- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ 140 മണ്ഡലങ്ങളും മെയ് 16ന് പോളിങ്ങ് ബൂത്തിലേക്ക്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് കേരളത്തിനൊപ്പം; ബംഗാളിൽ ആറു ഘട്ടമായും അസമിൽ രണ്ട് ഘട്ടമായും പോളിങ്ങ്; അഞ്ച് സംസ്ഥാനങ്ങളിലും മെയ് 19ന് ഫലപ്രഖ്യാപനം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു
ന്യൂഡൽഹി: കേരളാ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 16ന് നടക്കും. ഫലപ്രഖ്യാപനം മെയ് 19ന്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 19ന് തന്നെയാണ്. കേരളത്തിലേ വോട്ടെടുപ്പ് ദിവസം തന്നെയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വ
ന്യൂഡൽഹി: കേരളാ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 16ന് നടക്കും. ഫലപ്രഖ്യാപനം മെയ് 19ന്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 19ന് തന്നെയാണ്. കേരളത്തിലേ വോട്ടെടുപ്പ് ദിവസം തന്നെയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ്. ബംഗാളിൽ ആറുഘട്ടമായും അസമിൽ രണ്ട് ഘട്ടമായും പോളിങ് നടക്കും.
കേരളത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണ തൃപ്തരാണ്. ഇതുകൊണ്ടാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിലൂടെ രാഷ്ട്രീയപാർട്ടികൾക്ക് കൂടുതൽ സമയം കിട്ടും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിലിൽ നിലവിൽ വരും.
കേരളത്തിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
തെരഞ്ഞെടുപ്പ് വിജ്ഞാപനം-ഏപ്രിൽ 22
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി-ഏപ്രിൽ 29ന്
സൂക്ഷ്മ പരിശോധന-ഏപ്രിൽ 30ന്
പത്രിക പിൻവലിക്കൽ-മെയ് 2
വോട്ടെടുപ്പ്-മെയ് 16
ഫലപ്രഖ്യാപനം-മെയ് 19
സമാനമായ സമയക്രമം തന്നെയാണ് തമിഴ്‌നാടിനും പുതുച്ചേരിയിക്കും. മെയ് 16ന് വോട്ടെടുപ്പും 19ന് വോട്ടെണ്ണലും നടക്കും. അതായത് ദക്ഷിണേന്ത്യയിൽ മുഴുവൻ ഒറ്റഘട്ടമായാണ് നടപടിക്രമങ്ങൾ. ഈ മേഖലയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ ഒറ്റഘട്ട തെരഞ്ഞെടുപ്പിൽ പോലും കഴിയുമെന്നാണ് വിലയിരുത്തൽ. മെച്ചപ്പെട്ട ഏകോപനത്തിനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. അതായത് കേരളത്തിലും തമിഴ്‌നാട്ടിലും പുതിച്ചേരിയിലും പ്രചരണത്തിന് രാഷ്ട്രീയപാർട്ടികൾക്ക് കൂടുതൽ സമയം കിട്ടും. എന്നാൽ ബംഗാളിൽ ആറു ഘട്ടമാണ് വോട്ടെടുപ്പ്. ഏപ്രിൽ 4, ഏപ്രിൽ 11, ഏപ്രിൽ 17, ഏപ്രിൽ 25, ഏപ്രിൽ 30, മെയ് 5 തീയതികളിലാണ് ബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ഏപ്രിൽ നാലിനും ഏപ്രിൽ 11നും വോട്ടെടുപ്പ് നടക്കും. ബംഗാളിലേയും അസമിലേയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇക്കുറി നോട്ടയ്ക്ക് ചിഹ്നം ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിൽ ഇത്തവണ മത്സരിക്കുന്നവരുടെ ഫോട്ടോയും ഉണ്ടാവും. വോട്ടെടുപ്പ് തീയതിയുടെ പത്തു ദിവസം മുമ്പുവരെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കാനുള്ള അനുമതിയും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകി. കേരളത്തിൽ 140 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിൽ 234 സീറ്റുകളിലേക്കും ബംഗാളിൽ 294 സീറ്റുകളിലേക്കും അസമിൽ 126 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ബംഗാളിലും അസമിലും എല്ലാ പോളിങ് സ്‌റ്റേഷനുകളിലും കേന്ദ്രസേനയ്ക്കായിരിക്കും സുരക്ഷാ ചുമതല.
കേരളത്തിൽ 21498 പോളിങ് സ്റ്റേഷനുകളിലായി കേരളത്തിൽ 2.56 കോടി വോട്ടർമാർ പോളിങ്ങ് ബൂത്തിലെത്തും. ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് മുഴുവൻ. അസമിൽ 1.98, തമിഴ്‌നാട്ടിൽ 5.8 കോടി, ബംഗാളിൽ 6.55 കോടി, പുതുച്ചേരിയിൽ 9.27 ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. രാജ്യത്താകെ 824 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർക്കാർ പരിപാടികൾക്കു നിയന്ത്രണം വന്നു. മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എല്ലാവരും പാലിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു. വിപുലമായ ക്രമീകരണവും സുരക്ഷാ സംവിധാനവും ഒരുക്കിയാണ് തെരഞ്ഞെടുപ്പ്. ഒരു ജില്ലയിൽ അഞ്ചു കേന്ദ്ര നിരീക്ഷകരെ നിയമിക്കാനാണ് തീരുമാനം. പശ്ചിമബംഗാളിലും അസമിലും എല്ലാ പൊളിങ് സ്റ്റേഷനുകളിലും കേന്ദ്രസേനയെ വിന്യസിക്കും. ആവശ്യമുള്ളയിടങ്ങളിൽ കേന്ദ്രസേനയെയും അർധസൈനിക വിഭാഗങ്ങളെയും നിയോഗിക്കുമെന്നും കമ്മീഷൻ അറിയിച്ചു. നിരീക്ഷണ വാഹനങ്ങളിൽ ജിപിഎസ് ഒരുക്കും. വോട്ടിങ് വിവരങ്ങൾ അതതു സമയം ഇന്റർനെറ്റിൽ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിപ്പിച്ചാകും തെരഞ്ഞെടുപ്പ്.
വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം പതിക്കും, വോട്ടർമാരുടെ ചിത്രം പതിച്ച സ്ലിപ്പുകൾ ലഭ്യമാക്കും, ഭിന്നശേഷിയുള്ളവർക്കു റാന്പുകളും പ്രത്യേക സ്റ്റേഷനുകളും, നോട്ടയ്ക്കു പ്രത്യേക ചിഹ്നം, സ്ത്രീകൾക്കു പ്രത്യേക പോളിങ് സ്റ്റേഷനുകൾ ഒരുക്കും. ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ത്രീകൾ ഇങ്ങനെ ഏറെ പ്രത്യേകതകൾ തെരഞ്ഞെടുപ്പിനുണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചു.