- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണൽ എട്ട് മണിയോടെ; ആദ്യ ഫല സൂചനകൾ ഒൻപത് മണിക്ക്; പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനൊരുങ്ങി മോദി-അമിത്ഷാ കൂട്ടുകെട്ട്; ദേശീയ പാർട്ടിയാകുമെന്ന് പ്രതീക്ഷ ശക്തമാക്കി ആംആദ്മിയും; പഞ്ചാബിലും ഗോവയിലും ഭരണം പിടിച്ചില്ലെങ്കിൽ കോൺഗ്രസ് പടുകുഴിയിലേക്ക്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
ന്യൂഡൽഹി: നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത്് ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. അതേസമയം വലിയ നിരാശയിലേക്കാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നീങ്ങുന്നതും. രാജ്യത്തെമ്പാടും പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ശക്തിപ്രാപിക്കുന്നതിന്റെ സൂചനകളും അതോടൊപ്പം വെറുമൊരു ഡൽഹി പാർട്ടിയെന്ന് വിലയിരുത്തപ്പെട്ട ആംആദ്മി ആ നിലവിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കും വേരുകൾ വ്യാപിപ്പിക്കുന്നതിന്റേയും സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് തിരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുമ്പോൾ അത് ഏറ്റവുമധികം ആശ്വാസം പകരുക ബിജെപിക്കാവുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. പത്തുമണിയോടെ ആദ്യഫലസൂചനകൾ ലഭിക്കും. 12 മണിയോടെ ഫലമറിയാൻ സാധിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വ്യാ
ന്യൂഡൽഹി: നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത്് ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. അതേസമയം വലിയ നിരാശയിലേക്കാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നീങ്ങുന്നതും. രാജ്യത്തെമ്പാടും പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ശക്തിപ്രാപിക്കുന്നതിന്റെ സൂചനകളും അതോടൊപ്പം വെറുമൊരു ഡൽഹി പാർട്ടിയെന്ന് വിലയിരുത്തപ്പെട്ട ആംആദ്മി ആ നിലവിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കും വേരുകൾ വ്യാപിപ്പിക്കുന്നതിന്റേയും സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് തിരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുമ്പോൾ അത് ഏറ്റവുമധികം ആശ്വാസം പകരുക ബിജെപിക്കാവുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. പത്തുമണിയോടെ ആദ്യഫലസൂചനകൾ ലഭിക്കും. 12 മണിയോടെ ഫലമറിയാൻ സാധിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വ്യാഴാഴ്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ യു.പി. കാവിയണിയുമോയെന്നറിയാനാണ് രാജ്യം കാത്തിരിക്കുന്നത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകൾനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. മാറുമെന്നാണ് പ്രവചനം. പഞ്ചാബിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോൾ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളും ബിജെപി.ക്കൊപ്പമെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ആ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി എത്തുകയും ചെയ്തതിനു ശേഷം മൂന്നുതവണയാണ് അഞ്ചു സംസ്ഥാനങ്ങളിൽ വീതം രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. ഇതിനിടയിൽ ബീഹാറിലും തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ ആദ്യഘട്ടത്തിൽ വൻ വിജയം നേടാനായെങ്കിലും പിന്നീട് ആ നേട്ടം ആവർത്തിക്കാനായില്ല. എന്നാൽ ഇത്തവണ നോട്ടുനിരോധനം രാജ്യത്ത് പാർട്ടിക്ക് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ വന്നതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വൻ നേട്ടം കൊയ്യാൻ ഒരുങ്ങുകയാണ് ബിജെപി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം ആഘോഷിച്ചതിന് പിന്നാലെ പാർട്ടി അടുത്തൊരു ആഘോഷത്തിന് കൂടി ഒരുങ്ങുകയാണെന്നാണ് എക്സിറ്റ് പോൾ സൂചനകൾ.
രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ പുതുയുഗം പിറവികൊണ്ടതിന് പിന്നാലെ മൂന്നുതവണയാണ് അഞ്ചു സംസ്ഥാനങ്ങളിൽ വീതം തിരഞ്ഞെടുപ്പ് നടന്നത്. അമിത്ഷാ എന്ന വിശ്വസ്തനെ തിരഞ്ഞെടുപ്പുകളുടെ ബുദ്ധികേന്ദ്രമാക്കിവച്ച്, അവയുടെ ചുക്കാൻ ഏൽപിച്ച് നരേന്ദ്ര മോദി തന്റെ അശ്വമേധം തുടരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളും വൻ വിജയമാണെന്നല്ല, മറിച്ച് ഡൽഹിയിൽ ഉൾപ്പെടെ ആംആദ്മിക്കെതിരെ നേടിയ കൂട്ടത്തോൽവിയും ഈ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പട്ടികയിലുണ്ട്.
മോദി സർക്കാരിന്റെ ആദ്യവർഷം അഞ്ച് വലിയ വിജയങ്ങളോടെയാണ് അമിത്ഷാ പാർട്ടി അധ്യക്ഷനെന്ന നിലയിൽ മനോഹരമായി പിന്നിട്ടത്. ഡൽഹിയിലെ വൻ തോൽവി ഒഴിച്ചാൽ. ലോക്സഭയിലെ വൻ വിജയത്തിന് ചുക്കാൻ പിടിച്ച അമിത്ഷായ്ക്ക് പിന്നീട് 2005ൽ നടന്ന ഹരിയാന, മഹാരാഷ്ട്ര, ജമ്മു, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയങ്ങൾ വലിയ നേട്ടമായി മാറി. ഡൽഹിയിൽ വൻ തോൽവിയും. അതേവർഷം തന്നെ നടന്ന ബീഹാർ തിരഞ്ഞെടുപ്പിൽ വിശാലസഖ്യം ബിജെബിക്കെതിരെ നിലകൊണ്ടതു കൊണ്ട് അവിടെയും മോദിക്കും അമിത്ഷായ്ക്കും അടിപതറി. കോൺഗ്രസുൾപ്പെടെ മറ്റെല്ലാ കക്ഷികളും കൈകോർത്തപ്പോഴും പക്ഷേ, മൂന്നാമത്തെ വലിയ കക്ഷിയായി ബീഹാറിൽ ബിജെപി ശക്തികാട്ടി.
കഴിഞ്ഞവർഷം കേരളവും തമിഴ്‌നാടും ബംഗാളും പുതുച്ചേരിയും അസമും ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് അടുത്ത വലിയ സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടന്നു. പക്ഷേ, അസമിൽ മാത്രമേ ബിജെപിക്ക് പ്രതീക്ഷയുണ്ടായുള്ളൂ. അവിടെ അവർ വിജയിച്ചപ്പോഴും മറ്റു നാലു സംസ്ഥാനങ്ങളിലും കാര്യമായ നേട്ടമുണ്ടായില്ല. പക്ഷേ ഇപ്പോൾ വീണ്ടും അഞ്ചു സംസ്ഥാനങ്ങളിലെ ഫലം ഇന്ന് പുറത്തുവരാനിരിക്കെ വലിയ പ്രതീക്ഷയിലാണ് ബിജെപി. എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതു പ്രകാരം കാര്യങ്ങൾ നടന്നാൽ മൂന്നുസംസ്ഥാനങ്ങളിൽ അവർക്ക് ഭരണപ്രതീക്ഷയുണ്ട്. ഉത്തരാഖണ്ഡലും ഗോവയിലും മണിപ്പൂരിലും ഉറച്ചസാധ്യത കൽപിക്കപ്പെടുന്ന ബിജെപിക്ക് യുപിയിലും ഭരണം പിടിച്ചടക്കാനാകുമെന്ന പ്രതീക്ഷയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയിട്ടുള്ളത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ ബിജെപിക്ക് ചാണക്യയുടെ അഭിപ്രായ സർവേയിൽ 285 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ യുപിയിൽ ഉൾപ്പെടെ വൻ മുന്നേറ്റം നടത്താനായാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അമിത്ഷാ-മോദി കൂട്ടുകെട്ട് അരക്കിട്ടുറപ്പിക്കുന്നതാകും. കോൺഗ്രസിന്റെ അവസ്ഥ ദേശീയ തലത്തിൽ കൂടുതൽ മോശമായി മാറുകയും ചെയ്യും. ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർ കുറഞ്ഞത് ഗോവയിലും പഞ്ചാബിലും ഭരണം പിടിക്കുകയെങ്കിലും വേണ്ടിവരും. അതേസമയം, ദേശീയ പാർട്ടിയെന്ന നിലയിലേക്ക് ഡൽഹി വിട്ട് വളരാൻ ഒരുങ്ങുകയാണോ ആം ആദ്മിയെന്ന സൂചനകളും പ്രകടമാണ്. ഡൽഹിക്കടുത്തുള്ള പഞ്ചാബിലേക്കാണ് ആംആദ്മി പടർന്നുകയറുകയെന്നാണ് സൂചന. മുൻപും അവരുടെ വിജയം എക്സിറ്റ് പോളുകൾക്ക് പുറത്താണ് നിന്നത് എന്നതിനാൽ അന്തിമ വിലയിരുത്തൽ ഇപ്പോഴും പ്രവചനാതീതം.
ഇത്തവണ ഇന്ത്യ ടിവി സീ വോട്ടർ സർവേകളിൽ അവർക്ക് പഞ്ചാബിൽ സാധ്യത കൽപിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും മണിക്കൂറുകൾക്കകം അന്തിമ ഫലം പുറത്തുവരാനിരിക്കെ ഏറ്റവുമധികം ആശങ്കയിലുള്ളത് കോൺഗ്രസാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായാൽ ലോക്സഭയ്ക്ക് പുറത്ത് രാജ്യസഭയിലും പിടിമുറുക്കാൻ ബിജെപിക്ക് ആകുമെന്ന സാധ്യതയും ഈ തിരഞ്ഞെടുപ്പോടെ ഉരുത്തിരിയുകയാണ്.