- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനയിൽ അഞ്ചുഭേദഗതികൾ നടത്താതെ പദ്ധതി നിലനിൽക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരണഘടനാ പരിഷ്കാരം അസാധ്യം; ലോക്സഭയിലും നിയമസഭയിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള മോദിയുടെ നീക്കത്തിന് വൻതിരിച്ചടി
ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പരിഗണിക്കമെന്നതായിരുന്നു രാഷ്ടപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനത്തിന്റെ കാതൽ. തിരഞ്ഞെടുപ്പുകൾ പല സമയത്താകുന്നതുകൊണ്ട് രാഷ്ട്രത്തിന്റെ വികസന പ്രക്രീയയെ പിന്നോട്ടടിക്കുന്നുണ്ടെന്നും പലസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയും മനുഷ്യവിഭവശേഷി നഷ്ടവും വരുത്തിവെക്കുന്നുണ്ടെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു. നയപ്രഖ്യാപനത്തിന് പിന്നാലെ, ഇക്കാര്യത്തിൽ സമയവായത്തിന് ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും, കേന്ദ്രത്തിലെ ബിജെപിയുടെ പകിട്ടിൽ സംസ്ഥാനങ്ങൾ അവർക്ക് സ്വന്തമാക്കാനാവുമെന്നുമാണ് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നത്. എന്നാൽ, രാംനാഥ് കോവിന്ദിന്റെയും നരേന്ദ്ര
ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പരിഗണിക്കമെന്നതായിരുന്നു രാഷ്ടപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനത്തിന്റെ കാതൽ. തിരഞ്ഞെടുപ്പുകൾ പല സമയത്താകുന്നതുകൊണ്ട് രാഷ്ട്രത്തിന്റെ വികസന പ്രക്രീയയെ പിന്നോട്ടടിക്കുന്നുണ്ടെന്നും പലസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയും മനുഷ്യവിഭവശേഷി നഷ്ടവും വരുത്തിവെക്കുന്നുണ്ടെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
നയപ്രഖ്യാപനത്തിന് പിന്നാലെ, ഇക്കാര്യത്തിൽ സമയവായത്തിന് ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും, കേന്ദ്രത്തിലെ ബിജെപിയുടെ പകിട്ടിൽ സംസ്ഥാനങ്ങൾ അവർക്ക് സ്വന്തമാക്കാനാവുമെന്നുമാണ് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നത്.
എന്നാൽ, രാംനാഥ് കോവിന്ദിന്റെയും നരേന്ദ്ര മോദിയുടെയും സ്വപ്‌ന പദ്ധതി നടപ്പിലാകാൻ പ്രധാന തടസ്സം ഇതൊന്നുമല്ല. സംയുക്ത തിരഞ്ഞെടുപ്പെന്ന ആശയത്തോട് തിരഞ്ഞെടുപ്പ് കമ്മിഷനും യോജിപ്പുതന്നെയാണ്. എന്നാൽ, അതിന് ഭരണഘടനയുടെ അഞ്ച് ആർട്ടിക്കിളെങ്കിലും ഭേദഗതി ചെയ്യണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു. ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെകൂടി സഹകരണം ആവശ്യമാണെന്നിരിക്കെ, മോദി സർക്കാരിന് ലക്ഷ്യം കാണാനായെന്ന് വരില്ല.
കേന്ദ്ര സർക്കാരിന്റെ കാലാവധി സംബന്ധിച്ച് വിശദമാക്കുന്ന ഭരണഘടനയിലെ 83-ാം വകുപ്പുൾപ്പെടെയാണ് ഭേദഗതി ചെയ്യേണ്ടിവരിക. ലോക്‌സഭ പിരിച്ചുവിടാനുള്ള രാഷ്ട്രപതിയുടെ അധികാരം സംബന്ധിച്ച ആർട്ടിക്കിൾ 175, സംസ്ഥാന നിയമസഭകളുടെ കാലാവധി സംബന്ധിച്ച ആർട്ടിക്കിൾ 172, സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 174, ആർട്ടിക്കിൾ 356 എന്നിവയിലാണ ഭേദഗതി വേണ്ടിവരികയെന്ന് നിയമമന്ത്രാലയം കേന്ദ്രസർക്കാരിന് കുറിപ്പ് നൽകി.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മാത്രമല്ല, എല്ല നിയമസഭകളുടെയും അഭിപ്രായ സമന്വയവും ഇക്കാര്യതത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും നിയമമന്ത്രാലയം നൽകിയ നിയമോപദേശത്തിൽ പറയുന്നു. ഫെഡറൽ സംവിധാനത്തിൽ നിലനിൽക്കുന്ന രാജ്യമെന്ന നിലയ്ക്ക് ഇത്തരമൊരു അഭിപ്രായ സമന്വയം ഉണ്ടായില്ലെങ്കിൽ അത് സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടുകയും വലിയൊരു നിയമയുദ്ധത്തിന് വഴിതെളിക്കുകയും ചെയതേക്കുമെന്നാണ് നിയമോപദേശം.
തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്തണമെന്ന ആശയം സഫലമാകണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടണം. മാത്രമല്ല, തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്തുന്നതിന് 2000 കോടി രൂപയുടെയെങ്കിലും ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കേണ്ടിവരും. ഒരു മെഷിന്റെ ആയുസ് 15 വർഷമാണെന്ന് കണക്കാക്കിയാൽ, ആകെ മൂന്നോ നാലോ തവണയോ മാത്രമേ ഒരെണ്ണം ഉപയോഗിക്കാനാവൂ എന്നും വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് നൽകിയ ഉപദേശത്തിൽ പറയുന്നു. ഓരോ 15 വർഷം കൂടുമ്പോഴും ഇത്രയും വോട്ടിങ് യന്ത്രങ്ങൾ മാറ്റുകയെന്നത് വൻതോതിലുള്ള സാമ്പത്തിക ബാധ്യതയാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.



