- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോറികളുടെ മുൻതൂക്കം വെറും ഒരു ശതമാനമായി കുറഞ്ഞു; ഒറ്റയ്ക്ക് തെരേസ മെയ്‌ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്ന് അവസാന റിപ്പോർട്ടുകൾ; ജെറമി കോർബിൻ പ്രധാനമന്ത്രി പദവിയിലേക്കോ...?
ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇനി വെറും നാല് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. ഇതിനിടെ ടോറികൾക്ക് ലേബറിനേക്കാൾ വെറും ഒരു ശതമാനം മുൻതൂക്കം മാത്രമേയുള്ളുവെന്ന ഞെട്ടിപ്പിക്കുന്ന പോൾ ഫലം പുറത്ത് വന്നു. ഇക്കാരണത്താൽ തെരേസ മെയ്‌ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇക്കാരണത്താൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രി പദിവിയിലെത്താനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ ഏറിയിരിക്കുന്നുവെന്നാണ് വിവിധ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഡെയിലി മെയിലിന് വേണ്ടി നടത്തിയ ഏറ്റവും പുതിയ സർവേഷൻ സർവേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഫലം പുറത്ത് വന്നിരിക്കുന്നത്. അതനുസരിച്ച് കോൺസർവേറ്റീവുകൾക്ക് 40 ശതമാനം വോട്ട് ലഭിക്കുമ്പോൾ 39 ശതമാനം വോട്ട് നേടി ലേബർ പാർട്ടി തൊട്ട് പുറകെ തന്നെയുണ്ട്. കഴിഞ്ഞ രാത്രി പുറത്ത് വന്ന മറ്റ് പോളുകൾ അനുസരിച്ച് ടോറികൾക്ക് 12 ശതമാനവും ലേബർ പാർട്ടിക്ക് ആറ് ശതമാനവുമാണ് ലീഡ്. ആണവായുധങ്ങളോടുള്ള കോർബിന്റെ നിലപാട് വിലിയിരുത്തുമ്പോൾ നിരവധി പേർ കോർബിന് അനുകൂലമായി വോട്ട് ച
ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇനി വെറും നാല് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. ഇതിനിടെ ടോറികൾക്ക് ലേബറിനേക്കാൾ വെറും ഒരു ശതമാനം മുൻതൂക്കം മാത്രമേയുള്ളുവെന്ന ഞെട്ടിപ്പിക്കുന്ന പോൾ ഫലം പുറത്ത് വന്നു. ഇക്കാരണത്താൽ തെരേസ മെയ്‌ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇക്കാരണത്താൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രി പദിവിയിലെത്താനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ ഏറിയിരിക്കുന്നുവെന്നാണ് വിവിധ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഡെയിലി മെയിലിന് വേണ്ടി നടത്തിയ ഏറ്റവും പുതിയ സർവേഷൻ സർവേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഫലം പുറത്ത് വന്നിരിക്കുന്നത്. അതനുസരിച്ച് കോൺസർവേറ്റീവുകൾക്ക് 40 ശതമാനം വോട്ട് ലഭിക്കുമ്പോൾ 39 ശതമാനം വോട്ട് നേടി ലേബർ പാർട്ടി തൊട്ട് പുറകെ തന്നെയുണ്ട്.
കഴിഞ്ഞ രാത്രി പുറത്ത് വന്ന മറ്റ് പോളുകൾ അനുസരിച്ച് ടോറികൾക്ക് 12 ശതമാനവും ലേബർ പാർട്ടിക്ക് ആറ് ശതമാനവുമാണ് ലീഡ്. ആണവായുധങ്ങളോടുള്ള കോർബിന്റെ നിലപാട് വിലിയിരുത്തുമ്പോൾ നിരവധി പേർ കോർബിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന നിലപാടാണ് പുലർത്തുന്നതെന്ന് സർവേഷൻ പോളിലൂടെ വെളിപ്പെട്ടിരുന്നു. യുദ്ധമുണ്ടായാൽ ആണവായുധങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ തെരേസ മെയ്‌ക്കാണ് ബ്രിട്ടനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുകയെന്നാണ് പോളിൽ പ്രതികരിച്ച പകുതിയിലധികം പേരും പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കാൽഭാഗം പേർ മാത്രമാണ് കോർബിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.
അതായത് ബ്രിട്ടനെ സുരക്ഷിതമാക്കുന്നതിൽ കോർബിനിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. ആണവായുധങ്ങളോട് കോർബിനുള്ള എതിർപ്പാണിതിന് കാരണം. എന്നാൽ സാധാരണക്കാരോട് ചായ് വുള്ള കോർബിന്റെ മറ്റ് വാഗ്ദാനങ്ങളും നിലപാടുകളുമാണ് ടോറികളുടെ ഭൂരിപക്ഷം കുറച്ച് കോർബിൻ മുന്നേറാൻ കാരണമായിത്തീർന്നിരിക്കുന്നതെന്നും സർവേഷൻ പോൾ വെളിപ്പെടുത്തുന്നു. രണ്ടാഴ്ച മുമ്പ് തെരേസ ഇതേ പോളിൽ നേടിയ ലീഡിനേക്കാൾ 11 പോയിന്റാണിപ്പോൾ കുറഞ്ഞിരിക്കുന്നത്.
കോർബിൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തമാശയായിരിക്കുമതെന്നാണ് തെരേസ പരിഹസിച്ചിരിക്കുന്നത്. ഒരു ആണവാക്രമണമുണ്ടായാൽ അതിൽ നിന്നും ബ്രിട്ടനെ സംരക്ഷിക്കാനാവുമെന്ന് ഉറപ്പ് നൽകാൻ ഇനിയും കോർബിന് സാധിച്ചിട്ടില്ലെന്നും തെരേസ വോട്ടർമാർക്ക് മുന്നറിയിപ്പേകുന്നു. കോർബിൻ പ്രധാനമന്ത്രിയായാൽ ബ്രിട്ടൻ 1970കളിലേക്ക് തിരിച്ച് പോകുന്ന ദുരന്തമാണുണ്ടാകാൻ പോകുന്നതെന്നും തെരേസ മുന്നറിയിപ്പേകുന്നു.