കോഴിക്കോട്: ഒറ്റവോട്ടിനും രണ്ടുവോട്ടിനുമൊക്കെയുള്ള കൗതുകകരമായ ചില തോൽവികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാവാറുണ്ട്. ഇത്തവണ അതുപോലെയുള്ള നിരവധി രസക്കാഴ്ചകൾ മലബാറിൽ ഉണ്ടായി്. ലയിടത്തും കോൺഗ്രസിനെ ബിജെപി വിഴുങ്ങുന്ന രീതിയിലാണ് കാര്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർഡിൽ രണ്ടാംസ്ഥാനത്ത് എത്തിയത് ബിജെപിയാണ്്. അതുപോലെ കാഞ്ഞങ്ങാടും കല്യാശ്ശേരിയിലും ആന്തൂരിലും സമ്പൂർണ്ണ വിജയമാണ് എൽഡിഎഫ് നേടിയത്.

കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കോൺഗ്രസ് സംപൂജ്യരായി. ആകെ 43 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഇതുവരെ 24 സീറ്റിൽ വിജയിച്ചു. 27 സീറ്റിലാണ് ഇവിടെ കോൺഗ്രസ് മത്സരിച്ചത്. കെപിസിസി സെക്രട്ടറി എം അസൈനാർ അടക്കം കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. നിലവിലെ ചെയർമാൻ സിപിഎമ്മിന്റെ വിവി രമേശൻ, എൽ ഡി എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ വി സുജാത തുടങ്ങി പ്രമുഖ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. 25 സീറ്റിൽ മത്സരിച്ച സി പി എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആന്തൂരിൽ 28ൽ 28 സീറ്റും ഇടതുമുന്നണി പിടിച്ചു. സിപിഎം കോട്ടയായ കല്യാശ്ശേരിയിലും പ്രതിപക്ഷമില്ല.

ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌കരൻ തോറ്റു. കെ സുരേന്ദ്രന്റെ സ്വദേശമായ ഉള്ള്യേരിയിൽത്തന്നെ ആറാം വാർഡിലാണ് കെ ഭാസ്‌കരൻ മത്സരിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അസ്സൈനാർ ആണ് വിജയിച്ചത്. 89 വോട്ടിന്റെ ഭൂരിപക്ഷമാണ് അസ്സൈനാർക്ക് ലഭിച്ചത്.  യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സൈനാർക്ക് ലഭിച്ചപ്പോൾ ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്.

മാവോയിസ്റ്റെന്ന് കാട്ടി യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട അലൻ ഷുഹൈബിന്റെ പിതാവും തോറ്റും. മത്സരിക്കാനിറങ്ങിയത് തന്നെ കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിക്കുന്നതിനെതിരായിട്ടാണെന്ന് ശുഹൈബ് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്. ആർഎംപി സ്ഥാനാർത്ഥിയായിട്ടാണ് ശുഹൈബ് ഇവിടെ മത്സരിച്ചിരുന്നത്. എന്നാൽ ആർഎംപിക്ക് യുഡിഎഫിന്റെ പിന്തുണ വലിയങ്ങാടിയിൽ ഉണ്ടായിരുന്നില്ല.
അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എൽഡിഎഫിന് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. ഇവിടെ ആർഎംപിയും കോൺഗ്രസും തമ്മിൽ വലിയ തർക്കമാണ് ഉണ്ടായിരുന്നത്.

പക്ഷേ തോൽവിയിൽ റെക്കോർഡിട്ടത്് കൊടുവള്ളി 15ാം ഡിവിഷനിൽ കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച ഇടതുസ്ഥാനാർത്ഥിയാണ്. ഫൈസലിനെ ഇഡി ചോദ്യം ചെയ്തതോടെ അദ്ദേഹത്തെ മാറ്റി വെറുതെ ഒരു ഡമ്മി സ്ഥാനാർത്ഥിയെ നിർത്തകയും എന്നിട്ട് സ്വതന്ത്രനായി മൽസരിച്ച ഫൈസലിന് മുഴുവൻ വോട്ടുകളും മറിച്ചുകൊടുക്കുകയുമാണ് ഇവിടെ സിപിഎം അടക്കം അനുവർത്തിച്ച തന്ത്രം. സംസ്ഥാനത്തെ ഏതെങ്കിലും ഒരു സീറ്റിൽ ഇടതുസ്ഥാനാർത്ഥി ഒറ്റവോട്ടും കിട്ടാത്തതും ചരിത്രത്തിൽ ഇത് ആദ്യമായിരിക്കണം.