- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കൊല; തളിപ്പറമ്പിലും മഞ്ചേശ്വരത്തും സംഘർഷം; ആലപ്പുഴയിലും വെട്ടും കുത്തും; കഴക്കൂട്ടവും സംഘർഷഭരിതം; വോട്ടെടുപ്പിന് പിന്നാലെ കേരളം കേൾക്കുന്നത് രാഷ്ട്രീയ രക്തച്ചൊരിച്ചിലിന്റെ വാർത്തകൾ; ജനവിധി പെട്ടിയിലായതോടെ വീണ്ടും വാളെടുത്ത് പോരിന് രാഷ്ട്രീയ എതിരാളികൾ; ജാഗ്രത കൂട്ടാൻ പൊലീസും
തിരുവനന്തപുരം: ത്രികോണ ചൂടിൽ പൊരിയുന്ന കഴക്കൂട്ടത്തും മഞ്ചേശ്വരത്തും വലിയ ആവേശമായിരുന്നു. കഴക്കൂട്ടത്തെ കാട്ടായിക്കോണത്ത് അടി നടന്നു. മഞ്ചേശ്വരത്തും പ്രശ്നമായിരുന്നു. ആലപ്പുഴയിലും വെട്ടു നടന്നു. കണ്ണൂരിൽ കൊലപാതകവും. വോട്ടെടുപ്പിന് ശേഷം കേരള രാഷ്ട്രീയം ആക്രമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ഈ പ്രശ്നങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മതിയായ കരുതലുകൾ ഇനി കേരളാ പൊലീസ് എടുക്കും.
കണ്ണൂരിലെ കൂത്തു പറമ്പിൽ ഉണ്ടായത് ആസൂത്രിത സംഘർഷമായിരുന്നു. ബോംബേറും വെട്ടും സൂചിപ്പിക്കുന്നതുകൊലപാകത്തിന്റെ ഗൂഢാലോചന തന്നെ. കുറച്ചു നാളായി കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അസ്തമിച്ചത് പോലെയായിരുന്നു. അതാണ് വീണ്ടും സംഭവിക്കുന്നത്. തളിപ്പറമ്പിലും മഞ്ചേശ്വരത്തും സംഘർഷമുണ്ടായി. ഇതും ആശങ്ക കൂട്ടുന്നു. ഉത്തര മലബാറിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്കുള്ള സാധ്യതയാണ് തെളിയുന്നത്. അതുകൊണ്ട് തന്നെ വോട്ടെടുപ്പിന് ശേഷവും പൊലീസിന് കരുതൽ തുടരേണ്ടി വരും.
സഹോദരൻ മുഹ്സിന് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുഹ്സിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. മൻസൂറിന്റെ വീട്ടിന് മുന്നിലാണ് കൊലപാതകം നടന്ന ആക്രമണം ഉണ്ടായത്.
ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മൻസൂറിന്റെ മരണം സ്ഥിരീകരിച്ചു.
വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘർഷത്തിൽ കായംകുളത്തും രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടറ്റിട്ടുണ്ട്. പുതുപ്പള്ളി 55-ാം നമ്പർ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അർധരാത്രി വെട്ടേറ്റു. സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം-കോൺഗ്രസ് സംഘർഷമുണ്ടായ കായംകുളത്ത് അഫ്സൽ എന്ന കോൺഗ്രസ് പ്രവർത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പരാജയഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പൊലീസ് ഇക്കാര്യം ഗൗരവത്തിലെടുത്ത് അടിയന്തരമായി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടെടുപ്പിനിടേയും സംഘർഷമുണ്ടായി. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് അറസ്റ്റും ലാത്തിചാർജ്ജും വരെ ഉണ്ടായി. കോവളം കൊച്ചുതുറയിലെ ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രവേശിപ്പിക്കാത്തതിനെ ചൊല്ലിയുള്ള സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനു പരുക്കേറ്റു. കൊട്ടാരക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ പാർട്ടിക്കൊടി വച്ച കാർ പോളിങ് നടക്കുന്ന സ്കൂൾ വളപ്പിൽ കടന്നത് ബിജെപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു വാക്കേറ്റവും സംഘർഷവുമുണ്ടായി. ചവറയിൽ വോട്ടു ചെയ്യാനെത്തിയ ഒരു കുടുംബത്തിലെ 4 പേർക്കു മർദനമേറ്റു. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്നു പരാതി നൽകി. ചവറ കൊട്ടുകാട്ടിൽ മിനി ബസിൽ ആളുകളെ എത്തിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി.
കോട്ടയം മുട്ടമ്പലം പബ്ലിക് ലൈബ്രറിയിലെ 67 ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റ് വി.ആർ.ബി. നായരെ എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയുയർന്നു. തിരമ്പുഴയിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ എൽഡിഎഫുകാർ മർദിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി എസ്എൽ പുരം സ്കൂളിലെ ബൂത്തിൽ വോട്ടേഴ്സ് സ്ലിപ് എൽഡിഎഫ് പ്രവർത്തകർ വിതരണം ചെയ്തതിനെ ചോദ്യം െചയ്ത യുഡിഎഫ് സ്ഥാനാനാർഥി കെ.എസ്. മനോജിനെ സിപിഎം പ്രവർത്തകർ കയ്യേറ്റത്തിനു ശ്രമിച്ചു. പൊലീസ് എത്തിയാണ് സിപിഎം പ്രവർത്തകരെ നീക്കിയത്.
പുന്നപ്ര തെക്ക് 108ാം നമ്പർ ബൂത്തിലെ യുഡിഎഫ് പ്രവർത്തകരുടെ 3 ബൂത്തുകൾ ഇന്നലെ പുലർച്ചെയോടെ തകർന്ന നിലയിൽ കാണപ്പെട്ടു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം ഗവ ഹൈസ്കൂളിലെ 10ാം നമ്പർ ബൂത്തിലുണ്ടായ സംഘർഷത്തിൽ ബൂത്തിലെ യുഡിഎഫ് ഏജന്റ് സന്തോഷ്കുമാറിന്റെ അമ്മ രുദ്രാണിക്കു (76) പരുക്കേറ്റു. സന്തോഷ്കുമാറിനെ എൽഡിഎഫ് പ്രവർത്തകർ കൂട്ടമായി എത്തി മർദിക്കാൻ ശ്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തലയിൽ മർദനമേറ്റത്.
മറുനാടന് മലയാളി ബ്യൂറോ