- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ വേണ്ടത് ആജീവനാന്ത വിലക്ക്; കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് മത്സരിക്കാമോയെന്നതും സുപ്രീംകോടതിയുടെ പരിഗണനയിൽ; തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത് കുറ്റവാളിമുക്ത നിയമനിർമ്മാണ സഭകൾ
ന്യൂഡൽഹി: ക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ബിജെപി. നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. നിലവിൽ ശിക്ഷപൂർത്തിയാക്കി ആറുവർഷംവരെയാണ് തിരഞ്ഞെടുപ്പിൽ വിലക്ക്. രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെട്ട കേസുകളിൽ വേഗം തീർപ്പുണ്ടാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജെ.എം. ലിങ്ദോ ഉൾപ്പെടെയുള്ളവരും ഇതേ ആവശ്യവുമായി ഹർജിനൽകിയിട്ടുണ്ട്. കേസ് പരിഗണിക്കാനുള്ള വിശാലബെഞ്ച് ഇതുവരെ രൂപവത്കരിച്ചിട്ടില്ല.
ന്യൂഡൽഹി: ക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഇതേ ആവശ്യവുമായി ബിജെപി. നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. നിലവിൽ ശിക്ഷപൂർത്തിയാക്കി ആറുവർഷംവരെയാണ് തിരഞ്ഞെടുപ്പിൽ വിലക്ക്. രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെട്ട കേസുകളിൽ വേഗം തീർപ്പുണ്ടാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജെ.എം. ലിങ്ദോ ഉൾപ്പെടെയുള്ളവരും ഇതേ ആവശ്യവുമായി ഹർജിനൽകിയിട്ടുണ്ട്. കേസ് പരിഗണിക്കാനുള്ള വിശാലബെഞ്ച് ഇതുവരെ രൂപവത്കരിച്ചിട്ടില്ല.
Next Story