- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിനു കഴിഞ്ഞ തവണ നേടിയതിനേക്കാൾ 931 സീറ്റു കുറഞ്ഞപ്പോൾ എൽഡിഎഫ് കൂടുതലായി നേടിയത് 2134 സീറ്റ്; 341 വാർഡുകളിൽ നിന്നു 933 ആയി ഉയർത്തി ബിജെപിയുടെ പ്രകടനം; യുഡിഎഫ് നഷ്ടം കുറച്ചത് പുതുതായി ഉണ്ടായ വാർഡുകൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം എന്നായിരുന്നു. അതിനായി നിരവധി കണക്കുകളും അവർ നിരത്തി. എന്നാൽ, വാർഡുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ യഥാർഥത്തിൽ നഷ്ടമാണു കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനു സംഭവിച്ചിരിക്കുന്നത്. കനത്ത നഷ്ടമാണ് ഇക്കുറി യുഡിഎഫിന് സ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം എന്നായിരുന്നു. അതിനായി നിരവധി കണക്കുകളും അവർ നിരത്തി. എന്നാൽ, വാർഡുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ യഥാർഥത്തിൽ നഷ്ടമാണു കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനു സംഭവിച്ചിരിക്കുന്നത്.
കനത്ത നഷ്ടമാണ് ഇക്കുറി യുഡിഎഫിന് സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം നഷ്ടത്തിന്റെ തോതു കുറച്ചത് പുതുതായി സൃഷ്ടിച്ച വാർഡുകളാണെന്നതാണു യാഥാർത്ഥ്യം. ഇതുകൂടിയില്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ നില ഇതിലും പരുങ്ങലിൽ ആക്കിയേനെ. യുഡിഎഫിന്റെ വീഴ്ച ഇടതുമുന്നണിക്കു ഗുണകരമാകുകയും ചെയ്തു.
2010ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്തുകളിൽ ഇക്കുറി ഇടതുമുന്നണിക്ക് കൂടുതലായി ലഭിച്ചത് 2134 സീറ്റുകളാണ്. യു.ഡി.എഫിന് 931 സീറ്റുകൾ നഷ്ടമാകുകയും ചെയ്തു. അതേ സമയം,കഴിഞ്ഞ തവണത്തെ 341 വാർഡ് ഇക്കുറി 933 ആക്കാൻ ബിജെപിക്കു കഴിഞ്ഞു. ഏതാണ്ട് മൂന്നിരട്ടിയായാണ് സീറ്റു വർധിപ്പിച്ചത്.
ബ്ലോക്ക് ഡിവിഷനുകളിലും ഇതേ അവസ്ഥയാണ്. യുഡിഎഫിന്റെ 1266 സീറ്റ് ഇക്കുറി 917 ആയി കുറഞ്ഞു. കഴിഞ്ഞ തവണ 832ലേക്ക് ഒതുക്കപ്പെട്ട ഇടതുമുന്നണി ഇത്തവണ 1088 സീറ്റുകൾ പിടിച്ചെടുത്ത് പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തി. ബിജെപി ഏഴിൽ നിന്ന് 21ലേക്ക് ഉയർന്നു.
മുനിസിപ്പൽ, കോർപ്പറേഷൻ വാർഡ് തലങ്ങളിൽ ഇടത്, വലത് മുന്നണികൾ ഏറെക്കുറെ ഒരുപോലെ മുന്നേറി. ബിജെപിക്കാണ് നേട്ടമുണ്ടായത്. മുനിസിപ്പാലിറ്റികളിൽ 75ൽ നിന്ന് 236ലേക്കും കോർപ്പറേഷനുകളിൽ 9ൽ നിന്ന് 51ലേക്കുമുയർന്നു. തലസ്ഥാന കോർപ്പറേഷനാണ് ബിജെപിയെ ഇതിന് ഏറെ സഹായിച്ചത്.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി എൽ.ഡി.എഫ് ഇത്തവണ 7625 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ 990 ഗ്രാമപഞ്ചായത്തുകൾ ഉണ്ടായിരുന്നപ്പോൾ 5491 സീറ്റുകൾ മാത്രമാണ് നേടാനായത്. 2010ൽ യുഡിഎഫിന് 7255 സീറ്റുകളുണ്ടായിരുന്നു. ഇത്തവണ 6324 സീറ്റുകളേ കിട്ടിയുള്ളൂ. മിക്ക ജില്ലകളിലും യു.ഡി.എഫിന് സീറ്റുകൾ കുറഞ്ഞപ്പോൾ കോട്ടയത്ത് നല്ല മുന്നേറ്റമുണ്ടാക്കാനായി. 2010 ൽ 330 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറിയത് 548 ആക്കി ഉയർത്തി. ഇടുക്കിയിലും പത്തനംതിട്ടയിലും യു.ഡി.എഫിന് മുൻതൂക്കമുണ്ട്.
നിയമസഭാ മണ്ഡല പരിധിയിലെ കണക്കുകൾ പരിശോധിച്ചാൽ 90നടുത്തു സീറ്റുകളാണ് ഇടതുമുന്നണിക്കു മേൽക്കെയുള്ളത്. യുഡിഎഫിനാകട്ടെ 48 സീറ്റുകളും. ബിജെപിക്കും രണ്ടു സീറ്റുകളിൽ മുൻതൂക്കമുണ്ട്.