- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി കൂട്ടായ്മകൾക്ക് തുടക്കമായി
കുവൈറ്റ് സിറ്റി: ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങളിലെ വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ മൂന്നു മേഖലകളിലായി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലെ ആദ്യത്തേത് ഫഹാഹീൽ മേഖലയിൽ ഇടതുപക്ഷ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ എൻ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. 600 ഇന പരിപാടികളുമായി ഇറങ്ങിയ എൽ.ഡി.എഫ് പ്രകടന പത്രികയിലെ 19 ഓളം പരിപാടികൾ പ്രവാസി സുരക്ഷയ്ക്കും പുനരധിവാസത്തിനുമാണെന്നുള്ളത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷാജനകമാണ്. ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ് പ്രവാസി ക്ഷേമം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് എന്നതാണ് മുൻകാല അനുഭവം. ഈ സാഹചര്യത്തിൽ വർഗീയ ഫാസിസ്റ്റു ശക്തികൾ അധികാരത്തിലെത്തുന്നത് തടയുന്നതിനും അഴിമതിയിൽ മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സംവിധാനത്തെ അധികാരത്തിൽ നിന്നും മാറ്റി നിറുത്തുന്നതിനുമ
കുവൈറ്റ് സിറ്റി: ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങളിലെ വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ മൂന്നു മേഖലകളിലായി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലെ ആദ്യത്തേത് ഫഹാഹീൽ മേഖലയിൽ ഇടതുപക്ഷ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ എൻ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. 600 ഇന പരിപാടികളുമായി ഇറങ്ങിയ എൽ.ഡി.എഫ് പ്രകടന പത്രികയിലെ 19 ഓളം പരിപാടികൾ പ്രവാസി സുരക്ഷയ്ക്കും പുനരധിവാസത്തിനുമാണെന്നുള്ളത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷാജനകമാണ്.
ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ് പ്രവാസി ക്ഷേമം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് എന്നതാണ് മുൻകാല അനുഭവം. ഈ സാഹചര്യത്തിൽ വർഗീയ ഫാസിസ്റ്റു ശക്തികൾ അധികാരത്തിലെത്തുന്നത് തടയുന്നതിനും അഴിമതിയിൽ മുങ്ങി നിൽക്കുന്ന യു.ഡി.എഫ് സംവിധാനത്തെ അധികാരത്തിൽ നിന്നും മാറ്റി നിറുത്തുന്നതിനുമായി തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളുടെ ഓരോ വോട്ടും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് അനുകൂലമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരും ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു.
ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സമിതി അംഗം സി.കെ. നൗഷാദ് സ്വാഗതം ആശംസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അംഗങ്ങളായ ടി.വി. ഹിക്മത്ത്, സുനിൽ പി ആന്റണി, രാജീവ് ജോൻ എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. കെ. വിനോദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.