- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയോ രാഹുലോ? ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണൽ അൽപ്പമയത്തിനകം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി; എതിരാളികളുടെ ഉരുക്കു കോട്ടയിൽ അട്ടിമറി വിജയം നേടി തിരിച്ചുവരവിന് കോൺഗ്രസും; ഹിമാചലിൽ മുൻതൂക്കം ബിജെപിക്ക് തന്നെ; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ എട്ടിനു തുടങ്ങും. പത്തോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. കോൺഗ്രസും ബിജെപിയും രണ്ടിടത്തും ജയം അവകാശപ്പെടുന്നു. ഈ കക്ഷികൾ തമ്മിലെ നേർക്കു നേർ പോരാട്ടമാണ് രണ്ടിടത്തും നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും ഈ ഫലങ്ങൾ. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. ബിജെപിയും ഈ കണക്കുകളിൽ പ്രതീക്ഷ അർപ്പിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ മികവ് ഗുജറാത്തിൽ അട്ടിമറി ജയം നൽകുമെന്ന് കോൺഗ്രസും പറയുന്നു. വോട്ടർ പോളിങ് ബൂത്തിൽനിന്നു പുറത്തിറങ്ങുന്ന ഉടൻ ശേഖരിക്കുന്ന വിവരമാണ് എക്‌സിറ്റ് പോളിൽ രേഖപ്പെടുത്തുന്നത്. ഇതിനാൽ തിരഞ്ഞടുപ്പിനു മുൻപു ന
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ എട്ടിനു തുടങ്ങും. പത്തോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. കോൺഗ്രസും ബിജെപിയും രണ്ടിടത്തും ജയം അവകാശപ്പെടുന്നു. ഈ കക്ഷികൾ തമ്മിലെ നേർക്കു നേർ പോരാട്ടമാണ് രണ്ടിടത്തും നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും ഈ ഫലങ്ങൾ.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. ബിജെപിയും ഈ കണക്കുകളിൽ പ്രതീക്ഷ അർപ്പിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ മികവ് ഗുജറാത്തിൽ അട്ടിമറി ജയം നൽകുമെന്ന് കോൺഗ്രസും പറയുന്നു.
വോട്ടർ പോളിങ് ബൂത്തിൽനിന്നു പുറത്തിറങ്ങുന്ന ഉടൻ ശേഖരിക്കുന്ന വിവരമാണ് എക്‌സിറ്റ് പോളിൽ രേഖപ്പെടുത്തുന്നത്. ഇതിനാൽ തിരഞ്ഞടുപ്പിനു മുൻപു നടത്തുന്ന അഭിപ്രായ സർവേകളേക്കാൾ കൃത്യത എക്‌സിറ്റ് പോളിന് അവകാശപ്പെടാം. ്അതിനിടെ ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം വീണ്ടും മുറുകുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാർദിക് പട്ടേലും അൽപേശ് ഠാക്കൂറും രംഗത്തെത്തി. ഇതേസമയം, യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാൻ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകൾ കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകി.
ഗുജറാത്തിൽ ഭരണം നിലനിർത്താനും ഹിമാചൽ കോൺഗ്രസിൽനിന്നു പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഗുജറാത്തിൽ ഭരണം നിലനിർത്തിയാൽ ബംഗാളിൽ ഇടതുപക്ഷത്തിനു ശേഷം ആറ് തവണ തുടർച്ചയായി ജയിക്കുന്ന കോൺഗ്രസിതര പാർട്ടിയെന്ന ബഹുമതി ബിജെപിക്ക് ലഭിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും നാട്ടിൽ വിജയിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നം. അധ്യക്ഷനായി ചുമതലയേറ്റ രാഹുലിന് ആദ്യത്തെ പരീക്ഷണമാണ് തെരഞ്ഞെടുപ്പു ഫലം. പട്ടേൽ സമരനേതാവ് ഹർദ്ദിക്, കോൺഗ്രസ് സ്ഥാനാർത്ഥി ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ, കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരുടെ ജനസമ്മതിയും തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകും.
വികസനവും മോദിയും ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഹർദ്ദിക് പട്ടേലിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കാലങ്ങളായി ബിജെപിക്കൊപ്പമുള്ള പട്ടേൽ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ ഹർദ്ദിക്കിനാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ഹിമാചൽ നഷ്ടപ്പെട്ടാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങും. പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരണമുള്ളത്.
ഹിമാചലിൽ എക്സിറ്റ് പോളുകളുടെ പ്രവചനത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധൂമൽ പറഞ്ഞു.