- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏജന്റിനോ വോട്ടർക്കോ പണം കൊടുത്താൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യണം; വ്യാജ സത്യവാങ്മൂലം നൽകുന്ന സ്ഥാനാർത്ഥിയുടെ ശിക്ഷ രണ്ടുവർഷമാക്കണം; പെയ്ഡ് ന്യൂസും കുറ്റകൃത്യമായി കരുതണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് മോദി സർക്കാർ ചെവി കൊടുക്കുമോ
ഇന്ത്യൻ ജനാധിപത്യത്തെ ശുദ്ധീകരിക്കാനുള്ള നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. വോട്ടർമാർക്കും ഏജന്റുമാർക്കും പണം നൽകുന്നതുൾപ്പെടെയുള്ള എല്ലാ കൃത്രിമ മാർഗങ്ങളും കുറ്റകൃത്യമായി കരുതണമെന്ന നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. കുറ്റം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അകത്തിടണമെന്നും നിർദ്ദേശമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ കേന്ദ്രം അംഗീകരിക്കുമോ എന്നാണ് ഇനി കാണേണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ പണത്തിന്റെ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങൾ തടയുന്നതിനുവേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ. വോട്ടർമാർക്കും ഏജന്റുമാർക്കും മറ്റും പണം നൽകുന്നത് ക്രിമിനൽകുറ്റമായി പ്രഖ്യാപിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജാമ്യവും നിഷേധിക്കണം കള്ള സത്യവാങ്മൂലം നൽകുന്ന സ്ഥാനാർത്ഥികൾക്കുള്ള ശിക്ഷ ആറുമാസത്തിൽനിന്ന് രണ്ടുവർഷമായി ഉയർത്തണമെന്നും സെയ്ദി തന്റെ ശുപാർശകളിൽ വ്യക്തമാക്കി. ഇങ്ങനെ ശിക്ഷാ കാലാവധി കൂട്ടുന്നതോടെ അയാൾക്ക് ആറുവർ
ഇന്ത്യൻ ജനാധിപത്യത്തെ ശുദ്ധീകരിക്കാനുള്ള നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. വോട്ടർമാർക്കും ഏജന്റുമാർക്കും പണം നൽകുന്നതുൾപ്പെടെയുള്ള എല്ലാ കൃത്രിമ മാർഗങ്ങളും കുറ്റകൃത്യമായി കരുതണമെന്ന നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. കുറ്റം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അകത്തിടണമെന്നും നിർദ്ദേശമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ കേന്ദ്രം അംഗീകരിക്കുമോ എന്നാണ് ഇനി കാണേണ്ടത്.
തെരഞ്ഞെടുപ്പ് പ്രക്രിയയെ പണത്തിന്റെ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങൾ തടയുന്നതിനുവേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ. വോട്ടർമാർക്കും ഏജന്റുമാർക്കും മറ്റും പണം നൽകുന്നത് ക്രിമിനൽകുറ്റമായി പ്രഖ്യാപിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജാമ്യവും നിഷേധിക്കണം കള്ള സത്യവാങ്മൂലം നൽകുന്ന സ്ഥാനാർത്ഥികൾക്കുള്ള ശിക്ഷ ആറുമാസത്തിൽനിന്ന് രണ്ടുവർഷമായി ഉയർത്തണമെന്നും സെയ്ദി തന്റെ ശുപാർശകളിൽ വ്യക്തമാക്കി. ഇങ്ങനെ ശിക്ഷാ കാലാവധി കൂട്ടുന്നതോടെ അയാൾക്ക് ആറുവർഷം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും സാധിക്കില്ല.
പെയ്ഡ് ന്യൂസ് നൽകുന്നതും കുറ്റകരമായി പ്രഖ്യാപിക്കണമെന്നും സെയ്ദി ശുപാർശ ചെയ്യുന്നു. നിലവിൽ പെയ്ഡ് ന്യൂസായി പ്രഖ്യാപിക്കുന്ന വാർത്തകൾ പരസ്യമായി കണക്കാക്കി ആ തുക സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കുകയാണ് ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 75 ലക്ഷവും നിയയമസഭാ തിരഞ്ഞെടുപ്പിൽ 28 ലക്ഷവുമാണ് ഇതിനുള്ള പരിധി. എന്നാൽ, എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ചെലവിൽ പാതിയോളം മാത്രമേ ചെലവിട്ടിട്ടുള്ളൂ എന്നാണ് കണക്ക് നൽകാറുള്ളത്. ഇത്തരം വാർത്തകൾ ചെലവിൽ ചേർക്കുകയല്ല, അതുകൊടുക്കുന്നത് ശിക്ഷാർഹമാക്കുകയാണ് വേണ്ടതെന്ന് സെയ്ദി പറയുന്നു.
ജനാധിപത്യത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് കമ്മീഷൻ നടത്തുന്നത്. വ്യാജ സത്യവാങ്മൂലം നൽകുന്ന സ്ഥാനാർത്ഥികളെയും ബൂത്ത് പിടിത്തത്തിലേർപ്പെടുന്ന പ്രവർത്തകരെയും മറ്റും ജയിലലടയ്ക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും ഇല്ലാതാകണമെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുക തന്നെ വേണമെന്നും തന്റെ ശുപാർശകൾ ഓർഡിനൻസിലൂടെ നിയമമാക്കണമെന്നും സെയ്ദി പറഞ്ഞു.