- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും നാളെയും ചിങ്കിടപ്പോടെ കാത്തിരിക്കണം; വ്യാഴാഴ്ച പത്ത് മണിയോടെ ട്രെൻഡ് അറിയാം; ത്രികോണ മത്സര പ്രതീതി ഉയർത്തിയിട്ടും പോളിങ് ശതമാനം കുറഞ്ഞത് കൂടുതൽ ആശങ്കയിൽ ആക്കുന്നത് ബിജെപി ക്യാമ്പിനെ
തിരുവനന്തപുരം : ഇനി കാത്തിരിപ്പാണ്. രണ്ട് മാസത്തെ പ്രചരണ കോലാഹലങ്ങളെല്ലാം അവസാനിച്ചു. കേരളത്തിലുടനീളം ബിജെപി ത്രികോണ മത്സര പ്രതീതിയുണ്ടാക്കിയിട്ടും. കനത്ത പോളിങ് നടന്നില്ല. അവസാനം പോളിങ് 74.12 ശതമാനത്തിൽ എത്തി നിലച്ചു. മറ്റന്നാൾ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഒന്നരമണിക്കൂറിനകം കേരളം ഇടത്തോട്ടോ വലത്തോട്ടോ എന്ന് വ്യക്തമാകും. രണ്ടര മണിക്കൂറിനുള്ളിൽ അന്തിമ ഫലവുമറിയാം. എൽഡിഎഫിനും യുഡിഎഫിനും പുറമേ ബിജെപിയും ബിഡിജെഎസും കൂടി കാട്ടിയ വീറും വാശിയും എല്ലാ ജില്ലകളിലും വോട്ടെടുപ്പിലും പ്രകടമായി. എന്നാൽ മഴ പ്രതീക്ഷകളെ ബാധിച്ചു. വോട്ട് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്തുണ്ടാവുകയും ചെയ്തിട്ടും പോളിങ് ശതമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ഇത് ബാധിക്കുക ബിജെപിയുടെ സാധ്യതകളെയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.12%, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 74.02%, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 77.76% വീതമായിരുന്നു പോളിങ്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 80.54 ശതമാനത്തിനു ശേഷം 2011ൽ ആണ
തിരുവനന്തപുരം : ഇനി കാത്തിരിപ്പാണ്. രണ്ട് മാസത്തെ പ്രചരണ കോലാഹലങ്ങളെല്ലാം അവസാനിച്ചു. കേരളത്തിലുടനീളം ബിജെപി ത്രികോണ മത്സര പ്രതീതിയുണ്ടാക്കിയിട്ടും. കനത്ത പോളിങ് നടന്നില്ല. അവസാനം പോളിങ് 74.12 ശതമാനത്തിൽ എത്തി നിലച്ചു.
മറ്റന്നാൾ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഒന്നരമണിക്കൂറിനകം കേരളം ഇടത്തോട്ടോ വലത്തോട്ടോ എന്ന് വ്യക്തമാകും. രണ്ടര മണിക്കൂറിനുള്ളിൽ അന്തിമ ഫലവുമറിയാം. എൽഡിഎഫിനും യുഡിഎഫിനും പുറമേ ബിജെപിയും ബിഡിജെഎസും കൂടി കാട്ടിയ വീറും വാശിയും എല്ലാ ജില്ലകളിലും വോട്ടെടുപ്പിലും പ്രകടമായി. എന്നാൽ മഴ പ്രതീക്ഷകളെ ബാധിച്ചു. വോട്ട് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്തുണ്ടാവുകയും ചെയ്തിട്ടും പോളിങ് ശതമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ഇത് ബാധിക്കുക ബിജെപിയുടെ സാധ്യതകളെയാണ്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.12%, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 74.02%, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 77.76% വീതമായിരുന്നു പോളിങ്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 80.54 ശതമാനത്തിനു ശേഷം 2011ൽ ആണ് ഏറ്റവും കൂടുതൽ പോളിങ് ഉണ്ടായത്. മരിച്ചുപോയവർ, ഇരട്ടിപ്പുണ്ടായവ എന്നിവ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ചിട്ടും പോളിങ് ശതമാനം വലിയ തോതിൽ മെച്ചപ്പെട്ടില്ല. പോളിങ് പൊതുവേ സമാധാനപരമായിരുന്നു. എവിടെയും റീപോളിങ് പ്രഖ്യാപിച്ചിട്ടുമില്ല. ഏറ്റവും കൂടുതൽ പോളിങ് ശതമാനം കണ്ണൂർ ജില്ലയിലാണ്: 78.49. കുറവ് പത്തനംതിട്ടയിലും, 61.95%.
സാധാരണഗതിയിൽ പോളിങ് ശതമാനം കുറയുന്ന പതിവുള്ള തിരുവനന്തപുരവും ഇത്തവണ 70 ശതമാനവും കടന്ന് 72.53 ശതമാനത്തിലെത്തി. മുന്നണികൾക്കെല്ലാം പ്രതീക്ഷ നൽകിക്കൊണ്ട് ത്രികോണമത്സരം നടന്ന സ്ഥലങ്ങളിൽ പോളിങ് ശതമാനം ഉയർന്നിട്ടുണ്ട്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാസന്നാഹങ്ങളും മുൻകരുതലുകളുമായി നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധം എങ്ങും സംഘർഷമുണ്ടായില്ല. പലേടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെങ്കിലും അതൊക്കെ പരിഹരിക്കപ്പെട്ടു. കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങളും തടയാനായി.
19ന് രാവിലെ എട്ടുമണി മുതൽ കേരളത്തിലെ 80 കേന്ദ്രങ്ങളിൽ വോട്ടെണ്ണും. മിനുട്ടുകൾക്കകം വിജയസാധ്യതകൾ വെളിപ്പെടും. രാവിലെ പത്തുമണിയോടെ മിക്ക മണ്ഡലങ്ങളിലെയും ഫലമറിയാനാവും.