രണ്ട്, സ്വതന്ത്രർ-രണ്ട്
ആലപ്പുഴ:
ജില്ലാ പഞ്ചായത്ത്എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-ഒമ്പത്, യു.ഡി.എഫ്-മൂന്ന്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-45, യു.ഡി.എഫ്-24, ബിജെപി-ഒന്ന്, സ്വതന്ത്രർ-ഒന്ന്
കോട്ടയം:
ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-രണ്ട്, യു.ഡി.എഫ്-എട്ട്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-24, യു.ഡി.എഫ്-40, സ്വതന്ത്രർ-ഒന്ന്.
ഇടുക്കി:
ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-മൂന്ന്, യു.ഡി.എഫ്-അഞ്ച്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-22, യു.ഡി.എഫ്-28
എറണാകുളം:
ജില്ലാ പഞ്ചായത്ത്‌യു.ഡി.എഫ്,
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-അഞ്ച്, യു.ഡി.എഫ്-ഏഴ്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-40, യു.ഡി.എഫ്-35, സ്വതന്ത്രർ-ഒന്ന്
തൃശൂർ:
ജില്ലാ പഞ്ചായത്ത്എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-13, യു.ഡി.എഫ്-മൂന്ന്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-64, യു.ഡി.എഫ്-16, ബിജെപി-ഒന്ന്
പാലക്കാട്:
ജില്ലാ പഞ്ചായത്ത്എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-11, യു.ഡി.എഫ്-രണ്ട്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-68, യു.ഡി.എഫ്-18, സ്വതന്ത്രർ-ഒന്ന്
മലപ്പുറം:
ജില്ലാ പഞ്ചായത്ത്‌യു.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-രണ്ട്, യു.ഡി.എഫ്-11
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-27, യു.ഡി.എഫ്-43, സ്വതന്ത്രർ-ഒന്ന്
കോഴിക്കോട്:
ജില്ലാ പഞ്ചായത്ത്എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-ഒമ്പത്, യു.ഡി.എഫ്-മൂന്ന്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-40, യു.ഡി.എഫ്-21, സ്വതന്ത്രർ-ഒന്ന്
വയനാട്:
ജില്ലാ പഞ്ചായത്ത്‌യു.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-ഒന്ന്, യു.ഡി.എഫ്-രണ്ട്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-16, യു.ഡി.എഫ്-അഞ്ച്
കണ്ണൂർ:
ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്,
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-11
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-50, യു.ഡി.എഫ്-20
കാസർഗോഡ്:
ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്,
ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്-നാല്, യു.ഡി.എഫ്-രണ്ട്
ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്-15, യു.ഡി.എഫ്-17, ബിജെപി-നാല്, സ്വതന്ത്രർ-ഒന്ന്