- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭ പിരിച്ചു വിട്ട ദിവസം മുതൽ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയതോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് കൈവിലങ്ങ് വീണ് തെലങ്കാന സർക്കാർ; ചന്ദ്രശേഖര റാവു സർക്കാരിന് ഇനി കടലാസ് വില മാത്രം; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം അട്ടിമറിച്ച് കമ്മീഷൻ
ന്യൂഡൽഹി :തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സർക്കാർ നീക്കത്തെ ചങ്ങലയിൽ പൂട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ തീരുമാനം ഇറക്കിയത്. ഇതോടെ കാലാവധി അവസാനിക്കും മുൻപ് നിയമസഭ പിരിച്ച് വിടുമ്പോൾ മുതൽ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാരിനോ കാവൽ മന്ത്രസഭയ്‌ക്കോ പദ്ധതികൾ പ്രഖ്യാപിക്കുവാനും ഇനി സാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആദ്യം ബാധിക്കുക തെലങ്കാനയെയായിരിക്കും. പെരുമാറ്റച്ചട്ടത്തിൽ മാറ്റങ്ങൾ വരുത്തുമ്പോഴുണ്ടാകുന്ന നിയമ പ്രശ്‌നങ്ങളെ നേരിടാനും കമ്മിഷൻ നടപടിയെടുത്തെന്നാണു വിവരം. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പു വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതില്ലെന്നാണു കമ്മീഷൻ തീരുമാനിച്ചത്. ഇത് വ്യക്തമാക്കി കാബിനറ്റ് സെക്രട്ടറിക്കും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കമ്മീഷൻ കത്തയച്ചു. തെലങ്കാനയിൽ സെപ്റ്റംബർ ആറിനു നിയമസഭ പിരിച്ചുവിട്ടിരുന്നു. ടിആർഎസ് നേ
ന്യൂഡൽഹി :തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സർക്കാർ നീക്കത്തെ ചങ്ങലയിൽ പൂട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ തീരുമാനം ഇറക്കിയത്. ഇതോടെ കാലാവധി അവസാനിക്കും മുൻപ് നിയമസഭ പിരിച്ച് വിടുമ്പോൾ മുതൽ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാരിനോ കാവൽ മന്ത്രസഭയ്‌ക്കോ പദ്ധതികൾ പ്രഖ്യാപിക്കുവാനും ഇനി സാധിക്കില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആദ്യം ബാധിക്കുക തെലങ്കാനയെയായിരിക്കും. പെരുമാറ്റച്ചട്ടത്തിൽ മാറ്റങ്ങൾ വരുത്തുമ്പോഴുണ്ടാകുന്ന നിയമ പ്രശ്‌നങ്ങളെ നേരിടാനും കമ്മിഷൻ നടപടിയെടുത്തെന്നാണു വിവരം. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പു വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതില്ലെന്നാണു കമ്മീഷൻ തീരുമാനിച്ചത്. ഇത് വ്യക്തമാക്കി കാബിനറ്റ് സെക്രട്ടറിക്കും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കമ്മീഷൻ കത്തയച്ചു.
തെലങ്കാനയിൽ സെപ്റ്റംബർ ആറിനു നിയമസഭ പിരിച്ചുവിട്ടിരുന്നു. ടിആർഎസ് നേതാവ് കെ.ചന്ദ്രശേഖർ റാവു കാവൽ മുഖ്യമന്ത്രിയായി തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നിട്ടില്ലാത്തതിനാൽ പെരുമാറ്റച്ചട്ടത്തിന്റെ അഭാവത്തിൽ കാവൽ മന്ത്രിസഭ ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തിൽ നടപടി സ്വീകരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ലോക്‌സഭയ്‌ക്കൊപ്പം നടക്കേണ്ട തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകില്ലെന്നു കണ്ടാണു തെലങ്കാനയിൽ നേരത്തേ നിയമസഭ പിരിച്ചുവിട്ടത്.
തെലങ്കാനയിൽ കോൺഗ്രസുമായി ധാരണ വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
തെലങ്കാനയിൽ കോൺഗ്രസുമായി ധാരണ വേണ്ടെന്ന് സിപിഎം പി.ബി. സിപിഎം നേതൃത്വം നൽകുന്ന ബഹുജൻ മുന്നണിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. 2019 പൊതു തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ചും വരുന്ന നിയമാസഭ തെരഞ്ഞെടുപ്പുകളിലെ ധാരണ സംബന്ധിച്ചും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരുദ്ധാരണപ്രവർത്തനങ്ങളിലും എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ച സിപിഎം പോളിറ്റ് ബ്യൂറോ സംസ്ഥാന ആവശ്യപ്പെട്ട ധനസഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും വ്യക്തമാക്കി.
പത്ത് കോടി രൂപയാണ് സിപിഎം രാജ്യത്താകമാനം നടത്തിയ പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ധാരണകളെകുറിച്ചും 2019ലെ പൊതുതെരഞ്ഞെടുപ്പിലെ സഖ്യസാധ്യത സംബന്ധിച്ചും പിബി ചർച്ച ചെയ്തു. തെലങ്കാനയിൽ കോൺഗ്രസുമായി ധാരണ വേണ്ടെന്നാണ് പി.ബിയുടെ തീരുമാനം. കോൺഗ്രസുമായി നീക്കുപോക്കുകൾ വേണ്ടെന്ന തെലങ്കാന ഘടകത്തിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു പോളിറ്റ് ബ്യൂറോ നിലപാട്.ബഹുജൻ മുന്നണിയുടെ നേതൃത്വത്തിലാണ് സിപിഎം തെലങ്കാനയിൽ തെരഞ്ഞെടുപ്പിനെ നേരിടുക.
അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് ധാരണകളിലെ അന്തിമ തീരുമാനം എടുക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചു.സുപ്രീം കോടതിയിൽ നിന്നുണ്ടായ ആധാറിലെ വിധിയെ സിപിഎം സ്വാഗതം ചെയ്തു. ആക്ടിവിസ്റ്റുകൾക്കെതിരായ വ്യാജകേസുകൾ അപലപനീയമാണ്. റഫാൽ വിവാദം പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്നും ഏകദിന പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു.