കൊച്ചി: കേരളത്തിലെ സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ സമ്പാദ്യം പരിശോധിച്ചാലും മുവാറ്റുപുഴ സിപിഐ സ്ഥാനാർത്ഥി എൽദോ എബ്രഹാമിനെക്കാൻ മുകളിൽ ആയിരിക്കും. പിതാവ് എബ്രഹാമിന്റെ പേരിലുള്ള പായിപ്ര പഞ്ചായത്തിലെ 4 സെന്റ് സ്ഥലവും ഓടിട്ട 400 സ്‌ക്വയർ ഫീറ്റ് വിടും മാത്രമേ എൽദോ എബ്രഹാമിന്റെ കുടുംബത്തിന് സ്വന്തമായൊള്ളു.

അച്ഛൻ എബ്രഹാം ഇപ്പോഴും നാട്ടിലെ കൂലിപ്പണിക്ക് പോകുമ്പോൾ എൽദോ മുവാറ്റുപുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി രാവിലെ പ്രചാരണ പരിപാടികൾക്ക് ഇറങ്ങും. 1991 മുതൽ സിപിഐ യുടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ എഐഎസ്എഫിൽ തുടങ്ങിയ എൽദോ യുടെ രാഷ്ട്രീയ ജീവിതമിന്നു അസംബ്ലി സ്ഥാനാർത്ഥി വരെ എത്തി നിൽകുമ്പോൾ അതിൽ വന്ന വഴികളും, നേരിട്ട പ്രതിസന്ധികളും ഏറെയാണ്. നിലവിലെ സാഹചര്യങ്ങളിൽ സാധാരണക്കാരിൽ സാധാരണക്കാരന് സ്വപ്നം കാണാൻ സാധിക്കാത്ത തിരഞ്ഞെടുപ്പ് ഗോദായിലേക്ക് എതിർ പക്ഷത്തെ വിറപ്പിച്ചു കൊണ്ട് എത്തിനിൽക്കുന്ന എൽദോ എബ്രഹാം ഇതുവരെ ജീവിതത്തിലും, രാഷ്ട്രീയത്തിലും പിന്നിട്ട വഴികളെ കുറിച്ച് മറുനാടൻ മലയാളിയോട് പങ്കു വക്കുന്നു.

ചെറുപ്പത്തിൽ എൽദോക്ക് ലോകമറിയുന്ന ഒരു അത്‌ലറ്റ് ആക്കണമെന്നായിരുന്നു ആഗ്രഹം. പായിപ്ര പഞ്ചായത്തിലെ എൽദോയുടെ നാടായ തൃക്കളത്തൂരിൽ നിന്നും ദിവസവും മുവാറ്റുപുഴ പട്ടണം വരെ രാവിലേ എൽദോ ഒടുമായിരുന്നു . ദിവസവും 20 കിലോമീറ്റർ ഓടുക എന്നത് ഒരു ശീലമായി അന്നത് മാറി പക്ഷെ വീട്ടിലെ ദാരിദ്ര്യവും കഷ്ടപാടിനും ഇടയിൽ ഒരു പ്രോത്സാഹനവും ലഭിച്ചില്ല അതുകൊണ്ടു ആ സ്വപ്നം എൽദോ ചെറുപ്പത്തിലേ ഉപേക്ഷിച്ചു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ വോട്ടിനായി നിർത്താതെ യുള്ള ഓരോ വോട്ടിനും വേണ്ടിയുള്ള ഓട്ടത്തിൽ ക്ഷീണം തോന്നാത്തത് പഴയ പരിശീലനങ്ങൾ ആണെന്നാണ് എൽദോയുടെ വാദം. 1991 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് എൽദോ സിപിഐ യുടെ വിദ്യാർത്ഥി സംഘടനയായ എഐ എസ എഫിൽ അംഗംമാകുന്നത്.

അന്ന് തനിക്കു ശരീരം മുഴുവൻ വൃണം വന്നു നിറഞ്ഞ ഒരു രോഗം വന്നു അന്ന് ആശുപത്രിയിൽ പോകാനോ ചികിത്സാക്കോ പണമില്ലാതെ വലഞ്ഞ കാലമായിരുന്നു അന്ന് മുറിവുകൾ മരുന്ന് വച്ച് തന്നെ പരിചരിച്ചതു തന്റെ മുത്തശ്ശി ആയിരുന്നുവെന്നും എൽദോ പറയുന്നു. അന്നത്തെ അവസ്ഥ കണ്ടു നാട്ടുകാരൻ കൽപണികാരനായ ഗോപാലൻ എൽദോയുടെ അവസ്ഥ കണ്ടു ജോലിക്കു വരെ പോവാതെ നാട്ടുകാരിൽ നിന്നും പണം പിരിച്ചു എൽദോയെ മുവാറ്റുപുഴയിൽ കൊണ്ട് പോയി ചികിൽസിച്ചു ആ നാട്ടുകാരോട് തനിക്കു ഉള്ള കടപ്പാടിൽ നിന്നാണ് എൽദോ എന്ന പൊതുപ്രവർത്തകന്റെ തുടക്കമെന്നും എൽദോ എബ്രഹാം പറഞ്ഞു.

തുടർന്ന് പിഡിസി വിദ്യാഭ്യാസത്തിനായി ഐരാപുരം എസ്എസ് വി കോളേജിൽ എത്തി അവിടെ നടന്ന കോളേജ് തിരഞ്ഞെടുപ്പിൽ മുദ്രവാക്യം വിളിച്ചു കൊടുക്കുമ്പോഴാണ് എട്ടു വയസുള്ള അനുജത്തി ക്കു.പനി കുടി ആശുപതിയിൽ ആണെനനുള്ള വിവരം അറിയുന്നത്. 20 പൈസ കൺസഷൻ കൊടുത്തു ആശുപത്രിയിൽ എത്താനുള്ള പണം.പോലും തന്റെ കൈയിൽ ആണ് ഉണ്ടായില്ല എന്ന് എൽദോ ക്കു സുഹൃത്തുക്കൾ നൽകിയ പണം പൈസ കോ8 ആശുപത്രിയിൽ എത്തി അവിടെ നിന്ന് കോലഞ്ചേരി ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു അത് ഒരിക്കിലും മനസ്സിൽ നിന്ന് പോവാത്ത ആഘാതമാണ് തനിക്കും കുടുംബത്തിനുമെന്നും എൽദോ പറയുന്നു.

പിന്നീട് കോലഞ്ചേരി കോളേജിൽ ഡിഗ്രി പഠനത്തിനായി എത്തി അവിടെയും രാഷ്ട്രിയ പ്രവർത്തനത്തിൽ സജീവമായി. ഇതിനു ശേഷം 2005 ൽ പായിപ്ര പഞ്ചായത്തിലെ അംഗമായി ജയിച്ചത് നിന്ന വാർഡിലെ 80% വോട്ടുകൾ വാങ്ങിയാണ്, തുടർന്നു 2010 ലും നാട്ടുകാർ വോട്ടുനൽകി എൽദോ ജയിച്ചു കയറി വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആയി . തുടർന്നു രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു. സിപിഐ മുവാറ്റുപുഴ നിയോജമണ്ഡലം സെക്രട്ടറി ആയി. സിപിഐ ടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം സെക്രട്ടറി താൻ ആണ് എന്നാണ് എൽദോ എബ്രഹാമിന്റെ വാദം.

പൊതുപ്രവർത്തനതത്തിന് പണം കണ്ടെത്തുന്നത് ഗൾഫിൽ ജോലി ചെയ്യുന്നമൂത്ത ചേച്ചി മേഴ്‌സി എബ്രഹാം അയച്ചു കൊടുക്കുന്ന പണം കൊണ്ടാണ് എന്നും ഇതുവരെയുള്ള തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ചെയ്തു കൊടുത്ത സഹായത്തിനു ഉപകാരസ്മരണ എന്നോണം ഒരു കാപ്പി പോലും ആരുടെ കൈയിൽ നിന്നും വാങ്ങി കുടിച്ചിട്ടില്ല എന്നും ആദർശങ്ങളിൽ വിശ്വസിക്കുന്ന പൊതുപ്രവത്തകൻ ആണ് താനാണെന്നും എൽദോ മറുനാടനോട് പറഞ്ഞു. ചേച്ചി ഗൾഫിൽ പോയിട്ടു 18 വര്ഷം ആകുന്നു ഇടയ്ക്കു അവരുടെ ഭർത്താവും മരിച്ചു ഇവരുടെ രണ്ടു കുട്ടികളെ 18 വർഷമായി എൽദോയുടെ സംരക്ഷണത്തിലാണ് വളരുന്നത്.അതിൽ ഒരാൾ ഇപ്പോൾ എംബിബിഎസ് വിദ്യാർത്ഥിയാണ്.

മുവാറ്റുപുഴ എന്നാ പേരിൽ മൂന്നു പുഴകളുള്ള നാട് എന്നാണ് എങ്കിലും കുടിവെള്ള ക്ഷാമം നാട്ടിൽ രൂക്ഷമാണ് അതിനാൽ അതായിരിക്കും ജയിച്ചാൽ താൻ തന്റെ നാട്ടിൽ പരിഹരിക്കാൻ പോകുന്ന ആദ്യ പ്രശ്‌നമെന്നും എൽദോ പറഞ്ഞു നിർത്തുന്നു. 38 വയസായിട്ടും എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നാ ചോദ്യത്തിന് എൽദോയുടെ ഉത്തരം ഒരു ചിരി ആയിരുന്നു ഒപ്പം മോഹൻലാൽ സിനിമയിലെ മറുപടിയും നാട്ടുകാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടു നടന്നപ്പോൾ ടൈം കിട്ടിയില്ല എന്ന്..

രാത്രി 11 മണിയായി മറുനാടന് അനുവദിച്ച അഭിമുഖം തരാൻ എൽദോ എത്തിയപ്പോൾ എല്ല ദിവസവും ഇലക്ഷൻ അല്ലെങ്കിലും ഒന്ന് ഫ്രീ ആകാൻ സമയം വൈകാറുണ്ടെന്നു എൽദോ പറഞ്ഞു 4 മണിക്കൂർ മാത്രം ഉറങ്ങുന്ന ശീലമാണ് പണ്ട് മുതലേ ഇപ്പോഴും നല്ല തിരക്കാണ് ഒരോ വോട്ടും നേരിറ്റിയു കണ്ടു തന്നെ ഉറപ്പാക്കണം, 5 മിനുട്ട് സമയം കൊണ്ട് അഞ്ചു പേരെ സൗഹൃദത്തിൽ ആകുന്ന ആളാണ്.ഞാൻ അത് സോഷ്യൽ മീഡിയ യേക്കാൾ ഗുണം ലഭിക്കുമെന്നും എൽദോ വിശ്വസിക്കുന്നു.

സമയം 12 മണി ആകുന്നു സാധാരണ മുവാറ്റുപുഴ ടൗണിൽ രാത്രി പെടുമ്പോൾ വിശപ്പ് മാറ്റാൻ സ്ഥിരമായി പുട്ട് കഴിക്കുന്ന തട്ട് കടയിലേക്ക് എൽദോ നീങ്ങി അണികളും ആരവങ്ങളുമില്ലാതെ തനി ഒരു മുവാറ്റുപുഴക്കരനായി.