- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം തുടങ്ങി; വൃക്ഷത്തൈ നട്ടു വ്യത്യസ്തനായി കടകംപള്ളി സുരേന്ദ്രൻ; കെ എം മാണിയും തിരുവഞ്ചൂരും കുമ്മനവും വി മുരളീധരനും ആദ്യ ദിനം പത്രിക സമർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു തുടങ്ങി. രാവിലെ 11 മണിയോടെ ഗവർണർ പി.സദാശിവമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെത്തുടർന്നാണു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയത്. കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണു നാമനിർദേശപത്രികാ സമർപ്പണം വ്യത്യസ്തമാക്കിയത്. കഴക്കൂട്ടത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും കാൽനട ജാഥയായി കഴക്കൂട്ടം ബ്ലോക്ക് ഓഫീസിൽ എത്തി പത്രിക സമർപ്പിക്കുന്നതിനു മുമ്പ് ബ്ലോക്ക് ഓഫീസ് വളപ്പിൽ കടകംപള്ളി വൃക്ഷത്തൈ നട്ടു. എൽഡിഎഫിന്റെ പരിസ്ഥിതി സൗഹാർദ വികസന സന്ദേശം മുന്നോട്ടു വച്ചാണു സ്ഥാനാർത്ഥി വൃക്ഷത്തെ നട്ടത്. കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വി.മുരളീധരനും ഇന്നു പത്രിക സമർപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു, കേരളാ കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ, കെ. മുരളീധരൻ, സി.എ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു തുടങ്ങി. രാവിലെ 11 മണിയോടെ ഗവർണർ പി.സദാശിവമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതിനെത്തുടർന്നാണു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയത്. കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണു നാമനിർദേശപത്രികാ സമർപ്പണം വ്യത്യസ്തമാക്കിയത്. കഴക്കൂട്ടത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും കാൽനട ജാഥയായി കഴക്കൂട്ടം ബ്ലോക്ക് ഓഫീസിൽ എത്തി പത്രിക സമർപ്പിക്കുന്നതിനു മുമ്പ് ബ്ലോക്ക് ഓഫീസ് വളപ്പിൽ കടകംപള്ളി വൃക്ഷത്തൈ നട്ടു. എൽഡിഎഫിന്റെ പരിസ്ഥിതി സൗഹാർദ വികസന സന്ദേശം മുന്നോട്ടു വച്ചാണു സ്ഥാനാർത്ഥി വൃക്ഷത്തെ നട്ടത്.
കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വി.മുരളീധരനും ഇന്നു പത്രിക സമർപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു, കേരളാ കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ, കെ. മുരളീധരൻ, സി.എംപി നേതാവ് സി.പി ജോൺ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമർപ്പിച്ച പ്രമുഖർ.
ഏറെ ആരോപണങ്ങൾ നേരിട്ട തനിക്ക്, നടന്നതെല്ലാം ഗൂഢാലോചനയാണെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പിലൂടെ കഴിയുമെന്ന് കെ.എം മാണി പറഞ്ഞു. ചില കാര്യങ്ങൾക്കുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും പത്രിക സമർപ്പിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങവെ അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയം കലക്ടറേറ്റിൽ എത്തി റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർക്കു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്കൊപ്പമെത്തിയാണ് മാണി പത്രിക സമർപ്പിച്ചത്. നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കിയ മാണി നേരിടുന്ന പതിമൂന്നാമത്തെ മത്സരമാണ് ഇക്കൂറി. കഴിഞ്ഞ രണ്ടു തവണ നേരിട്ട എൻ.സി.പിയുടെ മാണി സി.കാപ്പനാണ് എൽ.ഡി.എഫിലെ എതിരാളി.
ഈ മാസം 29ന് മൂന്ന് മണി വരെ പത്രിക സമർപ്പിക്കാം. 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ഇതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുനഃപ്രസിദ്ധീകരിക്കും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും 29 നു പത്രിക നൽകും. മുന്നണികൾ മുൻനിര നേതാക്കളുടെ പ്രചാരണപര്യടനം ആരംഭിച്ചുകഴിഞ്ഞു. 25 നു ശേഷം ദേശീയ നേതാക്കളും വന്നുതുടങ്ങും. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ചവരെ 10,39,954 അപേക്ഷകൾ ലഭിച്ചു. തിരുവനന്തപുരത്തായിരുന്നു കൂടുതൽ അപേക്ഷകൾ, 1,24,169. കുറവ് വയനാട്ടിൽ, 23,206. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ച മണ്ഡലം താനൂരാണ്, 15,452. കുറവ് ആലത്തൂരിലായിരുന്നു 3,675.